Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Allegation

Kozhikode

വാ​യ്പ അ​ട​ച്ചു​തീ​ർ​ത്തി​ട്ടും ബാ​ങ്ക് ആ​ധാ​രം തി​രി​ച്ചു​ന​ൽ​കു​ന്നി​ല്ലെ​ന്ന്

മാ​വൂ​ർ: ബാ​ങ്കി​ൽ​നി​ന്നെ​ടു​ത്ത വാ​യ്പ പൂ​ർ​ണ​മാ​യി അ​ട​ച്ചു​തീ​ർ​ത്തി​ട്ടും ആ​ധാ​രം തി​രി​ച്ചു​ന​ൽ​കു​ന്നി​ല്ലെ​ന്ന് പ​രാ​തി. മാ​വൂ​ർ സ​ർ​വി​സ് സ​ഹ​ക​ര​ണ ബാ​ങ്കാ​ണ് ആ​ധാ​രം തി​രി​ച്ചു​ന​ൽ​കാ​ത്ത​തെ​ന്ന് മാ​വൂ​ർ ക​ണ്ണി​പ​റ​മ്പ് മു​ഴാ​പാ​ലം ചോ​ല​ക്ക​ൽ മോ​ഹ​ൻ​ദാ​സ് വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു.

2024 മാ​ർ​ച്ച് 21നാ​ണ് മാ​വൂ​ർ സ​ർ​വി​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ൽ ആ​ധാ​രം പ​ണ​യം​വെ​ച്ച് 3.50 ല​ക്ഷം രൂ​പ വാ​യ്പ​യെ​ടു​ത്ത​ത്. മൂ​ന്ന് ഘ​ഡു​ക്ക​ളാ​യി പ​ണം തി​രി​ച്ച​ട​ച്ച് 2025 ഏ​പ്രി​ൽ 22ന് ​ലോ​ൺ പൂ​ർ​ണ​മാ​യി ക്ലോ​സ് ചെ​യ്തു. എ​ന്നാ​ൽ, വാ​യ്പ പൂ​ർ​ണ​മാ​യി തി​രി​ച്ച​ട​ച്ച് 15 മാ​സം ക​ഴി​ഞ്ഞി​ട്ടും ഇ​തു​വ​രെ ആ​ധാ​രം തി​രി​ച്ചു​ന​ൽ​കാ​ൻ ബാ​ങ്ക് ത​യാ​റാ​യി​ട്ടി​ല്ല. ബാ​ങ്കു​മാ​യി നി​ര​ന്ത​രം ബ​ന്ധ​പ്പെ​ടു​ക​യും പ്ര​സി​ഡ​ന്‍റ് സെ​ക്ര​ട്ട​റി എ​ന്നി​വ​രെ കാ​ണു​ക​യും ചെ​യ്തി​ട്ടും ഫ​ല​മു​ണ്ടാ​യി​ട്ടി​ല്ല.

നേ​ര​ത്തെ ഒ​രു കാ​റ്റ​റിം​ഗ് സ​ർ​വി​സ് ന​ട​ത്തി​യ സ​മ​യ​ത്ത് ബാ​ങ്കി​നു​കീ​ഴി​ൽ ചെ​റൂ​പ്പ​യി​ലു​ള്ള സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ​നി​ന്ന് 15 ല​ക്ഷം രൂ​പ​യു​ടെ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി​ച്ചി​രു​ന്നു.

കോ​വി​ഡി​നെ​തു​ട​ർ​ന്ന് കാ​റ്റ​റിം​ഗ് സ​ര്‍​വീ​സ് നി​ല​ച്ച​ശേ​ഷം സാ​ധ​നം വാ​ങ്ങി​യ തു​ക​യി​ൽ 28,000 രൂ​പ സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ന് തി​രി​ച്ചു​ന​ൽ​കാ​നു​ണ്ട്. ഈ ​തു​ക അ​ട​ക്കാ​ത്ത​തി​നാ​ലാ​ണ് ആ​ധാ​രം തി​രി​ച്ചു​ത​രാ​ത്ത​തെ​ന്നാ​ണ് ബാ​ങ്കി​ന്‍റെ വി​ശ​ദീ​ക​ര​ണം. സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ലെ ജീ​വ​ന​ക്കാ​രു​മാ​യു​ള്ള ബ​ന്ധ​ത്തി​ലാ​ണ് ക​ടം വാ​ങ്ങി​യ​ത്. സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ​നി​ന്ന് സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി​ച്ച​തും ബാ​ങ്ക് വാ​യ്പ​യു​മാ​യി എ​ങ്ങ​നെ​യാ​ണ് ബ​ന്ധി​പ്പി​ക്കു​ന്ന​തെ​ന്ന് വ്യ​ക്ത​മ​ല്ല. ഇ​ത് ബോ​ധ്യ​പ്പെ​ടാ​നാ​ണ് ബാ​ക്കി​തു​ക അ​ട​ക്കാ​തി​രി​ക്കു​ന്ന​ത്. ആ​ധാ​രം തി​രി​ച്ചു​കി​ട്ടാ​ത്ത​തി​നാ​ൽ വ​ക്കീ​ൽ നോ​ട്ടി​സ് അ​യ​ച്ചി​ട്ടു​ണ്ട്.


ജി​ല്ല സ​ഹ​ക​ര​ണ ര​ജി​സ്ട്രാ​ർ, സ​ഹ​ക​ര​ണ മ​ന്ത്രി, മു​ഖ്യ​മ​ന്ത്രി എ​ന്നി​വ​ർ​ക്ക് നി​വേ​ദ​നം ന​ൽ​കു​ന്നു​ണ്ടെ​ന്നും മോ​ഹ​ൻ​ദാ​സ് പ​റ​ഞ്ഞു

National

പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി മ​ദ്യ​പി​ച്ച് നി​യ​മ​സ​ഭ​യി​ലെ​ത്തു​ന്നു; ആ​രോ​പ​ണ​വു​മാ​യി സ്വാ​തി മ​ലി​വാ​ൾ

ന്യൂ​ഡ​ൽ​ഹി: പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി ഭ​ഗ​വ​ന്ത് സിം​ഗ് മ​ന്നി​നെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യി സ്വാ​തി മ​ലി​വാ​ൾ എം​പി. ഭ​ഗ​വ​ന്ത് സിം​ഗ് മ​ൻ നി​യ​മ​സ​ഭ​യി​ൽ മ​ദ്യ​പി​ച്ചാ​ണ് എ​ത്തു​ന്ന​തെ​ന്ന് അ​വ​ർ ആ​രോ​പി​ച്ചു.

സ​ഭ​യി​ൽ ഭ​ഗ​വ​ന്ത് സിം​ഗ് മ​ൻ സം​സാ​രി​ക്കു​ന്ന വീ​ഡി​യോ സ​ഹി​തം പ​ങ്കു​വെ​ച്ചാ​ണ് സ്വാ​തി മ​ലി​വാ​ൾ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്. മു​ഖ്യ​മ​ന്ത്രി മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​യ്ക്ക് ത​യാ​റാ​ക​ണ​മെ​ന്നും തെ​ളി​ഞ്ഞാ​ൽ മു​ഖ്യ​മ​ന്ത്രി സ്ഥാ​നം രാ​ജി​വ​യ്ക്ക​ണ​മെ​ന്നും സ്വാ​തി മ​ലി​വാ​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

എ​എ​പി​യു​ടെ രാ​ജ്യ​സ​ഭാ എം​പി​യാ​യി​രു​ന്ന സ്വാ​തി മ​ലി​വാ​ൾ അ​ടു​ത്തി​ടെ ബി​ജെ​പി​യി​ൽ ചേ​ർ​ന്നി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് എ​എ​പി മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്. ഈ ​മ​നു​ഷ്യ​ൻ മ​ദ്യ​പി​ച്ചാ​ണ് ഗു​രു​ദ്വാ​ര​ക​ളി​ലും ക്ഷേ​ത്ര​ങ്ങ​ളി​ലും പോ​കു​ന്ന​ത്.

