Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Alleging Documents

ട്രംപിനെതിരേ ആരോപണമുള്ള എപ്സ്റ്റീൻ രേഖ പുറത്തുവിടുന്നില്ലെന്ന്

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ജ​​​യി​​​ലി​​​ൽ മ​​​രി​​​ച്ച ലൈം​​​ഗി​​​ക കു​​​റ്റ​​​വാ​​​ളി ജെ​​​ഫ്രി എ​​​പ്സ്റ്റീ​​​നു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കേ​​​സ് രേ​​​ഖ​​​ക​​​ളി​​​ൽ പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പി​​​നെ​​​തി​​​രേ ഗു​​​രു​​​ത​​​ര ആ​​​രോ​​​പ​​​ണ​​​മു​​​ണ്ടെ​​​ന്നും എ​​​ന്നാ​​​ൽ ഈ ​​​രേ​​​ഖ​​​ക​​​ൾ ത​​​ട​​​ഞ്ഞു​​​വ​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും ആ​​​രോ​​​പ​​​ണം. പ്രാ​​​യ​​​പൂ​​​ർ​​​ത്തി​​​യാ​​​കാ​​​ത്ത​​​യാ​​​ൾ ട്രം​​​പി​​​നെ​​​തി​​​രേ ഉ​​​ന്ന​​​യി​​​ച്ച ലൈം​​​ഗി​​​കാ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന രേ​​​ഖ​​​ക​​​ളാ​​​ണ് പുറത്തുവിടാത്തത്.

എ​​​പ്സ്റ്റീ​​​ൻ കേ​​​സ് അ​​​ന്വേ​​​ഷി​​​ക്കു​​​ന്ന ഹൗ​​​സ് ഓ​​​വ​​​ർ​​​സൈ​​​റ്റ് ക​​​മ്മി​​​റ്റി​​​യി​​​ലെ പ്ര​​​തി​​​പ​​​ക്ഷ ഡെ​​​മോ​​​ക്രാ​​​റ്റി​​​ക് അം​​​ഗം റോ​​​ബ​​​ർ​​​ട്ട് ഗാ​​​ർ​​​സി​​​യ ആ​​​ണ് ഇ​​​ക്കാ​​​ര്യം വെ​​​ളി​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. ഈ ​​​രേ​​​ഖ​​​ക​​​ൾ താ​​​ൻ നേ​​​രി​​​ട്ടു ക​​​ണ്ട​​​വ​​​യാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

അ​​​തേ​​​സ​​​മ​​​യം, അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ക്കു​​​ന്ന​​​തും പ്ര​​​ത്യേ​​​ക​​​ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ഉ​​​ള്ള​​​തു​​​മാ​​​യ​​​വ ഒ​​​ഴി​​​ച്ച് ഒ​​​രു രേ​​​ഖ​​​ക​​​ളും ത​​​ട​​​ഞ്ഞു​​​വ​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്ന് യു​​​എ​​​സ് ജ​​​സ്റ്റീ​​​സ് ഡി​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റ് പ്ര​​​തി​​​ക​​​രി​​​ച്ചു.

എ​​​പ്സ്റ്റീ​​​ന് അ​​​മേ​​​രി​​​ക്ക​​​യി​​​ലെ മു​​​ൻ പ്ര​​​സി​​​ഡ​​ന്‍റു​​​മാ​​​രും മ​​​റ്റു ലോ​​​ക​​​നേ​​​താ​​​ക്ക​​​ളും അ​​​ട​​​ക്ക​​​മു​​​ള്ള ഉ​​​ന്ന​​​ത​​​രു​​​മാ​​​യി അ​​​ടു​​​ത്ത ബ​​​ന്ധ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു. ട്രം​​​പും ഒ​​​രു​​​കാ​​​ല​​​ത്ത് അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ സു​​​ഹൃ​​​ത്താ​​​യി​​​രു​​​ന്നു. ട്രം​​​പും ഭാ​​​ര്യ മെ​​​ലാ​​​നി​​​യ​​​യും എ​​​പ്സ്റ്റീ​​​നൊ​​​പ്പം നി​​​ൽ​​​ക്കു​​​ന്ന ചി​​​ത്ര​​​ങ്ങ​​​ളും പു​​​റ​​​ത്തു​​​വ​​​ന്നി​​​രു​​​ന്നു. എ​​​ന്നാ​​​ൽ, എ​​​പ്സ്റ്റീ​​​ൻ അ​​​റ​​​സ്റ്റി​​​ലാ​​​കു​​​ന്ന​​​തി​​​നു മു​​​ന്പേ അ​​​യാ​​​ളു​​​മാ​​​യു​​​ള്ള ബ​​​ന്ധം അ​​​വ​​​സാ​​​നി​​​പ്പി​​​ച്ചി​​​രു​​​ന്നു​​​വെ​​​ന്നാ​​​ണു ട്രം​​​പ് അ​​​വ​​​കാ​​​ശ​​​പ്പെ​​​ടു​​​ന്ന​​​ത്.

ട്രം​​​പി​​​ന്‍റെ ഉ​​​ത്ത​​​ര​​​വു പ്ര​​​കാ​​​രം യു​​​എ​​​സ് ജ​​​സ്റ്റീ​​​സ് ഡി​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റ് അ​​​ടു​​​ത്തി​​​ടെ എ​​​പ്സ്റ്റീ​​​ൻ കേ​​​സു​​​ക​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ല​​​ക്ഷ​​​ക്ക​​​ണ​​​ക്കി​​​നു രേ​​​ഖ​​​ക​​​ൾ പു​​​റ​​​ത്തു​​​വി​​​ട്ടി​​​രു​​​ന്നു. ട്രം​​​പി​​​നെ​​​തി​​​രേ ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന രേ​​​ഖ​​​ക​​​ൾ ഇ​​​തി​​​ലി​​​ല്ല എ​​​ന്നാ​​​ണു റോ​​​ബ​​​ർ​​​ട്ട് ഗാ​​​ർ​​​സി​​​യ ഇ​​​പ്പോ​​​ൾ വെ​​​ളി​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. ഈ ​​​രേ​​​ഖ​​​ക​​​ളും പു​​​റ​​​ത്തു​​​വി​​​ട​​​ണമെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് യു​​​എ​​​സ് അ​​​റ്റോ​​​ർ​​​ണി ജ​​​ന​​​റ​​​ൽ പാം ​​​ബോ​​​ണ്ടി​​​ക്കു ക​​​ത്തെ​​​ഴു​​​തി​​​യെ​​​ന്നും ഗാ​​​ർ​​​സി​​​യ അ​​​റി​​​യി​​​ച്ചു.

Latest News

Corehub Up