Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Allu Arjun

ആ​രെ​യും തി​രി​ച്ച​റി​യി​ല്ല, ഭ​ക്ഷ​ണം പോ​ലും ഇ​റ​ക്കാ​ൻ ക​ഴി​യി​ല്ല; പു​ഷ്പ 2’ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ കു​ട്ടി​യു​ടെ വീ​ട്ടി​ലെ​ത്തി അ​ല്ലു​വി​ന്‍റെ ഭാ​ര്യ സ്നേ​ഹ

2024-ൽ ​പു​ഷ്പ 2 വി​ന്‍റെ പ്രീ​മി​യ​റി​നി​ടെ​യു​ണ്ടാ​യ തി​ക്കി​ലും തി​ര​ക്കി​ലും പെ​ട്ട് പ​രി​ക്കേ​റ്റ ശ്രീ​തേ​ജ് എ​ന്ന പ​ത്തു​വ​യ​സു​കാ​ര​ന്‍റെ വീ​ട്ടി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി അ​ല്ലു അ​ർ​ജു​ന്‍റെ ഭാ​ര്യ സ്നേ​ഹ റെ​ഡ്ഡി​യും കു​ടും​ബാം​ഗ​ങ്ങ​ളും.

ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​മാ​യി അ​ല്ലു അ​ർ​ജു​നാ​ണ് ഈ ​കു​ടും​ബ​ത്തി​ലെ ചി​ല​വു​ക​ളെ​ല്ലാം വ​ഹി​ക്കു​ന്ന​ത്. ഇ​വ​രു​ടെ ക്ഷേ​മം അ​ന്വേ​ഷി​ക്കാ​നാ​യാ​ണ് അ​ല്ലു​വി​ന്‍റെ ഭാ​ര്യ സ്നേ​ഹ എ​ത്തി​യ​ത്. സ്നേ​ഹ​യ്ക്കൊ​പ്പം അ​ല്ലു​വി​ന്‍റെ പി​താ​വ് അ​ല്ലു അ​ര​വി​ന്ദും ഉ​ണ്ടാ​യി​രു​ന്നു.

2024 ഡി​സം​ബ​ർ നാ​ലി​ന് ഹൈ​ദ​രാ​ബാ​ദി​ലെ സ​ന്ധ്യ തി​യേ​റ്റ​റി​ൽ ന​ട​ന്ന പു​ഷ്പ 2 പ്രി​മി​യ​റി​നി​ടെ​യാ​ണ് വ​ൻ ദു​ര​ന്തം സം​ഭ​വി​ക്കു​ന്ന​ത്. തി​ക്കി​ലും തി​ര​ക്കി​ലും പെ​ട്ട് ശ്രീ​തേ​ജി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​ക്കു​ക​യും കു​ട്ടി​യു​ടെ അ​മ്മ​യു​ടെ ജീ​വ​ൻ ന​ഷ്ട​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നു.

അ​പ​ക​ട​ത്തി​ന് ശേ​ഷം അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ ശ്രീ​തേ​ജ് ദീ​ർ​ഘ​കാ​ലം വെ​ന്‍റി​ലേ​റ്റ​റി​ലാ​യി​രു​ന്നു. ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ പ്ര​ശ്ന​ങ്ങ​ളും നാ​ഡീ​സം​ബ​ന്ധ​മാ​യ സ​ങ്കീ​ർ​ണ​ത​ക​ളും ആ​രോ​ഗ്യ​ത്തെ മോ​ശ​മാ​യി ബാ​ധി​ച്ചു.

അ​ഞ്ച് മാ​സ​ത്തോ​ളം തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ക​ഴി​ഞ്ഞ ശ്രീ​തേ​ജി​നെ 2025 ഏ​പ്രി​ലി​ലാ​ണ് ആ​ശു​പ​ത്രി​യി​ൽ നി​ന്നും ഡി​സ്ചാ​ർ​ജ് ചെ​യ്ത​ത്. നി​ല​വി​ൽ രാം​ഗോ​പാ​ൽ​പേ​ട്ടി​ലെ ഒ​രു പു​ന​ര​ധി​വാ​സ കേ​ന്ദ്ര​ത്തി​ൽ നാ​ഡീ​സം​ബ​ന്ധ​മാ​യ ചി​കി​ത്സ​ക​ൾ തു​ട​ർ​ന്നു വ​രി​ക​യാ​ണ്.

