x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​നു​ഷ്യ​നും പാ​തി മൃ​ഗ​വു​മാ​യി അ​ല്ലു അ​ർ​ജു​ൻ; അ​റ്റ്ലി ചി​ത്രം രാ​ക്ക ഫ​സ്റ്റ്ലു​ക്ക്


Published: April 8, 2026 03:20 PM IST | Updated: April 8, 2026 03:20 PM IST

അ​ല്ലു അ​ർ​ജു​നെ നാ​യ​ക​നാ​ക്കി അ​റ്റ്‍​ലി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ്ലു​ക്ക് എ​ത്തി. രാ​ക്ക എ​ന്നാ​ണ് സി​നി​മ​യ്ക്കു പേ​രി​ട്ടി​രി​ക്കു​ന്ന​ത്. മ​നു​ഷ്യ​നും പാ​തി മൃ​ഗ​വു​മാ​യെ​ത്തു​ന്ന അ​ല്ലു​വി​ന്‍റെ ലു​ക്ക് ആ​ണ് പോ​സ്റ്റ​റി​ന്‍റെ ആ​ക​ർ​ഷ​ണം.

ജ​വാ​ൻ എ​ന്ന ബ്ലോ​ക്ബ​സ്റ്റ​ർ ചി​ത്ര​ത്തി​നു​ശേ​ഷം അ​റ്റ്‍​ലി സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ 800 കോ​ടി ബ​ജ​റ്റി​ലാ​ണ് ഒ​രു​ങ്ങു​ന്ന​ത്. സ​ൺ പി​ക്ചേ​ഴ്സ് ആ​ണ് നി​ര്‍​മാ​ണം.

ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വി​ല​പി​ടി​പ്പു​ള്ള സം​വി​ധാ​യ​ക​നും നാ​യ​ക​നും ഒ​ന്നി​ക്കു​ന്ന പ്രോ​ജ​ക്ട്, സ​ണ്‍ പി​ക്ചേ​ഴ്സി​ന്‍റെ ഏ​റ്റ​വും വ​ലി​യ ബ​ജ​റ്റു​ള്ള സി​നി​മ​യാ​കും.

സ​യ​ൻ​സ് ഫി​ക്ഷ​ൻ ഗ​ണ​ത്തി​ൽ​പെ​ടു​ന്ന സി​നി​മ​യ്ക്ക് വി​എ​ഫ്എ​ക്സ് ചെ​യ്യു​ന്ന​ത് ഹോ​ളി​വു​ഡി​ലെ പ്ര​മു​ഖ വി​എ​ഫ്എ​ക്സ് സ്റ്റു​ഡി​യോ​സ് ആ​ണ്. 

ലോ​ല വി​എ​ഫ്എ​ക്സ്, സ്പെ​ക്ട്ര​ൽ മോ​ഷ​ൻ, ഫ്രാ​ക്ചേ​ർ​ഡ് എ​ഫ്എ​ക്സ്, ഐ​എ​ൽ​എം ടെ​ക്നോ​പ്രോ​പ്സ്, അ​യ​ണ്‍​ഹെ​ഡ് സ്റ്റു​ഡി​യോ, ലെ​ഗ​സി എ​ഫ​ക്റ്റ്സ് എ​ന്നീ ക​മ്പ​നി​ക​ളാ​ണ് ഈ ​പ്രോ​ജ​ക്ടി​ൽ കൈ​കോ​ർ​ക്കു​ന്ന​ത്. അ​യ​ൺ​മാ​ൻ 2, ട്രാ​ൻ​സ്ഫോ​ർ​മേ​ഴ്സ് തു​ട​ങ്ങി​യ സി​നി​മ​ക​ളു​ടെ വി​എ​ഫ്എ​ക്സ് സൂ​പ്പ​ർ​വൈ​സ​ർ ജ​യിം​സ് മാ​ഡി​ഗ​ൻ, ആ​ർ​ടി​സ്റ്റി​ക് ഡ​യ​റ​ക്ട​ർ മൈ​ക് എ​ലി​സാ​ൽ​ഡെ എ​ന്നീ വ​മ്പ​ൻ​മാ​രാ​ണ് സി​നി​മ​യു​ടെ സാ​ങ്കേ​തി​ക വ​ശ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന​ത്.

Tags : allu arjun atlee raaka

Recent News

Corehub Up