സിനിമ ഇൻഡസ്ട്രിയിൽ ഹിറ്റായിക്കൊണ്ടിരിക്കുന്ന സൂര്യ ചിത്രം സീനിനെ പുകഴ്ത്തി സംവിധായകൻ അറ്റ്ലി. നസ്ലിന്റെ അഭിനയമികവും സ്ക്രീൻ പ്രസൻസും തന്നെ അത്ഭുതപ്പെടുത്തിയെന്നും ഭാവിയിലെ സൂപ്പർതാരമായി മാറാൻ സാധ്യതയുള്ള നടനാണ് നസ്ലിനെന്നും അറ്റ്ലി പറഞ്ഞു.
‘‘സീൻ, എന്തൊരു സിനിമ. വളരെ നാളുകൾക്ക് ശേഷമാണ് ഇത്രയും ഫ്രഷും തുടക്കം മുതൽ ഒടുക്കം വരെ പിടിച്ചിരുത്തുന്നതുമായ കഥപറച്ചിലുമുള്ള ഗംഭീര കമേഴ്സ്യൽ എന്റർടെയ്നർ കാണുന്നത്! ജിത്തു സാറിന്റെ കഥപറച്ചിലിന്റെ വലിയ ആരാധകനാണ് ഞാൻ. എന്നാൽ ഈ ചിത്രം ശരിക്കും സവിശേഷമാണ്.
സൂര്യ സാർ, എന്തൊരു ഗംഭീര പ്രകടനം! സുഹൃത്തുക്കൾക്കും കുടുംബത്തിനുമൊപ്പം ആസ്വദിക്കാൻ കഴിയുന്ന പൈസ വസൂർ എന്റർടെയ്നർ.
നസ്ലൻ, എന്റെ ദൈവമേ! എന്തൊരു അഭിനേതാവാണ്! അതിശയിപ്പിക്കുന്ന വ്യക്തിപ്രഭാവവും സ്ക്രീൻ പ്രസൻസും. ഒരു സൂപ്പർതാരം പിറക്കുകയാണ് സഹോദരാ! തീർച്ചയായും നീ സിനിമാലോകം ഭരിക്കും.
പിന്നെ എന്റെ പ്രിയപ്പെട്ട കൂട്ടുകാരി നസ്രിയ, പാപ്പാ! തമിഴിലേക്കുള്ള എന്തൊരു മനോഹരമായ തിരിച്ചുവരവാണിത്! ഒരു ആയാസവുമില്ലാതെയുള്ള നിന്റെ ഹ്യൂമറും, ചാമും, ആ കുഞ്ഞു കുഞ്ഞു ഭാവങ്ങളുമൊക്കെ വേറെ ലെവൽ ആയിരുന്നു! നിന്നെ ഇനിയും സ്ക്രീനിൽ ഒരുപാട് കാണണം!
ആനന്ദരാജ് സാർ അടിപൊളി എന്റർടെയ്നിംഗ് ആയിരുന്നു! സുഷിൻ ശ്യാമിന്റെ ഗംഭീര സംഗീതവും, സിനിമയ്ക്ക് മുന്നിലും പിന്നിലും പ്രവർത്തിച്ച എല്ലാവരുടെയും മികച്ച പ്രകടനവും എടുത്തുപറയേണ്ടതാണ്! നിർമാതാക്കൾക്കും 'ഴഗരം സ്റ്റുഡിയോസി'ലെ മുഴുവൻ ടീമിനും എന്റെ വലിയ അഭിനന്ദനങ്ങൾ. സൂര്യ സാറിനും ജ്യോതിക മാഡത്തിനും പ്രത്യേക സ്നേഹവും ആശംസകളും. ശരിക്കും ഫുൾ ഓൺ ഫൺ റൈഡ്.’’–അറ്റ്ലിയുടെ വാക്കുകൾ