മ​ക​ന്‍റെ ആ​രോ​ഗ്യ​നി​ല​യി​ൽ കാ​ര്യ​മാ​യ പു​രോ​ഗ​തി​യി​ല്ലെ​ന്നും, അ​വ​ൻ ത​ങ്ങ​ളെ തി​രി​ച്ച​റി​യാ​ൻ പോ​ലും ബു​ദ്ധി​മു​ട്ടു​ക​യാ​ണെ​ന്നും ശ്രീ​തേ​ജി​ന്‍റെ പി​താ​വ് മൊ​ഗ​ദാം​പ​ള്ളി ഭാ​സ്ക​ർ നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.​സം​സാ​രി​ക്കാ​നും ഭ​ക്ഷ​ണം വി​ഴു​ങ്ങാ​നു​മു​ള്ള പ്ര​ത്യേ​ക തെ​റാ​പ്പി​ക​ൾ ശ്രീ​തേ​ജി​ന് ന​ൽ​കി വ​രി​ക​യാ​ണ്.

ശ്രീ​തേ​ജി​ന്‍റെ ഇ​ള​യ സ​ഹോ​ദ​രി​യു​ടെ വി​ദ്യാ​ഭ്യാ​സ ചെ​ല​വു​ക​ൾ അ​ല്ലു അ​ര​വി​ന്ദ് ഏ​റ്റെ​ടു​ത്തി​ട്ടു​ണ്ട്. അ​പ​ക​ടം ന​ട​ന്ന സ​മ​യം മു​ത​ൽ ശ്രീ​തേ​ജി​ന്‍റെ ചി​കി​ത്സാ ചെ​ല​വു​ക​ൾ​ക്കാ​യി അ​ല്ലു കു​ടും​ബ​വും പു​ഷ്പ​യു​ടെ നി​ർ​മാ​ണ ക​മ്പ​നി​യാ​യ മൈ​ത്രി ഫി​ലിം​സും സാ​മ്പ​ത്തി​ക സ​ഹാ​യം ന​ൽ​കി വ​രു​ന്നു​ണ്ട്. ഈ ​പി​ന്തു​ണ ഇ​നി​യും തു​ട​രു​മെ​ന്ന് അ​വ​ർ കു​ടും​ബ​ത്തെ അ​റി​യി​ച്ചി​ട്ടു​ണ്ട്.

കു​ട്ടി​യു​ടെ ചി​കി​ത്സാ​ച്ചെ​ല​വു​ക​ൾ സ്പോ​ൺ​സ​ർ ചെ​യ്ത അ​ല്ലു​വും കു​ടും​ബ​വും കു​ട്ടി​യു​ടെ പേ​രി​ൽ ഒ​രു സ്ഥി​ര നി​ക്ഷേ​പം ന​ട​ത്തു​ക​യും ചെ​യ്തു. ശ്രീ ​തേ​ജി​ന്‍റെ പേ​രി​ൽ 2 കോ​ടി രൂ​പ​യു​ടെ സ്ഥി​ര നി​ക്ഷേ​പം ന​ട​ത്തി​യി​ട്ടു​ണ്ട്. ഇ​തി​ൽ നി​ന്ന് പ്ര​തി​മാ​സം 1.5 ല​ക്ഷം രൂ​പ പ​ലി​ശ ല​ഭി​ക്കും. സം​ഭ​വം ന​ട​ന്ന് ആ​ദ്യ ദി​വ​സം മു​ത​ൽ ത​ന്നെ കു​ടും​ബ​വു​മാ​യി ബ​ന്ധം പു​ല​ർ​ത്തു​ന്നു​ണ്ട്. ശ്രീ ​തേ​ജി​ന്‍റെ ചി​കി​ത്സ​യ്ക്ക് പ്ര​തി​മാ​സം ഏ​ക​ദേ​ശം മൂ​ന്ന് ല​ക്ഷം രൂ​പ​യോ​ളം ചെ​ല​വാ​കു​മെ​ന്നും, അ​തി​ന്‍റെ മു​ഴു​വ​ൻ ചെ​ല​വും അ​ല്ലു അ​ർ​ജു​ൻ ആ​ണ് വ​ഹി​ക്കു​ന്ന​തെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

 

Movies

മൂ​ന്ന​ടി അ​ക​ലം പാ​ലി​ക്ക​ണം, സാ​ർ ഇ​രി​ക്കാ​തെ ആ​രും ഇ​രി​ക്ക​രു​ത്; അ​ല്ലു അ​ർ​ജു​ന്‍ ടീ​മി​ന്‍റെ വി​ചി​ത്ര​മാ​യ നി​ബ​ന്ധ​ന​ക​ൾ ഇ​വ​യോ?

അ​ല്ലു അ​ർ​ജു​നെ കാ​ണാ​നെ​ത്തു​ന്ന​വ​ർ​ക്കു​ള്ള നി​ബ​ന്ധ​ക​ൾ എ​ന്ന പേ​രി​ൽ പ്ര​ച​രി​ക്കു​ന്ന പി​ആ​ർ നോ​ട്ട് പു​റ​ത്ത്. ന​ട​നെ കാ​ണു​മ്പോ​ൾ മൂ​ന്ന​ടി അ​ക​ലം പാ​ലി​ക്ക​ണം, നേ​രി​ട്ട് ക​ണ്ണി​ൽ നോ​ക്ക​രു​ത് തു​ട​ങ്ങി വി​ചി​ത്ര​മാ​യ നി​ബ​ന്ധ​ന​ക​ളാ​ണ് ഇ​തി​ൽ പ​റ​യു​ന്ന​ത്.

