x
ad
Sun, 29 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​ന​സി​ക പീ​ഡ​നംമൂ​ലം രോ​ഗി മ​രി​ച്ചെന്ന് ആരോപണം; മെ​ഡി​ക്ക​ല്‍​കോ​ള​ജ് സൂ​പ്ര​ണ്ടി​ന് യു​വാ​വി​ന്‍റെ സ​ഹോ​ദ​രി പ​രാ​തി ന​ല്‍​കി

വെബ്ഡസ്ക്
Published: November 29, 2026 06:35 AM IST | Updated: November 29, 2026 06:35 AM IST

പ്രതീകാത്മക ചിത്രം

ഉ​ള്ളൂ​ർ : മാ​ന​സി​ക പീ​ഡ​നംമൂ​ലം യു​വാ​വ് ആ​ശു​പ​ത്രി​യി​ല്‍ മ​ര​ണ​പ്പെ​ട്ടു​വെ​ന്ന് ആ രോപിച്ച് ഇ​യാ​ളു​ടെ സ​ഹോ​ദ​രി തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍​കോ​ള​ജ് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് സി.​ജി ജ​യ​ച​ന്ദ്ര​ന് പ​രാ​തി ന​ല്‍​കി. 26നാ​ണ് പ​രാ​തി ന​ല്‍​കി​യത്.

ആ​റ്റി​ങ്ങ​ല്‍ ആ​ലം​കോ​ട് സ്വ​ദേ​ശി ബി​സ് മി​ല്ലാ​ഖാ​ന്‍ (37) ആ​ണ് മ​രി​ച്ച​ത്. ഒ​രു​മാ​സ​ത്തി​നു മു​മ്പാ​ണ് ബി​സ്മി​ല്ലാ​ഖാ​നെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍​കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തി​ന് ചി​കി​ത്സ​യ്ക്കാ​യി പ്ര​വേ​ശി​പ്പി​ച്ച​ത്. കാ​ര്‍​ഡി​യോ​ള​ജി വി​ഭാ​ഗം ഡോ​ക്ട​റാ​യ സു​രേ​ഷാ ണു ബി​സ്മി​ല്ലാ​ഖാ​നെ ചി​കി​ത്സി​ച്ചി​രു​ന്ന​ത്.

അ​തി​നി​ടെ തൊ​റാ​സി​ക് സ​ര്‍​ജ​റി​ക്കാ​യി ഡോ​ക്ട​ര്‍ നി​ര്‍​ദേ​ശി​ച്ച​തി​ന്‍ പ്ര​കാ​രം ബി​സി​മി​ല്ലാ​ഖാ​നെ ആ വി​ഭാ​ഗ​ത്തി​ലേ​ക്കു മാ​റ്റി​യി​രു​ന്നു. ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച തൊ​റാ​സി​ക് വി​ഭാ​ഗ​ത്തി​ലെ ഒ​രു ഡോ​ക്ട​ര്‍ രോ​ഗി​ക്കു സ​മീ​പ​മെ​ത്തു​ക​യും ശ​സ്ത്ര​ക്രി​യ ചെ​യ്താ​ല്‍ ഒ​രു​ശ​ത​മാ​നം​പോ​ലും ജീ​വി​ത​ത്തി​ലേ​ക്കു തി​രി​കെ​വ​രാ​ന്‍ സാ​ദ്ധ്യ​ത​യി​ല്ലെ​ന്ന് അ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു​വെ​ന്നാ​ണ് പ​രാ​ തി​യി​ല്‍ പ​റ​യു​ന്ന​ത്. ചി​കി​ത്സ​യ്ക്ക് 7,50,000 രൂ​പ​യു​ടെ ശ​സ്ത്ര​ക്രി​യാ ഉ​പ​ക​ര​ണ​ങ്ങ​ള്‍ വേ​ണ​മെ​ന്ന് അ​റി​യി​ക്കു​ക​യും ചെ​യ്തു.

എ​ന്നാ​ല്‍ പി​ന്നീ​ട് തു​ക കു​റ​ച്ച് ര​ണ്ട​ര​ല​ക്ഷ​മെ​ന്നാ​ക്കി പ​റ​ഞ്ഞു. ഈ ​ഡോ​ക്ട​റു​ടെ സ​മീ​പ​ന​വും മാ​ന​സി​ക​പീ​ഡ​ന​വു​മാ​ണ് ബി​സ്മി​ല്ലാ​ഖാ​ന്‍ മ​രി​ക്കാ​നിടയാക്കിയതെന്നാണു സ​ഹോ​ദ​രി ന​ജ്മാ ബീ​ഗം പ​റ​യു​ന്ന​ത്. പ​രാ​തി ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ന്വേ​ഷി​ച്ച് ന​ട​പ​ടി​സ്വീ​ക​രി​ക്കു​മെ​ന്നും സൂ​പ്ര​ണ്ട് അ​റി​യി​ച്ചു.ണ്ടി​ന് യു​വാ​വി​ന്‍റെ സ​ഹോ​ദ​രി പ​രാ​തി ന​ല്‍​കി

Tags : patient died mental harassment nattu vishesham local news Allegation patient died mental harassment

Recent News

Corehub Up