മ​ദ്യ​പി​ച്ചാ​ണ് സ​ർ​ക്കാ​ർ യോ​ഗ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. ല​ഹ​രി​യി​ൽ ആ​യി​രി​ക്കു​മ്പോ​ൾ ഫ​യ​ലു​ക​ൾ ഒ​പ്പി​ടു​ന്നു. എ​ന്തൊ​രു നാ​ണ​ക്കേ​ടാ​ണി​ത്. ഉ​റ​ക്ക​ത്തി​ൽ മാ​ത്രം മ​ദ്യം ഒ​ഴി​വാ​ക്കു​ന്ന ഒ​രാ​ൾ​ക്ക് എ​ങ്ങ​നെ പ​ഞ്ചാ​ബ് ഭ​രി​ക്കാ​നാ​കു​മെ​ന്നും സ്വാ​തി മ​ലി​വാ​ൾ ചോ​ദി​ച്ചു.

Kerala

‘വോ​ട്ടി​ന് നോ​ട്ട്' ആ​രോ​പ​ണം; മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ​ക്ക് അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട്‌ ന​ൽ​കി ക​ള​ക്ട​ർ

പാ​ല​ക്കാ​ട്‌: എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി ശോ​ഭ സു​രേ​ന്ദ്ര​നെ​തി​രാ​യ ‘വോ​ട്ടി​ന് നോ​ട്ട്' ആ​രോ​പ​ണ​ത്തി​ൽ മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ​ക്ക് ജി​ല്ലാ ക​ള​ക്ട​ർ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട്‌ ന​ൽ​കി. പ​രാ​തി ല​ഭി​ച്ച് മ​ണി​ക്കൂ​റു​ക​ൾ​ക്ക​ക​മാ​ണ് അ​തി​വേ​ഗം അ​ന്വേ​ഷ​ണം ന​ട​ത്തി ക​ള​ക്ട​ർ പ്ര​ഥ​മി​ക റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച​ത്. വോ​ട്ടി​നാ​യി പ​ണം കൈ​മാ​റി​യെ​ന്ന ആ​രോ​പ​ണ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നാ​ണ് ക​ള​ക്ട​ർ ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന​ത്.

സം​ഭ​വ സ്ഥ​ല​ത്തെ​ത്തി തെ​ര​ഞ്ഞെ​ടു​പ്പ് ഫ്ലൈ​യിം​ഗ് സ്ക്വാ​ഡ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ളും ക​ള​ക്ട​ർ വി​വ​രി​ച്ചി​ട്ടു​ണ്ട്. വ​യോ​ധി​ക പ​ണം കി​ട്ടി​യി​ല്ലെ​ന്നാ​ണ് മൊ​ഴി ന​ൽ​കി​യി​രി​ക്കു​ന്ന​തെ​ന്നും ക​ള​ക്ട​റു​ടെ റി​പ്പോ​ർ​ട്ടി​ലു​ണ്ട്. പ്ര​ധാ​ന സാ​ക്ഷി പ​ണം ല​ഭി​ച്ചെ​ന്ന ആ​രോ​പ​ണം നി​ഷേ​ധി​ച്ചെ​ങ്കി​ലും സം​ഭ​വ​ത്തി​ന്‍റെ ഗൗ​ര​വം ക​ണ​ക്കി​ലെ​ടു​ത്ത് കൂ​ടു​ത​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​വ​ശ്യ​മാ​ണെ​ന്ന് ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ കൂ​ടി​യാ​യ ക​ള​ക്ട​ർ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ഈ ​റി​പ്പോ​ർ​ട്ട്‌ പ​രി​ശോ​ധി​ച്ച് കൂ​ടു​ത​ൽ ന​ട​പ​ടി​യെ​ന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ അ​റി​യി​ച്ചു. പെ​രു​മാ​റ്റ​ച​ട്ടം ലം​ഘി​ച്ചോ എ​ന്ന് പ​രി​ശോ​ധി​ക്കു​മെ​ന്നും ഡോ. ​ര​ത്ത​ൻ യു. ​ഖേ​ൽ​ക്ക​ർ അ​റി​യി​ച്ചു.

Kerala

കു​ട്ട​നാ​ട്ടി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി വോ​ട്ട​ര്‍​മാ​ര്‍​ക്ക് പ​ണം കൊ​ടു​ക്കു​ന്നു; ആ​രോ​പ​ണ​വു​മാ​യി തോ​മ​സ് കെ. ​തോ​മ​സ്

ആ​ല​പ്പു​ഴ: വോ​ട്ടെ​ടു​പ്പി​ന് മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം ശേ​ഷി​ക്കെ കു​ട്ട​നാ​ട്ടി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി റെ​ജി ചെ​റി​യാ​നെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യി എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി തോ​മ​സ് കെ. ​തോ​മ​സ്. റെ​ജി ചെ​റി​യാ​ൻ വോ​ട്ട​ർ​മാ​ർ​ക്ക് പ​ണം കൊ​ടു​ക്കു​ന്നു​വെ​ന്നാ​ണ് തോ​മ​സ് കെ. ​തോ​മ​സ് ആ​രോ​പി​ക്കു​ന്ന​ത്.

തൊ​ഴി​ലു​റ​പ്പ് സൈ​റ്റു​ക​ളി​ൽ എ​ത്തി റെ​ജി ചെ​റി​യാ​ൻ പ​ണം കൊ​ടു​ത്തു. തെ​ര​ഞ്ഞെ​ടു​പ്പ് ച​ട്ടം ലം​ഘി​ച്ച് പ​ര​സ്യ​മാ​യാ​ണ് പ​ണം കൊ​ടു​ത്ത​തെ​ന്നും തോ​മ​സ് ആ​രോ​പി​ച്ചു. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക്കെ​തി​രെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നേ​യും കോ​ട​തി​യെ​യും സ​മീ​പി​ക്കു​മെ​ന്നും തോ​മ​സ് കെ. ​തോ​മ​സ് പ​റ​ഞ്ഞു. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ചെ​യ്യു​ന്ന​ത് നി​ല​വാ​ര​മി​ല്ലാ​ത്ത പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പ് ച​ട്ട​ലം​ഘ​നം ഉ​ള്ള​തു​കൊ​ണ്ട് പ​ച്ച​മ​ല​യാ​ള​ത്തി​ൽ പ​റ​യു​ന്ന ഭാ​ഷ പ​റ​യു​ന്നി​ല്ല.

അ​ന്ത​സ്സ് ഉ​ണ്ടെ​ങ്കി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി മ​ത്സ​രി​ച്ചു ജ​യി​ക്ക​ണം. പു​റം​വ​ഴി​യി​ലൂ​ടെ ജ​യി​ക്കാ​ൻ നോ​ക്ക​രു​ത്. മ​നു​ഷ്യ​രോ​ട് പ്ര​വ​ർ​ത്തി​ച്ചോ മാ​നു​ഷി​ക ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്താ​നും അ​റി​യാ​ത്ത ആ​ളാ​ണ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി.

എ​ൻ​സി​പി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​പ്പോ​ൾ കാ​ണി​ക്കാ​വു​ന്ന എ​ല്ലാ വൃ​ത്തി​കേ​ടു​ക​ളും അ​വി​ടെ കാ​ണി​ച്ചു. എ​ൻ​സി​പി​യി​ൽ നി​ന്ന് റെ​ജി ചെ​റി​യാ​നെ പു​റ​ത്താ​ക്കി​യ​താ​ണ്. കു​ട്ട​നാ​ട്ടി​ൽ ഇ​ങ്ങ​നെ ഒ​രാ​ളെ വേ​ണ്ട എ​ന്ന് ജ​നം തീ​രു​മാ​ന​മെ​ടു​ത്തി​ട്ടു​ണ്ട്.