42 നി​ബ​ന്ധ​ന​ക​ൾ പാ​ലി​ക്ക​ണ​മെ​ന്ന് ടീം ​നി​ർ​ദ്ദേ​ശി​ച്ചെ​ന്ന ബ്രാ​ൻ​ഡ് മാ​നേ​ജ​ർ കാ​വേ​രി ബ​റു​വ​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ലി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഇ​പ്പോ​ൾ ഈ ​വി​വാ​ദം ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.

അ​ല്ലു അ​ർ​ജു​ന്‍റെ 42 നി​ബ​ന്ധ​ന​ക​ൾ എ​ന്ന പേ​രി​ൽ പി​ആ​ർ നോ​ട്ടും പു​റ​ത്താ​യി​ട്ടു​ണ്ട്. ഇ​ത് ഔ​ദ്യോ​ഗി​ക​മാ​ണോ അ​തോ വ്യാ​ജ​മാ​ണോ എ​ന്ന​ത് കൃ​ത്യ​മ​ല്ല.

1. നേ​രി​ട്ട് ക​ണ്ണി​ൽ നോ​ക്ക​രു​ത്; ‘സ​ർ’ അം​ഗീ​ക​രി​ക്കു​ന്ന​ത് വ​രെ കാ​ത്തി​രി​ക്കു​ക.

2. ഒ​രു സാ​ഹ​ച​ര്യ​ത്തി​ലും ശാ​രീ​രി​ക സ​മ്പ​ർ​ക്ക​മോ ഹ​സ്ത​ദാ​ന​മോ പാ​ടി​ല്ല.

3. എ​ല്ലാ സ​മ​യ​ത്തും കു​റ​ഞ്ഞ​ത് മൂ​ന്ന​ടി ശാ​രീ​രി​ക അ​ക​ലം പാ​ലി​ക്കു​ക.

4. "സ​ർ" അ​ല്ലെ​ങ്കി​ൽ "ഐ​ക്ക​ൺ സ്റ്റാ​ർ" എ​ന്ന് മാ​ത്രം അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ക. (ബ​ണ്ണി എ​ന്ന​ത് കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും സ്റ്റൈ​ലി​ഷ് സ്റ്റാ​ർ എ​ന്ന​ത് ഒ​രു പ​ഴ​യ വി​ശേ​ഷ​ണ​വു​മാ​ണ്).

5. നി​ശ്ശ​ബ്ദ​ത പാ​ലി​ക്കു​ക എ​ന്ന​താ​ണ് അ​ടി​സ്ഥാ​ന നി​യ​മം; നി​ങ്ങ​ളോ​ട് സം​സാ​രി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടാ​തെ സം​സാ​രി​ക്ക​രു​ത്.

6. ഔ​ദ്യോ​ഗി​ക കാ​ര്യ​ങ്ങ​ൾ​ക്കാ​യി മാ​നേ​ജ്മെ​ന്‍റി​ന്‍റെ മൂ​ന്ന് ത​ല​ങ്ങ​ളി​ലൂ​ടെ (മാ​നേ​ജ​ർ -> ലീ​ഡ് മാ​നേ​ജ​ർ -> ചീ​ഫ് ഓ​ഫ് സ്റ്റാ​ഫ്) മാ​ത്രം ബ​ന്ധ​പ്പെ​ടു​ക.

7. ക​ടും നി​റ​ങ്ങ​ൾ ഒ​ഴി​വാ​ക്കി, ശ്ര​ദ്ധ മാ​റ്റാ​ത്ത ത​രം വ​സ്ത്ര​ങ്ങ​ൾ മാ​ത്രം ധ​രി​ക്കു​ക.

8. ഫോ​ണു​ക​ൾ നി​ശ്ശ​ബ്ദ​മാ​ക്കി "സ​ർ" കാ​ണാ​ത്ത രീ​തി​യി​ൽ സൂ​ക്ഷി​ക്കു​ക.

9. വ്യ​ക്തി​പ​ര​മാ​യ കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചോ കു​ടും​ബ​ത്തെ​ക്കു​റി​ച്ചോ ചോ​ദി​ക്ക​രു​ത്.

10. സ​ർ മു​റി​യി​ലേ​ക്ക് പ്ര​വേ​ശി​ക്കു​മ്പോ​ൾ ഉ​ട​ൻ എ​ഴു​ന്നേ​റ്റ് നി​ൽ​ക്കു​ക.

11. സ​ർ ഇ​രി​ക്കും വ​രെ ആ​രും ഇ​രി​ക്ക​രു​ത്.

