Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Also At Risk.

ജലസുരക്ഷയും അപകടത്തിൽ

ക്രൂ​​​​​ഡ് ഓ​​​​​യി​​​​​ൽ ഇ​​​​​റ​​​​​ക്കു​​​​​മ​​​​​തി കു​​​​​റ​​​​​യ്ക്കു​​​​​ന്ന​​​​​തും ഹ​​​​​രി​​​​​ത ഇ​​​​​ന്ധ​​​​​നം പ്രോ​​​​​ത്സാ​​​​​ഹി​​​​​പ്പി​​​​​ക്കു​​​​​ന്ന​​​​​തു​​​​​മെ​​​​​ല്ലാ​​​​​മാ​​​​​ണ് ഇ85, ​​​​​ഇ100 ച​​​​​ർ​​​​​ച്ച​​​​​ക​​​​​ളി​​​​​ൽ നി​​​​​റ​​​​​ഞ്ഞുനി​​​​​ൽ​​​​​ക്കു​​​​​ന്ന​​​​​ത്. ഇ​​​​​തി​​​​​നു പി​​​​​ന്നി​​​​​ലു​​​​​ള്ള ഭീ​​​​​മ​​​​​മാ​​​​​യ ജ​​​​​ല പാ​​​​​ദ​​​​​മു​​​​​ദ്ര ച​​​​​ർ​​​​​ച്ച​​​​​ക​​​​​ളി​​​​​ൽ ക​​​​​ട​​​​​ന്നുവ​​​​​രു​​​​​ന്ന​​​​​തേ​​​​​യി​​​​​ല്ല.

ഡി​​​​​സ്റ്റ​​​​​ില​​​​​റി​​​​​ക​​​​​ളി​​​​​ൽ ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ക്കു​​​​​ന്ന വെ​​​​​ള്ള​​​​​ത്തി​​​​​ന്‍റെ അ​​​​​ള​​​​​വ് മാ​​​​​ത്രം ഉ​​​​​യ​​​​​ർ​​​​​ത്തി​​​​​ക്കാ​​​​​ട്ടി എ​​​​​ഥ​​​​​നോ​​​​​ൾ ഉ​​​​​ത്പാ​​​​​ദ​​​​​ന​​​​​ത്തി​​​​​ന് പി​​​​​ന്നി​​​​​ലു​​​​​ള്ള യ​​​​​ഥാ​​​​​ർ​​​​​ഥ ജ​​​​​ല പാ​​​​​ദ​​​​​മു​​​​​ദ്ര മ​​​​​റ​​​​​ച്ചുവ​​​​​​​​​​യ്ക്ക​​​​​പ്പെ​​​​​ടു​​​​​ന്നു.​​ ക​​​​​രി​​​​​മ്പ്, മ​​​​​ക്ക​​​​​ച്ചോ​​​​​ളം തു​​​​​ട​​​​​ങ്ങി എ​​​​​ഥ​​​​​നോ​​​​​ൾ ഉ​​​​​ത്പാ​​​​​ദ​​​​​ന​​​​​ത്തി​​​​​നു​​​വേ​​​​​ണ്ടി​​​​യു​​​​​ള്ള കൃ​​​​​ഷി എ​​​​​റ്റ​​​​​വും കൂ​​​​​ടു​​​​​ത​​​​​ൽ വ്യാ​​​​​പി​​​​​ക്കു​​​​​ന്ന​​​​​ത് അ​​​​​തി​​​​​തീ​​​​​വ്ര​​​​​മാ​​​​​യ ജ​​​​​ലസ​​​​​മ്മ​​​​​ർ​​​​​ദം നേ​​​​​രി​​​​​ടു​​​​​ന്ന മ​​​​​ഹാ​​​​​രാ​​​​​ഷ്‌​​​ട്ര, ക​​​​​ർ​​​​​ണാ​​​​​ട​​​​​ക, മ​​​​​ധ്യ​​​​​പ്ര​​​​​ദേ​​​​​ശ്, ഉ​​​​​ത്ത​​​​​ർ​​​പ്ര​​​​​ദേ​​​​​ശ് തു​​​​​ട​​​​​ങ്ങി​​​​​യ സം​​​​​സ്ഥാ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ലാ​​​​​ണ്.