യു​ഡി​എ​ഫു​കാ​ർ​ക്ക്‌ ആ​കെ അ​ബ​ദ്ധം പ​റ്റി​യെ​ന്ന് അ​ഭി​പ്രാ​യ​മി​ല്ല. പി.​ജെ. ജോ​സ​ഫി​നും പാ​ർ​ട്ടി​ക്കും പ​ണ​ത്തോ​ടു​ള്ള ആ​ർ​ത്തി​കൊ​ണ്ടു പ​റ്റി​യ അ​ബ​ദ്ധ​മാ​ണ് കു​ട്ട​നാ​ട്ടി​ലെ സ്ഥാ​നാ​ർ​ഥി. എ​ന്ത് അ​ഭ്യാ​സ​ങ്ങ​ൾ കാ​ണി​ച്ചാ​ലും കു​ട്ട​നാ​ട്ടി​ൽ എ​ൽ​ഡി​എ​ഫ് ജ​യി​ക്കു​മെ​ന്നും തോ​മ​സ് കെ. ​തോ​മ​സ് പ​റ​ഞ്ഞു.

Kerala

ഡീ​ൽ ആ​രോ​പ​ണം; കോ​ലീ​ബി സ​ഖ്യം ഓ​ര്‍​മി​പ്പി​ച്ച് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: കോ​ൺ​ഗ്ര​സി​ന്‍റെ ഡീ​ൽ ആ​രോ​പ​ണ​ത്തി​ന് മ​റു​പ​ടി​യു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. പ​ത്തോ​ളം സീ​റ്റി​ൽ ബി​ജെ​പി​യും സി​പി​എ​മ്മും ത​മ്മി​ൽ ഡീ​ലു​ണ്ടെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ൻ ആ​രോ​പി​ച്ചി​രു​ന്നു. കു​റ​ച്ച് വോ​ട്ടു കി​ട്ടാ​ൻ സി​പി​എം വ​ർ​ഗീ​യ ക​ക്ഷി​ക​ളു​മാ​യി കൂ​ട്ടു​ചേ​രി​ല്ല. ‌‌

ബി​ജെ​പി​യു​മാ​യി കൂ​ട്ടു​കെ​ട്ടു​ണ്ടാ​ക്കി​യ ച​രി​ത്ര​മു​ള്ള​ത് കോ​ണ്‍​ഗ്ര​സി​നാ​ണ്. ​കോ​ലി​ബീ സ​ഖ്യം അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ള്‍ വോ​ട്ട​ർ​മാ​ർ മ​റ​ന്നി​ട്ടി​ല്ല. 2016ൽ ​നേ​മ​ത്ത് ബി​ജെ​പി ജ​യി​ക്കാ​ൻ കാ​ര​ണം കോ​ണ്‍​ഗ്ര​സാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി ആ​രോ​പി​ച്ചു. കോ​ണ്‍​ഗ്ര​സ് വോ​ട്ടി​ന് ഇ​ടി​വു​ണ്ടാ​യെ​ന്നും നേ​മ​ത്തെ അ​ന്ന​ത്തെ ബി​ജെ​പി​യു​ടെ ജ​യം ഡീ​ലി​ന്‍റെ ഭാ​ഗ​മാ​ണെ​ന്നും പി​ണ​റാ​യി ആ​രോ​പി​ച്ചു.

മ​റ്റൊ​രു നേ​താ​വി​ന് ജ​യി​ക്കാ​ൻ ഉ​ണ്ടാ​ക്കി​യ ഡീ​ലാ​യി​രു​ന്നു അ​ത്. ഡ​ൽ​ഹി മു​ൻ മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​നെ അ​റ​സ്റ്റ് ചെ​യ്ത​പ്പോ​ൾ പ​ട​ക്കം പൊ​ട്ടി​ച്ചും കൈ​യ​ടി​ച്ചും പ്രോ​ത്സാ​ഹി​പ്പി​ച്ച​വ​രാ​ണ് കോ​ൺ​ഗ്ര​സു​കാ​ർ. എ​ന്നാ​ൽ ഈ ​കേ​സി​ൽ കോ​ട​തി​യു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ പു​തി​യ ന​ട​പ​ടി​ക​ൾ കോ​ൺ​ഗ്ര​സി​ന്‍റെ മു​ഖ​ത്തേ​റ്റ അ​ടി​യാ​യി.

ഡ​ൽ​ഹി​യി​ൽ ബി​ജെ​പി​യു​ടെ താ​ത്പ​ര്യ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന ബി​ടീം ആ​യി കോ​ൺ​ഗ്ര​സ് അ​ധഃ​പ​തി​ച്ചു. സ​മാ​ന​മാ​യ കാ​ഴ്‌​ച​യാ​ണ് ഹ​രി​യാ​ന​യി​ലും ബീ​ഹാ​റി​ലും ക​ണ്ട​തെ​ന്നും മു​ഖ്യ​മ​ന്ത്രി വി​മ​ർ​ശി​ച്ചു.

Kerala

'മ​ന്ത്രി​യെ മോ​ശം സാ​ഹ​ച​ര്യ​ത്തി​ൽ ക​ണ്ടു, ഫോ​ട്ടോ​ക​ളും കൈ​യി​ലു​ണ്ട്': ഗ​ണേ​ഷ് കു​മാ​റി​നെതിരേ തുറന്നടിച്ച് ഭാ​ര്യ

തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ് കുമാറിനെതിരെ​ ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യി ഭാ​ര്യ ബി​ന്ദു മേ​നോ​ൻ. മ​ന്ത്രി​യെ വാ​ള​ക​ത്തെ വീ​ട്ടി​ൽ മോ​ശം സാ​ഹ​ച​ര്യ​ത്തി​ൽ ക​ണ്ടു​വെ​ന്നും അ​തി​ന്‍റെ ഫോ​ട്ടാ​ക​ൾ കൈ​യി​ലു​ണ്ടെ​ന്നും ബി​ന്ദു പ​റ​ഞ്ഞു.

ശാ​സ്ത​മം​ഗ​ലം കൗ​ൺ​സി​ല​റും മു​ൻ ഡി​ജി​പി​യു​മാ​യ ആ​ർ. ശ്രീ​ലേ​ഖ​യു​ടെ നി​ർ​ദേ​ശ പ്ര​കാ​ര​മാ​ണ് പോ​ലീ​സ് സ​ഹാ​യം തേ​ടി​യ​തെ​ന്നും ബി​ന്ദു മേ​നോ​ൻ പ​റ​ഞ്ഞു. മാ​ധ്യ​മ​ങ്ങ​ളു​ടെ മു​ന്നി​ൽ ത​നി​ക്ക് എ​തി​രെ ഗ​ണേ​ഷ് കുമാർ പ​റ​ഞ്ഞ​തു കേ​ട്ടി​ട്ടാ​ണ് താ​ൻ എ​ല്ലാം തു​റ​ന്ന് പ​റ​യു​ന്നെ​തെ​ന്നും ബി​ന്ദു ഒരു വാർത്താ ചാനലിനോടു വ്യ​ക്ത​മാ​ക്കി.

"മ​ന്ത്രി ഗ​ണേ​ഷ് കുമാറിനെ വാ​ള​ക​ത്തെ വീ​ട്ടി​ൽ ക​ണ്ട​ത് വ​ള​രെ മോ​ശം സാ​ഹ​ച​ര്യ​ത്തി​ലാ​ണ്. ഇ​ത് പ​റ​യാ​ൻ പോ​ലും പ​റ്റാ​ത്ത കാ​ര്യ​മാ​ണ്. മ​ന്ത്രി​യു​ടെ ഫോ​ട്ടോ അ​ന്ന് എ​ടു​ത്തി​രു​ന്നു. ആ ​ഫോ​ട്ടോ​ക​ൾ എ​ല്ലാം കൈ​യി​ൽ ഉ​ണ്ട്.'-​ബി​ന്ദു പ​റ​ഞ്ഞു.