12. ഏ​ത് വി​വ​ര​വും 30 സെ​ക്ക​ൻ​ഡി​നു​ള്ളി​ൽ സം​ക്ഷി​പ്ത​മാ​യി അ​വ​ത​രി​പ്പി​ക്കു​ക.

13. സ്വ​കാ​ര്യ സം​ഭാ​ഷ​ണ​ങ്ങ​ൾ അ​രു​ത്; സം​സാ​രി​ക്ക​ണ​മെ​ങ്കി​ൽ പു​റ​ത്തു​പോ​യി സം​സാ​രി​ക്കു​ക.

14. മാ​ധ്യ​മ​ങ്ങ​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ, എ​ല്ലാ ഉ​ത്ത​ര​ങ്ങ​ളും ന​യ​പ​ര​മാ​യി ശ​രി​യാ​യി​രി​ക്ക​ണം.

15. സാ​ധാ​ര​ണ ഊ​ഷ്മാ​വി​ലു​ള്ള വെ​ള്ള​മോ അ​ല്ലെ​ങ്കി​ൽ ഫ്ര​ഷ് ത​ണ്ണി​മ​ത്ത​ൻ ജ്യൂ​സോ മാ​ത്ര​മേ ന​ൽ​കാ​വൂ.

16. ശീ​തി​ക​രി​ച്ച​തോ "ജ​ങ്ക്" ആ​യ​തോ ആ​യ ഭ​ക്ഷ​ണ​ങ്ങ​ൾ പ​രി​സ​ര​ത്ത് അ​നു​വ​ദ​നീ​യ​മ​ല്ല.

17. ശ​ബ്ദ​മു​ണ്ടാ​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള ആ​ഭ​ര​ണ​ങ്ങ​ളോ മ​റ്റ് വ​സ്തു​ക്ക​ളോ ഒ​ഴി​വാ​ക്കു​ക.

18. മു​റി​യി​ൽ നി​ന്ന് പു​റ​ത്തു​പോ​കു​മ്പോ​ൾ പു​റം തി​രി​ഞ്ഞ് ന​ട​ക്ക​രു​ത്.

19. ജോ​ലി സ​മ​യ​ങ്ങ​ളി​ൽ "ആ​രാ​ധ​ക​രെ​പ്പോ​ലെ" പെ​രു​മാ​റു​ക​യോ ഓ​ട്ടോ​ഗ്രാ​ഫി​നോ സെ​ൽ​ഫി​ക്കോ അ​പേ​ക്ഷി​ക്കു​ക​യോ ചെ​യ്യ​രു​ത്.

20. ഷൂ​ട്ട് തു​ട​ങ്ങു​ന്ന​ത് വ​രെ എ​ല്ലാ ലെ​ൻ​സു​ക​ളും ക്യാ​മ​റ​ക​ളും അ​ട​ച്ചു​വ​യ്ക്കു​ക.

21. പ്ര​ത്യേ​ക​മാ​യി ആ​വ​ശ്യ​പ്പെ​ടാ​തെ സി​നി​മ​യെ​ക്കു​റി​ച്ചു​ള്ള അ​ഭി​പ്രാ​യ​ങ്ങ​ളോ നി​ർ​ദ്ദേ​ശ​ങ്ങ​ളോ ന​ൽ​ക​രു​ത്.

22. സാ​റി​ന്‍റെ സി​നി​മ​ക​ളെ​ക്കു​റി​ച്ച് കൃ​ത്യ​ത​യോ​ടെ സം​സാ​രി​ക്കു​ക; ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ പേ​രു​ക​ൾ ത​മ്മി​ൽ മാ​റി​പ്പോ​ക​രു​ത്.

23. "സ​ർ" നൃ​ത്തം ചെ​യ്യാ​ൻ തു​ട​ങ്ങി​യാ​ൽ കൂ​ടെ​ച്ചേ​ര​രു​ത്. ചെ​റി​യ രീ​തി​യി​ലു​ള്ള കൈ​യ​ടി​യാ​കാം.

24. മ​റ്റ് ടോ​ളി​വു​ഡ്/​ബോ​ളി​വു​ഡ് താ​ര​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ച​ർ​ച്ച​ക​ൾ ക​ർ​ശ​ന​മാ​യി നി​രോ​ധി​ച്ചി​രി​ക്കു​ന്നു.

25. കൃ​ത്യ​നി​ഷ്ഠ​യു​ടെ കാ​ര്യ​ത്തി​ൽ ഒ​രു വി​ട്ടു​വീ​ഴ്ച​യു​മി​ല്ല; നി​ശ്ച​യി​ച്ച സ​മ​യ​ത്തി​ന് 15 മി​നി​റ്റ് മു​ൻ​പ് എ​ത്തു​ക.

