Mon, 8 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Alcoholics

Thiruvananthapuram

മദ്യപാനികളുടെ സ്ഥിരം താവളമായി ഇടപ്പഴിഞ്ഞി-കൊച്ചാര്‍ റോഡ്‌

പേരൂര്‍ക്കട: മദ്യപാനികളുടെ ശല്യമൊഴിയാതെ ഇടപ്പഴിഞ്ഞി കൊച്ചാര്‍ റോഡ്. മരുതംകുഴിയില്‍ നിന്ന് കൊച്ചാര്‍ റോഡ് തുടങ്ങുന്ന ഭാഗത്ത് റോഡുവശത്ത് കൂടിക്കിടക്കുന്ന മദ്യക്കുപ്പിക്കളാണ് ഇത് സാക്ഷ്യം.

രാത്രികാലങ്ങളില്‍ വന്‍മരത്തിന്‍റെ ഓരംപറ്റിയിരുന്നു മദ്യപിക്കുന്ന സംഘത്തെ സ്ഥിരമായി ഇവിടെ കാണാന്‍ സാധിക്കും. മരുതംകുഴിയില്‍ നിന്നു വരുന്ന ഒണ്‍വേ റോഡ് ശാസ്തമംഗലത്തേക്കും ഇടപ്പഴിഞ്ഞിയിലേക്കും തിരിയുന്നുണ്ട്. ഇതില്‍ 90 ശതമാനം വാഹനങ്ങളും ശാസ്തമംഗലം റോഡിലേക്കാണ് പോകുന്നത്.

രാത്രിയായിക്കഴിഞ്ഞാല്‍ വാഹനങ്ങളുടെ തിരക്കോ പോലീസിന്‍റെ ഇടപെടലോ ഇല്ലാത്തതിനാല്‍ മദ്യപാനികളുടെ തോന്ന്യാസമാണ് ഇവിടെ കാണാന്‍ സാധിക്കുന്നത്. മദ്യക്കുപ്പികള്‍ കുന്നുകൂടുമ്പോള്‍ തിരുവനന്തപുരം നഗരസഭയില്‍ നിന്ന് തൊഴിലാളികളെത്ത് എടുത്തുകൊണ്ടു പോകുകയാണ് പതിവ്. നഗരപരിധിയിലുള്ള ഒരു പ്രധാന റോഡിന്‍റെ വശങ്ങളില്‍ ഇരുന്നുള്ള മദ്യപാനം ഒഴിവാക്കുന്നതിന് പോലീസ് പട്രോളിംഗ് ശക്തമാക്കേണ്ടതുണ്ട്.

Latest News

Corehub Up