വാ​ള​ക​ത്തെ വീ​ട്ടീ​ൽ വ​ച്ച് വ​ള​രെ മോ​ശ​മാ​യ അ​നു​ഭ​വ​ങ്ങ​ളാ​ണ് ഉ​ണ്ടാ​യ​ത്. പു​റ​ത്തേ​ക്ക് ക​ട​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ മ​ന്ത്രി​യു​ടെ സ്റ്റാ​ഫ് ത​ട​ഞ്ഞു. അ​ന്ന് ഫോ​ൺ പി​ടി​ച്ചു വാ​ങ്ങാ​ൻ ശ്ര​മി​ച്ചു. വീ​ടി​നു പു​റ​ത്തേ​ക്ക് ക​ട​ക്കാ​ൻ ശ്ര​മി​ക്കാ​തെ വാ​തി​ൽ അ​ട​ച്ചു. ബി​ജെ​പി കൗ​ൺ​സി​ല​റാ​യ ശ്രീ​ലേ​ഖ ത​ന്‍റെ ബ​ന്ധു​വാ​ണെ​ന്നും അ​വ​രു​ടെ നി​ർ​ദേ​ശ പ്ര​കാ​ര​മാ​ണ് പോ​ലീ​സ് സ​ഹാ​യം തേ​ടി​യ​തെ​ന്നും ഭാ​ര്യ ബി​ന്ദു മേ​നോ​ൻ പ​റ​ഞ്ഞു.

പോ​ലീ​സി​നെ വി​ളി​ച്ച​തി​ന് പി​ന്നാ​ലെ മ​ന്ത്രി​ക്കൊ​പ്പം ക​ണ്ട ആ ​സ്ത്രീ​യെ കാ​റി​ൽ ക​യ​റ്റി വി​ട്ടു. സ്ത്രീ ​പോ​യ​തി​ന് പി​ന്നാ​ലെ മന്ത്രി മു​റി​യി​ൽ ക​യ​റി വാ​തി​ൽ അ​ട​ക്കു​ക​യും ചെ​യ്തു. ത​ങ്ങ​ൾ​ക്ക് ഒ​ന്നും ചെ​യ്യാ​നി​ല്ലെ​ന്ന് പ​റ​ഞ്ഞ് പോ​ലീ​സ് ക​യ്യൊ​ഴി​യു​ക​യാ​ണ് ചെ​യ്ത​ത്. പ്ര​തി​ക​രി​ക്കേ​ണ്ട എ​ന്നാ​ണ് ആ​ദ്യം ക​രു​തി​യ​തെ​ന്നും മാ​ധ്യ​മ​ങ്ങ​ളി​ൽ മു​ന്നി​ൽ ത​നി​ക്ക് എ​തി​രെ പ​റ​ഞ്ഞ​ത് കൊ​ണ്ട് എ​ല്ലാം തു​റ​ന്ന് പ​റ​യു​ക​യാ​ണെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി.

ആ ​ദി​വ​സം സാ​റി​ന് തെ​റ്റ് പ​റ്റി​പ്പോ​യി എ​ന്ന് സ്റ്റാ​ഫു​ക​ൾ പ​റ​ഞ്ഞു. ക്ഷ​മി​ക്കാ​നും ആ​വ​ശ്യ​പ്പെ​ട്ടു. ഒ​ത്തു​തീ​ർ​പ്പി​നും ശ്ര​മ​മു​ണ്ടാ​യി. മൊ​ബൈ​ൽ പി​ടി​ച്ചു വാ​ങ്ങാ​ൻ ശ്ര​മി​ച്ച​ത് സ​ഹാ​യി​യാ​യ ശാ​ന്ത​ൻ ആ​ണ്. പ്ര​ദീ​പ് ആ​ണ് വാ​തി​ൽ അ​ട​ച്ച​ത്.

സ​ഹാ​യി​യാ​യ ശാ​ന്ത​ൻ ആ​ണ് സ്ത്രീ​യെ കാ​റി​ൽ ക​യ​റ്റി കൊ​ണ്ട് പോ​യ​ത്. ത​നി​ക്ക് വ​ട്ടെ​ന്ന് പ​റ​ഞ്ഞ​തു കൊ​ണ്ട് മാ​ത്ര​മാ​ണ് വി​ശ​ദീ​ക​ര​ണം ന​ട​ത്തു​ന്ന​ത്. വീ​ട്ടി​ൽ ക​ണ്ട​തി​ന് എ​ല്ലാം തെ​ളി​വു​ക​ൾ ഉ​ണ്ട്. മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ളോ​ടും ഇ​ക്കാ​ര്യം പ​റ​ഞ്ഞി​ട്ടു​ണ്ടെ​ന്നും നി​യ​മ ന​ട​പ​ടി​ക്ക് ഇ​ല്ലെ​ന്നും ബി​ന്ദു പ​റ‍​ഞ്ഞു.

Kerala

മറ്റ് ഇടപെടലുണ്ടെന്ന വെള്ളാപ്പള്ളിയുടെ ആരോപണം ശരിയല്ല: സുകുമാരൻ നായർ

കോട്ടയം: എസ്എൻഡിപിയുമായുള്ള ഐക്യനീക്കത്തിൽനിന്ന് എൻഎസ്എസ് പിന്മാറിയതിൽ മറ്റ് ഇടപെടലുണ്ടെന്ന എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍റെ ആരോപണം ശരിയല്ലെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. ചാനൽ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

വെള്ളാപ്പള്ളിയുടെ സമീപനത്തിൽ രാഷ്‌ട്രീയ നീക്കമുണ്ടെന്ന സംശയം ഉയർന്നിരുന്നു. ഐക്യം ചർച്ച ചെയ്യാൻ വെള്ളാപ്പള്ളി നടേശന്‍റെ മകൻ തുഷാർ വെള്ളാപ്പള്ളിയെ നിയോഗിച്ചത് ഉചിതമായില്ല. തുഷാറിനു രാഷ്‌ട്രീയ ലക്ഷ്യങ്ങളുണ്ട്. ഐക്യ ചർച്ചയ്ക്കു വരേണ്ടത് തുഷാർ വെള്ളാപ്പള്ളിയല്ല. ഇക്കാര്യം നടേശനോടു തന്നെ ഫോണിൽ അറിയിച്ചിരുന്നു. വെള്ളാപ്പള്ളി നടേശനു പത്മപുരസ്കാരം നൽകിയതിൽ ആക്ഷേപമില്ലെന്നും സുകുമാരൻ നായർ പറഞ്ഞു.

ചേർത്തല എസ്എൻ കോളജിൽ നടന്ന എസ്എന്‍ ട്രസ്റ്റ്‌ ഡയറക്ടർ ബോർഡ് വിശേഷാൽ പൊതുയോഗത്തിലാണ് ഐക്യം വരുന്നതിൽ സുകുമാരൻ നായർക്കല്ല പ്രശ്നം, മറ്റ് ഇടപെടൽ കൊണ്ടാണ് നടക്കാതെ പോയതെന്നു വെള്ളാപ്പള്ളി നടേശൻ പറഞ്ഞത്. എസ്എൻഡിപി - എൻഎസ്എസ് ഐക്യം നീക്കം തകർന്നതില്‍ ജി. സുകുമാരന്‍ നായരെ തള്ളിപ്പറയാതെയായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം.

നായര്‍ സമുദായം സഹോദര സമുദായമാണെന്നും സുകുമാരന്‍ നായര്‍ നിഷ്കളങ്കനും മാന്യനുമാണെന്നും വെള്ളാപ്പള്ളി പ്രതികരിച്ചിരുന്നു. ഐക്യനീക്കം തെരഞ്ഞെടുപ്പ് സ്റ്റണ്ടല്ല. കേവലം നായര്‍ ഈഴവ ഐക്യമല്ല പറഞ്ഞത്. ഐക്യമുണ്ടാവേണ്ടത് നായാടി മുതൽ നസ്രാണി വരെയാണ്. ഈ തീരുമാനത്തിന്‍റെ പേരിൽ സുകുമാരൻ നായരെയോ എന്‍എസ്എസിനെയോ തള്ളിപ്പറയില്ല. സുകുമാരൻ നായർക്കു തിരുത്തേണ്ടി വന്നത് മറ്റുള്ളവരുടെ അഭിപ്രായം വന്നപ്പോഴാണ്. സുകുമാരൻ നായർ നമുക്കു തണലും കരുത്തുമായി ഉണ്ടാകും.