26. സ​ർ സ​ൺ​ഗ്ലാ​സ് ധ​രി​ച്ചി​രി​ക്കു​ക​യാ​ണെ​ങ്കി​ൽ, അ​തി​ലൂ​ടെ രൂ​ക്ഷ​മാ​യി അ​ദ്ദേ​ഹ​ത്തെ നോ​ക്കാ​ൻ ശ്ര​മി​ക്ക​രു​ത്.

27. എ​ല്ലാ രേ​ഖ​ക​ളും അ​ച്ച​ടി​ച്ച പ​ക​ർ​പ്പു​ക​ളാ​യി (ഹാ​ർ​ഡ് കോ​പ്പി) സ​മ​ർ​പ്പി​ക്ക​ണം; ഡി​ജി​റ്റ​ൽ സ്ക്രീ​നു​ക​ൾ പാ​ടി​ല്ല.

28. മു​റി​യും പ​രി​സ​ര​വും കൃ​ത്യ​മാ​യി ചി​ട്ട​പ്പെ​ടു​ത്തി​യ​തും വൃ​ത്തി​യു​ള്ള​തു​മാ​ണെ​ന്ന് ഉ​റ​പ്പാ​ക്കു​ക.

29. സാ​റി​ന്‍റെ ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ പ്ര​ത്യേ​ക ശൈ​ലി​ക​ളോ ആം​ഗ്യ​ങ്ങ​ളോ അ​നു​ക​രി​ക്ക​രു​ത്.

30. ഏ​തൊ​രു ആ​ക്‌​ഷ​ൻ രം​ഗ​ത്തി​നും 15 മി​നി​റ്റ് മു​ൻ​പ്, സാ​റി​നെ പൂ​ർ​ണ​മാ​യ ഏ​കാ​ന്ത​ത​യി​ൽ വി​ട​ണം. ഒ​രു വാ​ക്ക് പോ​ലും ഉ​ച്ച​രി​ക്ക​രു​ത്.

31. സാ​റി​നു പി​ന്നി​ൽ ബ​ഹു​മാ​ന​പൂ​ർ​വ​മാ​യ അ​ക​ലം പാ​ലി​ച്ച് ന​ട​ക്കു​ക; അ​ദ്ദേ​ഹ​ത്തി​ന് മു​ന്നി​ൽ ന​ട​ക്ക​രു​ത്.

32. രൂ​ക്ഷ​മാ​യ പെ​ർ​ഫ്യൂ​മു​ക​ളോ സു​ഗ​ന്ധ​ങ്ങ​ളോ ഉ​പ​യോ​ഗി​ക്ക​രു​ത്; വാ​യു​വി​ൽ സാ​ധാ​ര​ണ ഗ​ന്ധം നി​ല​നി​ർ​ത്തു​ക.

33. ഏ​തൊ​രു പ്ര​ശ്നം അ​വ​ത​രി​പ്പി​ക്കു​മ്പോ​ഴും പ്രാ​യോ​ഗി​ക​മാ​യ ര​ണ്ട് പ​രി​ഹാ​ര​ങ്ങ​ൾ കൂ​ടെ നി​ർ​ദ്ദേ​ശി​ക്ക​ണം.

34. സ​ർ എ​ത്ര​നേ​രം നി​ശ്ശ​ബ്ദ​നാ​യി​രു​ന്നാ​ലും അ​ദ്ദേ​ഹ​ത്തെ സം​സാ​ര​ത്തി​ൽ ത​ട​സ​പ്പെ​ടു​ത്ത​രു​ത്.

35. കൈ​ക​ൾ എ​പ്പോ​ഴും പു​റ​ത്ത് കാ​ണു​ന്ന രീ​തി​യി​ൽ വ​യ്ക്കു​ക; പോ​ക്ക​റ്റി​ൽ ഇ​ട​രു​ത്.

36. ഹി​ന്ദി മാ​ർ​ക്ക​റ്റ്, പാ​ൻ-​ഇ​ന്ത്യ എ​ന്നി​ങ്ങ​നെ​യു​ള്ള സ്ഥി​തി​വി​വ​ര​ക്ക​ണ​ക്കു​ക​ൾ, കൃ​ത്യ​മാ​യ ഉ​റ​വി​ട​ത്തോ​ടെ മാ​ത്രം അ​വ​ത​രി​പ്പി​ക്കു​ക.

37. സ​ർ ആ ​വി​ഷ​യം തു​ട​ങ്ങാ​തെ മെ​ഗാ എ​ന്ന വാ​ക്ക് ഉ​പ​യോ​ഗി​ക്ക​രു​ത്.

38. പെ​ട്ടെ​ന്നു​ള്ള ച​ല​ന​ങ്ങ​ളോ ഉ​ച്ച​ത്തി​ലു​ള്ള ശ​ബ്ദ​ങ്ങ​ളോ പാ​ടി​ല്ല. അ​മി​ത ഊ​ർ​ജ്ജ​സ്വ​ല​വും അ​സ്ഥി​ര​വു​മാ​യ പെ​രു​മാ​റ്റം നി​രോ​ധി​ച്ചി​രി​ക്കു​ന്നു.

