x
ad
Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഈ ​ഇ​ൻ​ഡ​സ്ട്രി​യെ ഇ​നി ഇ​വ​ൻ ഭ​രി​ക്കും; ന​സ്‌​ലി​നെ പു​ക​ഴ്ത്തി അ​റ്റ്ലി  

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: November 11, 2026 11:22 AM IST | Updated: November 11, 2026 11:22 AM IST

അറ്റ്ലി, നസ്‌ലിൻ

സി​നി​മ ഇ​ൻ​ഡ​സ്ട്രി​യി​ൽ ഹി​റ്റാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന സൂ​ര്യ ചി​ത്രം സീ​നി​നെ പു​ക​ഴ്ത്തി സം​വി​ധാ​യ​ക​ൻ അ​റ്റ്ലി. ന​സ്‌​ലി​ന്‍റെ അ​ഭി​ന​യ​മി​ക​വും സ്ക്രീ​ൻ പ്ര​സ​ൻ​സും ത​ന്നെ അ​ത്ഭു​ത​പ്പെ​ടു​ത്തി​യെ​ന്നും ഭാ​വി​യി​ലെ സൂ​പ്പ​ർ​താ​ര​മാ​യി മാ​റാ​ൻ സാ​ധ്യ​ത​യു​ള്ള ന​ട​നാ​ണ് ന​സ്‌​ലി​നെ​ന്നും അ​റ്റ്‌​ലി പ​റ​ഞ്ഞു.

‘‘സീ​ൻ, എ​ന്തൊ​രു സി​നി​മ. വ​ള​രെ നാ​ളു​ക​ൾ​ക്ക് ശേ​ഷ​മാ​ണ് ഇ​ത്ര​യും ഫ്ര​ഷും തു​ട​ക്കം മു​ത​ൽ ഒ​ടു​ക്കം വ​രെ പി​ടി​ച്ചി​രു​ത്തു​ന്ന​തു​മാ​യ ക​ഥ​പ​റ​ച്ചി​ലു​മു​ള്ള ഗം​ഭീ​ര ക​മേ​ഴ്സ്യ​ൽ എ​ന്‍റ​ർ​ടെ​യ്ന​ർ കാ​ണു​ന്ന​ത്! ജി​ത്തു സാ​റി​ന്‍റെ ക​ഥ​പ​റ​ച്ചി​ലി​ന്‍റെ വ​ലി​യ ആ​രാ​ധ​ക​നാ​ണ് ഞാ​ൻ. എ​ന്നാ​ൽ ഈ ​ചി​ത്രം ശ​രി​ക്കും സ​വി​ശേ​ഷ​മാ​ണ്.
 
സൂ​ര്യ സാ​ർ, എ​ന്തൊ​രു ഗം​ഭീ​ര പ്ര​ക​ട​നം! സു​ഹൃ​ത്തു​ക്ക​ൾ​ക്കും കു​ടും​ബ​ത്തി​നു​മൊ​പ്പം ആ​സ്വ​ദി​ക്കാ​ൻ ക​ഴി​യു​ന്ന പൈ​സ വ​സൂ​ർ എ​ന്‍റ​ർ​ടെ​യ്ന​ർ.

ന​സ്‌​ല​ൻ, എ​ന്‍റെ ദൈ​വ​മേ! എ​ന്തൊ​രു അ​ഭി​നേ​താ​വാ​ണ്! അ​തി​ശ​യി​പ്പി​ക്കു​ന്ന വ്യ​ക്തി​പ്ര​ഭാ​വ​വും സ്ക്രീ​ൻ പ്ര​സ​ൻ​സും. ഒ​രു സൂ​പ്പ​ർ​താ​രം പി​റ​ക്കു​ക​യാ​ണ് സ​ഹോ​ദ​രാ! തീ​ർ​ച്ച​യാ​യും നീ ​സി​നി​മാ​ലോ​കം ഭ​രി​ക്കും.

പി​ന്നെ എ​ന്‍റെ പ്രി​യ​പ്പെ​ട്ട കൂ​ട്ടു​കാ​രി ന​സ്രി​യ, പാ​പ്പാ! ത​മി​ഴി​ലേ​ക്കു​ള്ള എ​ന്തൊ​രു മ​നോ​ഹ​ര​മാ​യ തി​രി​ച്ചു​വ​ര​വാ​ണി​ത്! ഒ​രു ആ​യാ​സ​വു​മി​ല്ലാ​തെ​യു​ള്ള നി​ന്‍റെ ഹ്യൂ​മ​റും, ചാ​മും, ആ ​കു​ഞ്ഞു കു​ഞ്ഞു ഭാ​വ​ങ്ങ​ളു​മൊ​ക്കെ വേ​റെ ലെ​വ​ൽ ആ​യി​രു​ന്നു! നി​ന്നെ ഇ​നി​യും സ്ക്രീ​നി​ൽ ഒ​രു​പാ​ട് കാ​ണ​ണം! 

ആ​ന​ന്ദ​രാ​ജ് സാ​ർ അ​ടി​പൊ​ളി എ​ന്‍റ​ർ​ടെ​യ്നിം​ഗ് ആ​യി​രു​ന്നു! സു​ഷി​ൻ ശ്യാ​മി​ന്‍റെ ഗം​ഭീ​ര സം​ഗീ​ത​വും, സി​നി​മ​യ്ക്ക് മു​ന്നി​ലും പി​ന്നി​ലും പ്ര​വ​ർ​ത്തി​ച്ച എ​ല്ലാ​വ​രു​ടെ​യും മി​ക​ച്ച പ്ര​ക​ട​ന​വും എ​ടു​ത്തു​പ​റ​യേ​ണ്ട​താ​ണ്! നി​ർ​മാ​താ​ക്ക​ൾ​ക്കും 'ഴ​ഗ​രം സ്റ്റു​ഡി​യോ​സി'​ലെ മു​ഴു​വ​ൻ ടീ​മി​നും എ​ന്‍റെ വ​ലി​യ അ​ഭി​ന​ന്ദ​ന​ങ്ങ​ൾ. ‌‌സൂ​ര്യ സാ​റി​നും ജ്യോ​തി​ക മാ​ഡ​ത്തി​നും പ്ര​ത്യേ​ക സ്നേ​ഹ​വും ആ​ശം​സ​ക​ളും. ശ​രി​ക്കും ഫു​ൾ ഓ​ൺ ഫ​ൺ റൈ​ഡ്.’’–​അ​റ്റ്ലി​യു​ടെ വാ​ക്കു​ക​ൾ

Tags : Atlee Director Director Atlee Naslen scene movie

Recent News

Corehub Up