വിവാദങ്ങൾ ഉണ്ടായപ്പോൾ തന്നെ കരുത്തൻ ആക്കിയ ആളാണ് സുകുമാരൻ നായർ. സുകുമാരൻ നായരുടെ ഭാഗത്തുനിന്ന് ഐക്യത്തിനു  വ്യക്തിപരമായി വളരെ പിന്തുണയുണ്ടായി. തന്‍റെ മകനെ സ്വന്തം മകനെ പോലും കാണുന്നു എന്നാണ് സുകുമാരൻ നായർ പറഞ്ഞത്. സുകുമാരൻ നായർ ആദ്യം പറഞ്ഞത് സ്വന്തം അഭിപ്രായമാണ്. സംഘടനയുടെ തീരുമാനം പറയേണ്ട ബാധ്യത അദ്ദേഹത്തിനുണ്ട്. അതാണ് പിന്നീട് അദ്ദേഹം പറഞ്ഞതെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു. ഇതിനു മറുപടിയായിട്ടാണ് സുകുമാരൻ നായർ മറ്റ് ഇടപെടൽ ഉണ്ടെന്ന ആരോപണം തള്ളിയത്. 

 

 

Kerala

കെഎസ്‌യു നേതാവിന്‍റെ ആരോപണം: വിജയത്തിന്‍റെ ശോഭ കെടുത്താനുള്ള നീക്കമെന്ന് കൊടിക്കുന്നിൽ

കൊല്ലം: കൊട്ടാരക്കരയിലെ യുഡിഎഫ് തോൽവി സംബന്ധിച്ച കെഎസ്‌യു നേതാവിന്‍റെ വിമർശനങ്ങൾക്ക് മറുപടിയുമായി കൊടിക്കുന്നിൽ സുരേഷ് എംപി. പരാമർശം ആരുടെ താത്പര്യം സംരക്ഷിക്കാനാണെന്നും ആരുടെ പ്രേരണയിലാണെന്നും പാർട്ടി പരിശോധിക്കണമെന്നും അദ്ദേഹം പ്രതികരിച്ചു.

കോൺഗ്രസിന് ഒറ്റക്ക് ജയിച്ചു കയറാവുന്ന ഒരു സ്ഥലമല്ല കൊട്ടാരക്കര. തെരഞ്ഞെടുപ്പ് വിജയത്തിന്‍റെ ശോഭ കെടുത്താനുള്ള നീക്കമാണിത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ തന്നെ പരാജയപ്പെടുത്താൻ പ്രവർത്തിച്ച അതേ നേതാവാണ് അൻവർ സുൽഫിക്കർ. തന്നെപ്പോലെ മുതിർന്ന നേതാവിനെ സമൂഹമാധ്യമങ്ങളിൽ അധിക്ഷേപിച്ചത് ശരിയാണോ എന്ന് പരിശോധിക്കണമെന്നും കൊടിക്കുന്നിൽ കൂട്ടിച്ചേർത്തു.

ദേ​ശീ​യ നേ​താ​വ് പാ​ര​വ​ച്ച​താ​ണ് കൊ​ട്ടാ​ര​ക്ക​ര​യി​ലെ തി​രി​ച്ച​ടി​ക്ക് കാ​ര​ണ​മെ​ന്നാണ് കെ​എ​സ്‌​യു കൊ​ല്ലം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ന്‍​വ​ര്‍ സു​ല്‍​ഫി​ക്ക​ര്‍ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചത്. സം​സ്ഥാ​ന​ത്തൊ​ട്ടാ​കെ വീ​ശി​യ​ടി​ച്ച യു​ഡി​എ​ഫ് ത​രം​ഗം കൊ​ട്ടാ​ര​ക്ക​ര​യി​ല്‍ ഇ​ല്ലാ​തെ​പോ​യ​തി​ന് കാ​ര​ണം കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി​യാ​ണെ​ന്ന് അ​ന്‍​വ​ര്‍ ആ​രോ​പി​ക്കു​ന്നു.

പാ​ര്‍​ട്ടി​ക്കു​വേ​ണ്ടി ക​ഷ്ട​പ്പെ​ട്ട ചെ​റു​പ്പ​ക്കാ​രെ ഇ​ല്ലാ​താ​ക്കു​ന്ന പ്ര​വൃ​ത്തി​ക​ളാ​ണ് കൊ​ടി​ക്കു​ന്നി​ലി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​കു​ന്ന​തെ​ന്നും പാ​ര്‍​ട്ടി​യെ ഇ​ല്ലാ​താ​ക്കി ജ​ന​ങ്ങ​ളെ വ​ഞ്ചി​ച്ച് സ്വ​ന്തം കാ​ര്യം നോ​ക്കി ന​ട​ക്കു​ന്ന ഇ​ങ്ങ​നൊ​രു നേ​താ​വി​നെ പാ​ര്‍​ട്ടി​ക്കോ ജ​ന​ങ്ങ​ള്‍​ക്കോ ആ​വ​ശ്യ​മി​ല്ലെ​ന്നും അ​ന്‍​വ​ര്‍ പ​റ​യു​ന്നു. കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യി​ല്‍ പാ​ര്‍​ട്ടി നേ​തൃ​ത്വം ക​ണ്ണു​തു​റ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

ഈ ​ദേ​ശീ​യ നേ​താ​വി​നെ​യും പി​എ​യെ​യും കൊ​ട്ടാ​ര​ക്ക​ര​യി​ൽ നി​ന്ന് ആ​ട്ടി ഓ​ടി​ച്ചാ​ൽ മാ​ത്ര​മേ നി​യ​സ​ഭ തz​ര​ഞ്ഞെ​ടു​പ്പി​ൽ നേ​രി​യ പ്ര​തീ​ക്ഷ എ​ങ്കി​ലും വെ​ച്ചു പു​ല​ർ​ത്തി​യി​ട്ട് കാ​ര്യ​മു​ള്ളു​വെ​ന്നും സി​പി​എ​മ്മി​നെ സു​ഖി​പ്പി​ച്ചു ലോ​ക​സ​ഭ ജ​യി​ക്കും, പ​ക​രം നി​യ​മ​സ​ഭ​യും പ​ഞ്ചാ​യ​ത്തും അ​വ​ർ​ക്ക് വി​ൽ​ക്കു​മെ​ന്നും അ​ൻ​വ​ർ കു​റ്റ​പ്പെ​ടു​ത്തി.

Movies

ഇത്രയ്ക്കും അപമാനിതനാക്കിയിട്ട് ഇനി എന്ത് ഒത്തുതീർപ്പ്: ഹരീഷ് കണാരനോട് ബാദുഷ

സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട സംഭവത്തിൽ നടൻ ഹരീഷ് കണാരനുമായി ഒത്തുതീർപ്പിനില്ലെന്ന് വ്യക്തമാക്കി നിർമാതാവ് ബാദുഷ. ബാദുഷയുമായി ഫോണില്‍ സംസാരിച്ചിരുന്നുവെന്നും തര്‍ക്ക വിഷയം പരിഹരിക്കാമെന്ന് അദ്ദേഹം ഉറപ്പ് നല്‍കിയെന്ന ഹരീഷിന്‍റെ പ്രസ്താവനയ്ക്കു മറുപടിയെന്നോണമാണ് വിശദീകരണ കുറിപ്പുമായി ബാദുഷ എത്തിയത്.

‘‘ഹരീഷിനെയും അദ്ദേഹത്തിന്‍റെ ഭാര്യയെയും ഞാൻ വിളിച്ചിരുന്നു. അവർ ഫോൺ എടുത്തില്ല. അന്നു തന്നെ നിർമ്മലിനെ (നിർമൽ പാലാഴി) വിളിച്ചു, ഞാൻ കാര്യങ്ങൾ സംസാരിച്ചു. ഞാൻ സെറ്റിൽ ചെയ്യാമെന്ന് പറഞ്ഞിട്ടില്ല, ഈ ജനങ്ങളുടെ മുന്നിൽ ഇത്രയ്ക്കും അപമാനിതനാക്കിയിട്ട് ഇനി എന്ത് ഒത്ത് തീർപ്പ്. എനിക്ക് പറയാനുള്ളതെല്ലാം എന്‍റെ ‘റേച്ചൽ’ സിനിമയുടെ റിലീസിന് ശേഷം മാധ്യമങ്ങൾക്കു മുന്നിൽ തുറന്ന് പറയും.