39. സാ​റി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ നി​ങ്ങ​ളു​ടെ വാ​ച്ചി​ലോ ഫോ​ണി​ലോ നോ​ക്ക​രു​ത്.

40. അ​ദ്ദേ​ഹ​ത്തി​ന് പ്ര​വേ​ശ​ന ക​വാ​ട​ത്തി​ന് അ​ഭി​മു​ഖ​മാ​യി ഇ​രി​ക്കാ​ൻ പാ​ക​ത്തി​ൽ ക​സേ​ര​ക​ൾ ക്ര​മീ​ക​രി​ക്കു​ക.

41. സാ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ​ത്തി​ലും AA സ്റ്റാ​മ്പ് ഉ​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കു​ക.

42. സാ​ങ്കേ​തി​ക ത​ക​രാ​റു​ക​ൾ സം​ഭ​വി​ച്ചാ​ല​ല്ലാ​തെ ഒ​രു ടേ​ക്ക് കൂ​ടി എ​ന്ന് ആ​വ​ശ്യ​പ്പെ​ട​രു​ത്.

അ​തേ​സ​മ​യം ഈ ​ആ​രോ​പ​ണ​മു​ന്ന​യി​ച്ച ബ്രാ​ൻ​ഡ് മാ​നേ​ജ​ർ കാ​വേ​രി ബ​റു​വ​യെ താ​ര​ത്തി​ന്‍റെ പി​ആ​ർ ടീം ​ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നും ആ​സൂ​ത്രി​ത​മാ​യ സൈ​ബ​ർ ആ​ക്ര​മ​ണം ന​ട​ത്തി​യെ​ന്നും ആ​രോ​പി​ച്ച് സ്വീ​കൃ​തി ടോ​ക്സ് പോ​ഡ്‌​കാ​സ്റ്റ് അ​വ​താ​ര​ക രം​ഗ​ത്തെ​ത്തി.

ഭീ​ഷ​ണി​യെ​ത്തു​ട​ർ​ന്നാ​ണ് വി​വാ​ദ വീ​ഡി​യോ നീ​ക്കം ചെ​യ്ത​തെ​ന്നും സ​ത്യം വി​ളി​ച്ചു​പ​റ​യു​ന്ന​വ​രെ നി​ശ​ബ്ദ​രാ​ക്കാ​നാ​ണ് അ​ല്ലു അ​ർ​ജു​ന്‍റെ ടീം ​ശ്ര​മി​ക്കു​ന്ന​തെ​ന്നും അ​വ​താ​ര​ക ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലൂ​ടെ തു​റ​ന്ന​ടി​ച്ചു.

Movies

ജ​പ്പാ​നി​ലും പു​ഷ്പ ത​രം​ഗം; അ​ല്ലു അ​ർ​ജു​ന് വ​ൻ വ​ര​വേ​ൽ​പ്പ്!

ഇ​ന്ത്യ​യി​ൽ ച​രി​ത്രം കു​റി​ച്ച പു​ഷ്പ ത​രം​ഗം ഇ​നി ജ​പ്പാ​നി​ലും. അ​ല്ലു അ​ർ​ജു​ൻ നാ​യ​ക​നാ​യ പു​ഷ്പ 2: ദ ​റൂ​ൾ ജ​പ്പാ​നി​ൽ റി​ലീ​സ് ചെ​യ്തു. ചി​ത്ര​ത്തി​ന് ജാ​പ്പ​നീ​സ് പ്രേ​ക്ഷ​ക​ർ​ക്കി​ട​യി​ൽ നി​ന്ന് ല​ഭി​ക്കു​ന്ന​ത് അ​ഭൂ​ത​പൂ​ർ​വ​മാ​യ പ്ര​തി​ക​ര​ണ​മാ​ണ്. ആ​ർ‍​ത്തു​വി​ളി​ച്ചാ​ണ് ചി​ത്ര​ത്തെ അ​വ​ർ‍ വ​ര​വേ​റ്റി​രി​ക്കു​ന്ന​ത്.

റി​ലീ​സ് ദി​ന​ത്തി​ൽ ത​ന്നെ ടോ​ക്കി​യോ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ലെ തി​യേ​റ്റ​റു​ക​ൾ ആ​രാ​ധ​ക​രെ​ക്കൊ​ണ്ട് നി​റ​ഞ്ഞു. അ​ല്ലു അ​ർ​ജു​ന്‍റെ സ്റ്റൈ​ലി​നും നൃ​ത്ത​ത്തി​നും വ​ലി​യ ആ​രാ​ധ​ക​വൃ​ന്ദ​മു​ള്ള ജ​പ്പാ​നി​ൽ പു​ഷ്പ​യു​ടെ ര​ണ്ടാം ഭാ​ഗ​ത്തി​നാ​യി വ​ലി​യ കാ​ത്തി​രി​പ്പി​ലാ​യി​രു​ന്നു സി​നി​മാ​പ്രേ​മി​ക​ൾ.

