Tue, 7 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Alibaba

യുഎസ്-ചൈന എഐ യുദ്ധം മുറുകുന്നു; ജീവനക്കാർക്ക് 'ക്ലോഡ് കോഡ്' നിരോധിച്ച് അലിബാബ

 യു​എ​സും ചൈ​ന​യും ത​മ്മി​ൽ ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് ത​ർ​ക്ക​ങ്ങ​ൾ മു​റു​കു​ന്ന​തി​നി​ട​യി​ൽ, ചൈ​നീ​സ് ടെ​ക് ഭീ​മ​ന്മാ​രാ​യ അ​ലി​ബാ​ബ ത​ങ്ങ​ളു​ടെ ജീ​വ​ന​ക്കാ​ർ​ക്ക് ക്ലോ​ഡ് കോ​ഡ് ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് വി​ല​ക്കേ​ർ​പ്പെ​ടു​ത്തു​ന്നു. ജൂ​ലൈ 10 മു​ത​ൽ ഈ ​നി​രോ​ധ​നം പ്രാ​ബ​ല്യ​ത്തി​ൽ വ​രും.

ആ​ന്ത്രോ​പി​ക് ക​മ്പ​നി​യു​ടെ ജ​ന​പ്രി​യ എ​ഐ പ്രോ​ഗ്രാ​മിം​ഗ് ടൂ​ളാ​യ ക്ലോ​ഡ് കോ​ഡി​നെ ഉ​യ​ർ​ന്ന സു​ര​ക്ഷാ​സാ​ധ്യ​ത​യു​ള്ള സോ​ഫ്റ്റ്‌​വെ​യ​റു​ക​ളു​ടെ പ​ട്ടി​ക​യി​ലാ​ണ് അ​ലി​ബാ​ബ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​തി​ന് പ​ക​ര​മാ​യി ക​മ്പ​നി​യു​ടെ സ്വ​ന്തം എ​ഐ കോ​ഡിം​ഗ് ടൂ​ളാ​യ ക്വോ​ഡ​ർ ഉ​പ​യോ​ഗി​ക്കാ​ൻ ജീ​വ​ന​ക്കാ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

ചൈ​നീ​സ് ക​മ്പ​നി​ക​ൾ​ക്കും അ​വ​രു​ടെ വി​ദേ​ശ അ​നു​ബ​ന്ധ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ത​ങ്ങ​ളു​ടെ എ​ഐ ടൂ​ളു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ൽ നി​ന്ന് ആ​ന്ത്രോ​പി​ക് നേ​ര​ത്തെ ത​ന്നെ വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. എ​ങ്കി​ലും ചി​ല സാ​ങ്കേ​തി​ക ലൂ​പ്പ്‌​ഹോ​ളു​ക​ൾ വ​ഴി ചൈ​ന​യി​ലെ ഉ​പ​യോ​ക്താ​ക്ക​ൾ ക്ലോ​ഡ് ഉ​പ​യോ​ഗി​ക്കു​ന്ന​ത് തു​ട​രു​ക​യാ​യി​രു​ന്നു. ഇ​ത് ത​ട​യാ​ൻ ആ​ന്ത്രോ​പി​ക് ര​ഹ​സ്യ​മാ​യി ചി​ല നി​രീ​ക്ഷ​ണ സം​വി​ധാ​ന​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ വ​ന്നി​രു​ന്നെ​ങ്കി​ലും, പി​ന്നീ​ട് ക​മ്പ​നി ത​ന്നെ ഇ​ത് പി​ൻ​വ​ലി​ച്ച​താ​യി വ്യ​ക്ത​മാ​ക്കി.

യു​എ​സി​ന്‍റെ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്കി​ട​യി​ലും കു​റ​ഞ്ഞ ചി​ല​വി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ക്കു​ന്ന എ​ഐ മോ​ഡ​ലു​ക​ളു​മാ​യി ചൈ​നീ​സ് ക​മ്പ​നി​ക​ൾ വി​പ​ണി​യി​ൽ മു​ന്നേ​റു​ക​യാ​ണ്. ക​ഴി​ഞ്ഞ മാ​സം ബീ​ജിം​ഗ് ആ​സ്ഥാ​ന​മാ​യു​ള്ള ഇ​സ​ഡ്.​എ​ഐ എ​ന്ന സ്റ്റാ​ർ​ട്ട​പ്പ് പു​റ​ത്തി​റ​ക്കി​യ 'GLM-5.2' എ​ന്ന മോ​ഡ​ൽ കോ​ഡിം​ഗ് രം​ഗ​ത്ത് സി​ലി​ക്ക​ൺ വാ​ലി​യെ​പ്പോ​ലും അ​ത്ഭു​ത​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്. പ​ടി​ഞ്ഞാ​റ​ൻ രാ​ജ്യ​ങ്ങ​ളി​ലെ വ​മ്പ​ൻ എ​ഐ മോ​ഡ​ലു​ക​ളോ​ട് കി​ട​പി​ടി​ക്കു​ന്ന പ്ര​ക​ട​ന​മാ​ണ് ഇ​ത് കാ​ഴ്ച​വെ​ക്കു​ന്ന​ത്.

ക്ലോ​ഡ് ഫാ​ബി​ൾ 5 , മൈ​ത്തോ​സ് 5 തു​ട​ങ്ങി​യ അ​ത്യാ​ധു​നി​ക എ​ഐ മോ​ഡ​ലു​ക​ൾ​ക്ക് മേ​ൽ യു​എ​സ് കൊ​മേ​ഴ്‌​സ് ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റ് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന ക​യ​റ്റു​മ​തി നി​യ​ന്ത്ര​ണ​ങ്ങ​ൾ അ​ടു​ത്തി​ടെ നീ​ക്കി​യ​താ​യും ആ​ന്ത്രോ​പി​ക് അ​റി​യി​ച്ചി​ട്ടു​ണ്ട്. വ​രും ദി​വ​സ​ങ്ങ​ളി​ൽ യു​എ​സും ചൈ​ന​യും ത​മ്മി​ലു​ള്ള എ​ഐ സാ​ങ്കേ​തി​ക യു​ദ്ധം കൂ​ടു​ത​ൽ ശ​ക്ത​മാ​കു​മെ​ന്നാ​ണ് ഈ ​നീ​ക്ക​ങ്ങ​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.

Latest News

Corehub Up