അത് വരെ എനിക്ക് എതിരെ കൂലി എഴുത്തുകാരെ കൊണ്ട് ആക്രമിച്ചോളു. ഈ അവസ്ഥയിൽ എന്നോടൊപ്പം കൂടെ നിൽക്കുന്ന എന്‍റെ എല്ലാ പ്രിയപ്പെട്ടവരോടും ഒരു പാട് നന്ദി.’’–ബാദുഷയുടെ വാക്കുകൾ.

‘മധുരക്കണക്ക്’ എന്ന സിനിമയുടെ തിയറ്റര്‍ വിസിറ്റിനിടെ ബാദുഷയെ വിളിച്ചിരുന്നോ? എന്ന യുട്യൂബേഴ്സിന്‍റെ ചോദ്യത്തിന് മറുപടിയായി ഹരീഷ് പറഞ്ഞ പ്രസ്താവനയോട് മറുപടി പറയുകയായിരുന്നു ബാദുഷ. സാമ്പത്തിക തർക്കവുമായി ബന്ധപ്പെട്ട് ബാദുഷയെ വിളിച്ച് സംസാരിച്ചിരുന്നുവെന്നും സെറ്റിൽ ചെയ്യാമെന്ന് പറഞ്ഞതായുമാണ് ഹരീഷ് പറഞ്ഞത്.

 

 

Kerala

മാ​ങ്കൂ​ട്ട​ത്തി​ൽ വിവാദം: ആ​രോ​പ​ണ​ത്തി​ന്‍റെ സ്വ​ഭാ​വം മ​ന​സി​ലാ​ക്കി ന​ട​പ​ടി​യെ​ടു​ത്തെ​ന്നു ചെ​ന്നി​ത്ത​ല

പാ​​​ല​​​ക്കാ​​​ട്: രാ​​​ഹു​​​ൽ മാ​​​ങ്കൂ​​​ട്ട​​​ത്തി​​​ലി​​​നെ​​​തി​​​രേ ആ​​​രോ​​​പ​​​ണം ഉ​​​യ​​​ർ​​​ന്ന​​​പ്പോ​​​ൾ​​​ത​​​ന്നെ ആ​​​രോ​​​പ​​​ണ​​​ത്തി​​​ന്‍റെ സ്വ​​​ഭാ​​​വം ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത് ഒ​​​രു പ​​​രാ​​​തി​​​യും ല​​​ഭി​​​ക്കാ​​​തെ​​​ത​​​ന്നെ പാ​​​ർ​​​ട്ടി അ​​​ടി​​​യ​​​ന്ത​​​ര​​​ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ച്ചെ​​​ന്നു മു​​​ൻ പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല.

രാ​​​ഹു​​​ലി​​​നെ ഉ​​​ട​​​ന​​​ടി യൂ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സ് സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് സ്ഥാ​​​ന​​​ത്തു​​​നി​​​ന്നു നീ​​​ക്കി. അ​​​തു​​​ക​​​ഴി​​​ഞ്ഞു പാ​​​ർ​​​ട്ടി​​​യി​​​ൽ​​​നി​​​ന്നു സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്തു. പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റി പാ​​​ർ​​​ട്ടി​​​യി​​​ൽ​​​നി​​​ന്ന് ഒ​​​ഴി​​​വാ​​​ക്കി​​​യെ​​​ന്നും അ​​​ദ്ദേ​​​ഹം മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ടു പ​​​റ​​​ഞ്ഞു.

കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റി​​​നു ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം പ​​​രാ​​​തി ല​​​ഭി​​​ച്ച ഉ​​​ട​​​ൻ അ​​​തു ഡി​​​ജി​​​പി​​​ക്ക് അ​​​യ​​​ച്ചു​​​കൊ​​​ടു​​​ത്തു. അ​​​താ​​​ണ് ആ ​​​കാ​​​ര്യ​​​ത്തി​​​ൽ ശ​​​രി​​​യാ​​​യ ന​​​ട​​​പ​​​ടി​​​ക്ര​​​മം. പ​​​രാ​​​തി ആ​​​ർ​​​ക്കു​​​കി​​​ട്ടി​​​യാ​​​ലും നി​​​യ​​​മ​​​പ​​​ര​​​മാ​​​യി പോ​​​ലീ​​​സി​​​ൽ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്യ​​​ണം. ആ ​​​ന​​​ട​​​പ​​​ടി​​​ക്ര​​​മം കൃ​​​ത്യ​​​മാ​​​യി പാ​​​ലി​​​ച്ചി​​​ട്ടു​​​ണ്ട്. രാ​​​ഹു​​​ലി​​​നെ​​​തി​​​രേ കൂ​​​ടു​​​ത​​​ൽ പ​​​രാ​​​തി​​​ക​​​ൾ ഉ​​​യ​​​ർ​​​ന്നി​​​ട്ടു​​​ണ്ട്. അ​​​തു​​​കൊ​​​ണ്ടു​​​ത​​​ന്നെ അ​​​തീ​​​വ​​​ഗൗ​​​ര​​​വ​​​മാ​​​യി​​​ട്ടാ​​​ണു വി​​​ഷ​​​യം പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​തെ​​​ന്നും ചെ​​​ന്നി​​​ത്ത​​​ല പ​​​റ​​​ഞ്ഞു.

ഞ​​​ങ്ങ​​​ൾ​​​ക്ക് ആ​​​രെ​​​യും സം​​​ര​​​ക്ഷി​​​ക്കേ​​​ണ്ട കാ​​​ര്യ​​​മി​​​ല്ല. ഈ ​​​വി​​​ഷ​​​യ​​​ത്തി​​​ൽ എ​​​ന്‍റെ നി​​​ല​​​പാ​​​ടെ​​​ന്തെ​​​ന്നു തു​​​ട​​​ക്കം​​​മു​​​ത​​​ൽ കേ​​​ര​​​ള​​​ത്തി​​​ലെ ജ​​​ന​​​ങ്ങ​​​ൾ​​​ക്ക​​​റി​​​യാം. കോ​​​ട​​​തി രാ​​​ഹു​​​ലി​​​ന്‍റെ മു​​​ൻ​​​കൂ​​​ർ​​​ജാ​​​മ്യാ​​​പേ​​​ക്ഷ പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്നു​​​ണ്ട്. ഈ ​​​വി​​​ഷ​​​യ​​​ത്തി​​​ൽ കോ​​​ട​​​തി എ​​​ന്തു തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കു​​​മെ​​​ന്നു നോ​​​ക്കി​​​ക്കൊ​​​ണ്ടി​​​രി​​​ക്കു​​​ക​​​യാ​​​ണ്.

അ​​​തി​​​നു​​​ശേ​​​ഷം പാ​​​ർ​​​ട്ടി നേ​​​തൃ​​​ത്വം ആ​​​ലോ​​​ചി​​​ച്ചു യു​​​ക്ത​​​മാ​​​യ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കും. പീ​​​ഡ​​​ന​​​വി​​​ഷ​​​യ​​​ത്തി​​​ൽ കു​​​റ്റ​​​ക്കാ​​​രെ ഒ​​​രു​​​ത​​​ര​​​ത്തി​​​ലും സം​​​ര​​​ക്ഷി​​​ക്കാ​​​ത്ത കോ​​​ണ്‍​ഗ്ര​​​സി​​​ന്‍റെ സ​​​മീ​​​പ​​​ന​​​വും കു​​​റ്റ​​​ക്കാ​​​രെ സ​​​ന്പൂ​​​ർ​​​ണ​​​മാ​​​യി സം​​​ര​​​ക്ഷി​​​ച്ച് ഇ​​​ര​​​ക​​​ളെ നി​​​ർ​​​ദാ​​​ക്ഷി​​​ണ്യം ത​​​ഴ​​​യു​​​ന്ന സി​​​പി​​​എ​​​മ്മി​​​ന്‍റെ സ​​​മീ​​​പ​​​ന​​​വും കേ​​​ര​​​ള​​​ത്തി​​​ലെ ജ​​​ന​​​ങ്ങ​​​ൾ മ​​​ന​​​സി​​​ലാ​​​ക്ക​​​ണ​​​മെ​​​ന്നും ചെ​​​ന്നി​​​ത്ത​​​ല പ​​​റ​​​ഞ്ഞു.

മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർക്കു നേരേ കൈയേറ്റശ്രമം

 രാ​​​ഹു​​​ൽ മാ​​​ങ്കൂ​​​ട്ട​​​ത്തി​​​ലി​​​നെ​​​ക്കു​​​റി​​​ച്ചു ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല​​​യു​​​ടെ പ്ര​​​തി​​​ക​​​ര​​​ണം​​​തേ​​​ടി​​​യ മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ കൈ​​​യേ​​​റ്റം​​​ചെ​​​യ്ത് കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ. ആ​​​വ​​​ശ്യ​​​മു​​​ള്ള ചോ​​​ദ്യം​​​ചോ​​​ദി​​​ച്ചാ​​​ൽ മ​​​തി, പ​​​ണം​​​വാ​​​ങ്ങി​​​യാ​​​ണ് ചോ​​​ദ്യ​​​ങ്ങ​​​ൾ ചോ​​​ദി​​​ക്കു​​​ന്ന​​​ത് തു​​​ട​​​ങ്ങി​​​യ ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ളു​​​മാ​​​യാ​​​ണ് മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കു​​​നേ​​​രേ കൈ​​​യേ​​​റ്റ​​​ശ്ര​​​മ​​​മു​​​ണ്ടാ​​​യ​​​ത്.

Kerala

ഷാ​ഫി പ​റ​മ്പി​ൽ എം​പി​യു​ടെ ആ​രോ​പ​ണം: നി​യ​മന​ട​പ​ടി​ക്ക് അ​നു​മ​തി തേ‌​ടി പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍

 

കോ​​​ഴി​​​ക്കോ​​​ട്: ഷാ​​​ഫി പ​​​റ​​​മ്പി​​​ൽ എം​​​പി​​​യു​​​ടെ ആ​​​രോ​​​പ​​​ണ​​​ത്തി​​​ൽ നി​​​യ​​​മ​​​ന​​​ട​​​പ​​​ടി​​​ക്ക് അ​​​നു​​​മ​​​തി തേ​​​ടി വ​​​ട​​​ക​​​ര ക​​​ൺ​​​ട്രോ​​​ൾ റൂം ​​​ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ എ​​​സ്എ​​​ച്ച്ഒ അ​​​ഭി​​​ലാ​​​ഷ് ഡേ​​​വി​​​ഡ്. ഉ​​​ന്ന​​​ത ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രോ​​​ടാ​​​ണ് അ​​​നു​​​മ​​​തി തേ​​​ടി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. പേ​​​രാ​​​മ്പ്ര സം​​​ഘ​​​ർ​​​ഷ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഷാ​​​ഫി പ​​​റ​​​മ്പി​​​ൽ എം​​​പി​​​യു​​​ടെ ആ​​​രോ​​​പ​​​ണ​​​ത്തി​​​ലാ​​​ണു നി​​​യ​​​മ​​​ന​​​ട​​​പ​​​ടി​​​ക്കു മു​​​തി​​​രു​​​ന്ന​​​ത്.    

 എം​​​പി അ​​​പ​​​കീ​​​ർ​​​ത്തി​​ക​​​ര​​​മാ​​​യ പ​​​രാ​​​മ​​​ർ​​​ശ​​​ങ്ങ​​​ൾ ന​​​ട​​​ത്തി​​​യെ​​​ന്നാ​​​ണ് അ​​​ഭി​​​ലാ​​​ഷി​​​ന്‍റെ ആ​​​രോ​​​പ​​​ണം. ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച് വ​​​ട​​​ക​​​ര റൂ​​​റ​​​ൽ എ​​​സ്പി​​​യോ​​​ടാ​​​ണ് അ​​​നു​​​മ​​​തി തേ​​​ടി​​​യ​​​ത്. അ​​​ഭി​​​ലാ​​​ഷി​​​ന്‍റെ അ​​​പേ​​​ക്ഷ എ​​​സ്പി ഡി​​​ജി​​​പി​​​ക്കു കൈ​​​മാ​​​റി​​​യി​​​ട്ടു​​​ണ്ട്.

പേ​​​രാ​​​മ്പ്ര​​​യി​​​ലു​​​ണ്ടാ​​​യ സം​​​ഘ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ അ​​​ഭി​​​ലാ​​​ഷാ​​​ണ് ത​​​ന്നെ മ​​​ർ​​​ദി​​​ച്ച​​​തെ​​​ന്നാ​​​യി​​​രു​​​ന്നു ഷാ​​​ഫി​​​യു​​​ടെ ആ​​​രോ​​​പ​​​ണം.​ ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ദൃ​​​ശ്യ​​​ങ്ങ​​​ള്‍ ഉ​​​ള്‍​പ്പെ​​​ടെ ഉ​​​യ​​​ര്‍​ത്തി​​​ക്കാട്ടി​​​യാ​​​യി​​​രു​​​ന്നു ഷാ​​​ഫി​​​പ​​​റ​​​മ്പി​​​ല്‍ എം​​​പി ആ​​​രോ​​​പ​​​ണ​​​മു​​​യ​​​ര്‍​ത്തി​​​യ​​​ത്.​

പേ​​​രാ​​​മ്പ്ര സം​​​ഘ​​​ര്‍​ഷ സ​​​മ​​​യ​​​ത്ത് ത​​​ന്നെ ആ​​​സൂ​​​ത്രി​​​ത​​​മാ​​​യി ആ​​​ക്ര​​​മി​​​ക്കാ​​​ന്‍ നേ​​​തൃ​​​ത്വം ന​​​ല്‍​കി​​​യ​​​തും ത​​​ന്നെ അ​​​ടി​​​ച്ച​​​തും ഈ ​​​ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നാ​​​ണെ​​​ന്നു​​​മാ​​​ണ് എം​​​പി ആ​​​രോ​​​പി​​​ച്ച​​​ത്. അ​​​ഭി​​​ലാ​​​ഷ് ഡേ​​​വി​​​ഡി​​​നെ കൃ​​​ത്യ​​​വി​​​ലോ​​​പ​​​ത്തി​​​നു നേ​​​ര​​​ത്തേ സ​​​ര്‍​വീ​​​സി​​​ല്‍നി​​​ന്നു പു​​​റ​​​ത്താ​​​ക്കി​​​യ​​​താ​​​ണെ​​​ന്നും ഷാ​​​ഫി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യി​​​രു​​​ന്നു. അ​​​തി​​​നു​​​ശേ​​​ഷ​​​മാ​​​ണ് വീ​​​ണ്ടും സ​​​ര്‍​വീ​​​സി​​​ലേ​​​ക്കു തി​​​രി​​​കെ ക​​​യ​​​റ്റി​​​യ​​​ത്.

ഇ​​​യാ​​​ള്‍ അ​​​ത്ര ന​​​ല്ല ട്രാ​​​ക്ക് റി​​ക്കാ​​ര്‍​ഡ് ഉ​​​ള്ള ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ന​​​ല്ല. ദു​​​രു​​​ദ്ദേ​​​ശ്യ​​​പ​​​ര​​​മാ​​​യി​​​ട്ടാ​​​ണ് ഇ​​​ത്ത​​​രം ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നെ കോ​​​ഴി​​​ക്കോ​​​ട് റൂ​​​റ​​​ലി​​​ലേ​​​ക്കു കൊ​​​ണ്ടു​​​വ​​​ന്ന​​​തെ​​​ന്നും എം​​​പി ആ​​​രോ​​​പി​​​ച്ചി​​​രു​​​ന്നു. ഇ​​​ക്കാ​​​ര്യ​​​ങ്ങ​​​ള്‍ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി പി​​​ന്നീ​​​ട് എം​​​പി പ​​​രാ​​​തി ന​​​ല്‍​കു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു.  ദൃ​​​ശ്യ​​​ങ്ങ​​​ള്‍ പു​​​റ​​​ത്തു​​​വി​​​ട്ട​​​തി​​​നു പി​​​ന്നാ​​​ലെ, കോ​​​ഴി​​​ക്കോ​​​ട് ഡി​​​സി​​​സി നേ​​​തൃ​​​ത്വ​​​വും ഡി​​​ജി​​​പി​​​ക്കു പ​​​രാ​​​തി ന​​​ല്‍​കി​​​യി​​​രു​​​ന്നു.