ചി​ത്ര​ത്തി​ലെ ഡ​യ​ലോ​ഗു​ക​ളും അ​ല്ലു അ​ർ​ജു​ന്‍റെ സി​ഗ്നേ​ച്ച​ർ മാ​ന​റി​സ​ങ്ങ​ളും ജാ​പ്പ​നീ​സ് ആ​രാ​ധ​ക​ർ ഏ​റ്റെ​ടു​ത്തു​ക​ഴി​ഞ്ഞു. ജ​പ്പാ​നി​ലെ പ്ര​മു​ഖ തി​യേ​റ്റ​റു​ക​ളി​ലെ​ല്ലാം വ​ൻ സ്ക്രീ​ൻ കൗ​ണ്ടോ​ടെ​യാ​ണ് ചി​ത്രം എ​ത്തി​യി​രി​ക്കു​ന്ന​ത്.

ഇ​ന്ത്യ​യി​ലും മ​റ്റ് വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലും നേ​ടി​യ വ​ൻ വി​ജ​യം ജ​പ്പാ​നി​ലും ആ​വ​ർ​ത്തി​ക്കു​മെ​ന്നാ​ണ് പ്രാ​രം​ഭ റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.

റി​ലീ​സി​നോ​ട​നു​ബ​ന്ധി​ച്ച് ജ​പ്പാ​നി​ലെ​ത്തി​യ അ​ല്ലു​വി​നെ ആ​ർ‍​പ്പു​വി​ളി​ക​ളോ​ടെ​യാ​ണ് ജാ​പ്പ​നീ​സ് ആ​രാ​ധ​ക​ർ വ​ര​വേ​റ്റ​ത്. ത​ങ്ങ​ളു​ടെ പ്രി​യ​താ​ര​ത്തോ​ടു​ള്ള സ്നേ​ഹം പ്ര​ക​ടി​പ്പി​ക്കു​ന്ന വീ​ഡി​യോ​ക​ളും ചി​ത്ര​ങ്ങ​ളും ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

Movies

ഇ​നി ലോ​കേ​ഷി​നൊ​പ്പം അ​ല്ലു അ​ർ​ജു​ൻ; ഷൂ​ട്ടിം​ഗ് ഓ​ഗ​സ്റ്റി​ൽ തു​ട​ങ്ങും

അ​ല്ലു അ​ർ​ജു​നൊ​പ്പം കൈ​കോ​ർ​ത്ത് ലോ​കേ​ഷ് ക​ന​ക​രാ​ജ്. ഇ​രു​വ​രും ആ​ദ്യ​മാ​യി ഒ​ന്നി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ഓ​ഗ​സ്റ്റി​ൽ ആ​രം​ഭി​ക്കും. പ്ര​മു​ഖ ച​ല​ച്ചി​ത്ര നി​ർ​മാ​ണ ക​മ്പ​നി​യാ​യ മൈ​ത്രി മൂ​വി മേ​ക്കേ​ഴ്സും ബി​വി വ​ർ​ക്സും സം​യു​ക്ത​മാ​യാ​ണ് ഇ​രു​വ​രും ഒ​രു​മി​ക്കു​ന്ന സി​നി​മ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

ചി​ത്ര​ത്തി​ന്‍റെ അ​നൗ​ൺ​സ്മെ​ന്‍റ് വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​യി​ക്ക​ഴി​ഞ്ഞു.

താ​ൽ​ക്കാ​ലി​ക​മാ​യി AA23 എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന ചി​ത്ര​ത്തി​ൽ വേ​റി​ട്ട ലു​ക്കി​ലാ​കും അ​ല്ലു അ​ർ​ജു​ൻ പ്ര​ത്യ​ക്ഷ​പ്പെ​ടു​ക എ​ന്നാ​ണ് സൂ​ച​ന​ക​ൾ. ചി​ത്ര​ത്തി​ന് സം​ഗീ​ത​മൊ​രു​ക്കു​ന്ന​ത് അ​നി​രു​ദ്ധ് ര​വി​ച​ന്ദ​റാ​ണ്.

 

Movies

പുഷ്പ-2 പ്രീമിയർ ഷോയ്ക്കിടെ പരിക്കേറ്റ കുട്ടിയുടെ കുടുംബത്തിന് 3.20 കോടി നൽകി അല്ലു അർജുൻ

പുഷ്പ 2 പ്രിമിയറിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് പരിക്കേറ്റ കുട്ടിക്ക് 3.20 കോടി രൂപ നൽകി അല്ലു അർജുൻ.

അല്ലുവിന്‍റെ ടീം പുറത്തുവിട്ട വിവരങ്ങൾ അനുസരിച്ച് 3.20 കോടി രൂപയിൽ 1.5 കോടി രൂപ കുട്ടിയുടെ പേരിൽ ബാങ്കിൽ സ്ഥിര നിക്ഷേപമായി നിക്ഷേപിച്ചു.