Movies

വീ​ഡി​യോ​യും ശ​ബ്ദ​രേ​ഖ​യു​മെ​ല്ലാം എ​ഐ; ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് പി​ന്നാ​ലെ പ്ര​തി​ക​രി​ച്ച് അ​ജ്മ​ൽ അ​മീ​ർ

ത​നി​ക്കെ​തി​രെ പു​റ​ത്തു​വ​ന്ന ലൈം​ഗി​ക ആ​രോ​പ​ണ​ങ്ങ​ളി​ൽ പ്ര​തി​ക​രി​ച്ച് ന​ട​ന്‍ അ​ജ്മ​ല്‍ അ​മീ​ര്‍. പു​റ​ത്തു​വ​ന്ന ശ​ബ്ദ സ​ന്ദേ​ശ​ങ്ങ​ൾ ത​ന്‍റേ​ത​ല്ലെ​ന്നും എ​ഐ ഉ​പ​യോ​ഗി​ച്ച് ഉ​ണ്ടാ​ക്കി​യ​താ​ണെ​ന്നും അ​ജ്മ​ൽ പ​റ​ഞ്ഞു.

ഇ​ത്ത​രം ആ​രോ​പ​ണ​ങ്ങ​ള്‍ കൊ​ണ്ട് ത​ന്നെ ത​ക​ര്‍​ക്കാ​നാ​കി​ല്ലെ​ന്നും സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ത​ന്നെ പി​ന്തു​ണ​ച്ച​വ​ര്‍​ക്ക് ന​ന്ദി​യു​ണ്ടെ​ന്നും ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ച വീ​ഡി​യോ​യി​ൽ അ​ജ്മ​ല്‍ പ​റ​ഞ്ഞു.

അ​ജ്മ​ല്‍ അ​മീ​റി​ന്‍റെ വാ​ക്കു​ക​ള്‍

വ്യാ​ജ​മാ​യി ഉ​ണ്ടാ​ക്കി​യ ഒ​രു ക​ഥ​യ്ക്കും എ​ഐ ഉ​പ​യോ​ഗി​ച്ചു​ണ്ടാ​ക്കി​യ വ്യാ​ജ ശ​ബ്ദ സ​ന്ദേ​ശ​ത്തി​നും എ​ന്നെ​യും എ​ന്‍റെ ക​രി​യ​റി​നെ​യും ത​ക​ര്‍​ക്കാ​ന്‍ ക​ഴി​യി​ല്ല. ഇ​തി​ലും വ​ലി​യ ആ​രോ​പ​ണ​ങ്ങ​ളു​ണ്ടാ​യി​ട്ടും അ​ത് തെ​റ്റെ​ന്ന് തെ​ളി​യി​ച്ച് സ​ര്‍​വ​ശ​ക്ത​ന്‍റെ മാ​ത്രം അ​നു​ഗ്ര​ഹം കൊ​ണ്ട് മു​ന്നോ​ട്ട് പോ​കു​ന്ന വ്യ​ക്തി​യാ​ണ് ഞാ​ന്‍.

കൃ​ത്യ​മാ​യി ഒ​രു മാ​നേ​ജ​റോ ഒ​രു പി​ആ​ര്‍ ടീ​മോ എ​നി​ക്കി​ല്ല. പ​ണ്ട് എ​പ്പോ​ഴോ എ​ന്‍റെ ഫാ​ന്‍​സു​കാ​ര്‍ തു​ട​ങ്ങി​യ സോ​ഷ്യ​ല്‍​മീ​ഡി​യ പ്രൊ​ഫൈ​ലാ​ണ് ഇ​പ്പോ​ഴും ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

പ​ക്ഷേ ഇ​ന്നു​മു​ത​ല്‍ എ​ല്ലാ ക​ണ്ട​ന്‍റു​ക​ളും എ​ല്ലാ കാ​ര്യ​ങ്ങ​ളും ഞാ​ന്‍ മാ​ത്ര​മാ​യി​രി​ക്കും നോ​ക്കു​ന്ന​ത്. ര​ണ്ട് ദി​വ​സം മു​ന്‍​പ് വ​ള​രെ മോ​ശ​മാ​യി​ട്ട് എ​ന്നെ​ക്കു​റി​ച്ച് ഒ​രു വാ​ര്‍​ത്ത പു​റ​ത്തു​വ​ന്നു. എ​ന്നെ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ സ​പ്പോ​ര്‍​ട്ട് ചെ​യ്ത എ​ല്ലാ​വ​ര്‍​ക്കും ന​ന്ദി​യും സ്നോ​ഹ​വും അ​റി​യി​ക്കു​ന്നു.


എ​ന്നെ അ​പ​മാ​നി​ക്കാ​ന്‍ ഒ​രു​പാ​ട് പോ​സ്റ്റു​ക​ളി​ട്ട സോ​ഷ്യ​ല്‍ മീ​ഡി​യ ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് സ​മൂ​ഹ​ത്തോ​ടു​ള്ള ക​രു​ത​ലും സ്നേ​ഹ​വും ക​ണ്ടി​ട്ട് എ​നി​ക്ക് ബ​ഹു​മാ​നം തോ​ന്നു​ന്നു. ഒ​രു​പാ​ട് തെ​റി​വി​ളി​ക​ള്‍​ക്കും മു​ക​ളി​ല്‍ എ​ന്നെ സാ​ന്ത്വ​നി​പ്പി​ച്ചു​കൊ​ണ്ട്, ആ​ശ്വ​സി​പ്പി​ച്ചു​കൊ​ണ്ട് വ​രു​ന്ന മെ​സ​ജു​ക​ളും കോ​ളു​ക​ളും ത​ന്ന ശ​ക്തി​യാ​ണ് ഞാ​ന്‍ ഇ​ന്ന് നി​ങ്ങ​ള്‍​ക്ക് മു​ന്നി​ല്‍ ഇ​രി​ക്കാ​നു​ള്ള കാ​ര​ണം. എ​നി​ക്ക് മു​ന്നോ​ട്ട് പോ​കാ​നു​ള്ള ശ​ക്തി നി​ങ്ങ​ളാ​ണ്. എ​ന്നെ പി​ന്തു​ണ​ച്ച എ​ല്ലാ​വ​ര്‍​ക്കും ഒ​രാ​യി​രം ന​ന്ദി.’

ക​ഴി​ഞ്ഞ ദി​വ​സം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യാ​ണ് അ​ജ്മ​ലി​ന്‍റെ വീ​ഡി​യോ കോ​ൾ ദൃ​ശ്യ​ങ്ങ​ളും ശ​ബ്ദ സ​ന്ദേ​ശ​ങ്ങ​ളും പു​റ​ത്തു വ​ന്ന​ത്. വാ​ട്സാ​പ്പ് കോ​ള്‍ റി​ക്കോ​ഡ് ചെ​യ്ത​തി​ന്‍റെ ഒ​രു ഭാ​ഗ​മാ​ണ് പു​റ​ത്തു​വ​ന്ന​ത്.

ത​ന്‍റെ ക​ല്യാ​ണം ക​ഴി​ഞ്ഞ​ത​ല്ലേ എ​ന്ന് പെ​ണ്‍​കു​ട്ടി ചോ​ദി​ക്കു​മ്പോ​ള്‍ അ​തൊ​ന്നും താ​ന്‍ അ​റി​യേ​ണ്ടെ​ന്നും താ​ന്‍ താ​മ​സ സൗ​ക​ര്യം ഒ​രു​ക്കി ത​രാ​മെ​ന്നും അ​ജ്മ​ല്‍ പ​റ​യു​ന്നു​ണ്ട്.

2007-ല്‍ ​പു​റ​ത്തി​റ​ങ്ങി​യ പ്ര​ണ​യ​കാ​ലം എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് അ​ജ്മ​ല്‍ അ​മീ​ർ സി​നി​മ​യി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ച​ത്.

Latest News

Corehub Up