ഈ തുകയിൽ നിന്ന് പ്രതിമാസം 75,000 രൂപ കുടുംബത്തിന് ലഭിക്കുന്ന രീതിയിലാണ് ക്രമീകരണം. ഇത് കുടുംബത്തിന്‍റെ ജീവിതച്ചെലവുകൾക്കും വൈദ്യസഹായത്തിനും ഉപയോഗിക്കാൻ വേണ്ടിയാണ്. പരിക്കേറ്റ കുട്ടിയുടെ ഭാവിയുടെ സുരക്ഷിതത്വത്തിനായി 70 ലക്ഷം രൂപയും അധികം നൽകിയിട്ടുണ്ട്.

ഒരു വർഷത്തിനുശേഷം തെലുങ്കാന ഫിലിം ഡെവലപ്‌മെന്‍റ് കോർപറേഷൻ ചെയർമാനും നിർമാതാവുമായ ദിൽ രാജു കുട്ടിയെ സന്ദർശിക്കുകയും അല്ലു അർജുനും അദ്ദേഹത്തിന്‍റെ പിതാവ് അരവിന്ദും ചേർന്ന് കുടുംബത്തിന് നൽകിയ ഈ വലിയ സഹായത്തെക്കുറിച്ച് വെളിപ്പെടുത്തുകയും ചെയ്തതോടെയാണ് സംഭവം വീണ്ടും ശ്രദ്ധ നേടിയത്.

തിയറ്റർ ദുരന്തത്തിൽ പരിക്കേറ്റ കുട്ടിയുടെ ചികിത്സാ ചെലവുകൾക്കായി അല്ലു അർജുൻ ഇതിനോടകം 3.20 കോടി രൂപ നൽകിയെന്ന വിവരമാണ് ദിൽ രാജു ഒരു വീഡിയോയിലൂടെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്.

മുൻപ് സഹായം സംബന്ധിച്ച് കുട്ടിയുടെ പിതാവ് ചില ആശങ്കകൾ ഉന്നയിച്ചിരുന്നെങ്കിലും നിലവിൽ ഇരുവർക്കുമിടയിലെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുകയും സഹായം കൃത്യമായി എത്തിക്കുകയും ചെയ്തു എന്നാണ് വീഡിയോയിൽ പറയുന്നത്.

Movies

അ​ല്ലു അ​ർ​ജു​ന്‍റെ സ​ഹോ​ദ​ര​ന്‍ അ​ല്ലു സി​രീ​ഷ് വി​വാ​ഹി​ത​നാ​കു​ന്നു

ന​ട​നും അ​ല്ലു അ​ർ​ജു​ന്‍റെ സ​ഹോ​ദ​ര​നും ന​ട​നു​മാ​യ അ​ല്ലു സി​രീ​ഷ് വി​വാ​ഹി​ത​നാ​കു​ന്നു. സി​രീ​ഷി​ന്‍റെ വി​വാ​ഹ​നി​ശ്ച​യം ഹൈ​ദ​രാ​ബാ​ദി​ൽ വ​ച്ച് ന​ട​ന്നു. ദീ​ർ​ഘ​കാ​ല പ്ര​ണ​യി​നി​യാ​യി​രു​ന്ന ന​യ​നി​ക റെ​ഡ്ഡി​യാ​ണ് വ​ധു കു​ടും​ബാം​ഗ​ങ്ങ​ളും അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളും മാ​ത്ര​മാ​ണ് ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​ത്.

ചി​ര​ഞ്ജീ​വി, രാം ​ച​ര​ൺ, വ​രു​ൺ തേ​ജ് തു​ട​ങ്ങി​യ​വ​ർ കു​ടും​ബ സ​മേ​തം ച​ട​ങ്ങി​നെ​ത്തി. ഗൗ​ര​വം എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ നാ​യ​ക​നാ​യി അ​ര​ങ്ങേ​റ്റം കു​റി​ച്ച അ​ദ്ദേ​ഹം ചേ​ട്ട​നെ​പ്പോ​ലെ സി​നി​മ​യി​ൽ അ​ത്ര സ​ജീ​വ​മ​ല്ല.

2017ൽ ​മേ​ജ​ർ ര​വി സം​വി​ധാ​നം ചെ​യ്ത മോ​ഹ​ൻ​ലാ​ൽ ചി​ത്രം 1971: ബി​യോ​ണ്ട് ബോ​ർ​ഡേ​ഴ്സ് എ​ന്ന സി​നി​മ​യി​ലൂ​ടെ മ​ല​യാ​ള​ത്തി​ലും അ​ര​ങ്ങേ​റ്റം കു​റി​ച്ചി​രു​ന്നു.

Latest News

Corehub Up