എ​​​​​ഥ​​​​​നോ​​​​​ൾ ഉ​​​​​ത്പാ​​​​​ദ​​​​​നം വ​​​​​ർ​​​​​ധി​​​​​ക്കു​​​​​ന്ന​​​​​തോ​​​​​ടെ ഭ​​​​​ക്ഷ്യ​​​വി​​​​​ള​​​​​ക​​​​​ളു​​​​​ടെ കൃ​​​​​ഷി​​​​​ക്കും കു​​​​​ടി​​​വെ​​​​​ള്ള​​​​​ത്തി​​​​​നു​​​​​മു​​​​​ള്ള ശു​​​​​ദ്ധ​​​​​ജ​​​​​ലം ഇ​​​​​തി​​​​​ലേ​​​​​ക്ക് വ​​​​​ഴി​​​തി​​​​​രി​​​​​ച്ചു​​​വി​​​​​ട​​​​​പ്പെ​​​​​ടും. ഒ​​​​​രു കി​​​​​ലോ അ​​​​​രി ഉ​​​ത്പാ​​​​​ദി​​​​​പ്പി​​​​​ക്കാ​​​​​ൻ 4000 ലി​​​​​റ്റ​​​​​ർ വെ​​​​​ള്ളം വേ​​​​​ണ്ടി​​​വ​​​​​രും. ര​​​​​ണ്ട​​​​​ര-​​​മൂ​​​​​ന്ന് കി​​​​​ലോ​​​​​ഗ്രാം അ​​​​​രി​​​​​യി​​​​​ൽ​​​നി​​​​​ന്ന് ഒ​​​​​രു ലി​​​​​റ്റ​​​​​ർ എ​​​​​ഥ​​​​​നോ​​​​​ൾ ഉ​​​​​ണ്ടാ​​​​​ക്കാം. അ​​​​​രി​​​​​യി​​​​​ൽ​​​നി​​​​​ന്ന് ഓ​​​​​രോ ലി​​​​​റ്റ​​​​​ർ എ​​​​​ഥ​​​​​നോ​​​​​ൾ നി​​​​​ർ​​​​​മി​​​​​ക്കു​​​​​മ്പോ​​​​​ഴും പി​​​​​ന്നി​​​​​ൽ 10,000 ലി​​​​​റ്റ​​​​​റി​​​​​ലേ​​​​​റെ വെ​​​ള്ള​​​ത്തി​​​ന്‍റെ പാ​​​​​ദ​​​​​മു​​​​​ദ്ര​​​​​യു​​​​​ണ്ടാ​​​​​വും. പ​​​​​ഞ്ച​​​​​സാ​​​​​ര​​​​​യി​​​​​ൽ​​​നി​​​​​ന്ന് ഒ​​​​​രു ലി​​​​​റ്റ​​​​​ർ എ​​​​​ഥ​​​​​നോ​​​​​ൾ നി​​​​​ർ​​​​​മി​​​​​ക്കു​​​​​മ്പോ​​​​​ൾ 3630 ലി​​​​​റ്റ​​​​​ർ വെ​​​​​ള്ള​​​​​വും ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ക്ക​​​​​പ്പെ​​​​​ടും.

മ​​​​​ക്ക​​​​​ച്ചോ​​​​​ള​​​​​ത്തി​​​​​ൽ​​​നി​​​​​ന്ന് ഒ​​​​​രു ലി​​​​​റ്റ​​​​​ർ എ​​​​​ഥ​​​​​നോ​​​​​ൾ നി​​​​​ർ​​​​​മി​​​​​ക്കാ​​​​​ൻ 4670 ലി​​​​​റ്റ​​​​​ർ വെ​​​​​ള്ളം വേ​​​​​ണ​​​​​മെ​​​​​ന്ന് ഇ​​​​​ന്ത്യ ടു​​​​​ഡേ പ്ര​​​​​സി​​​​​ദ്ധീ​​​​​ക​​​​​രി​​​​​ച്ച ഒ​​​​​രു റി​​​​​പ്പോ​​​​​ർ​​​​​ട്ടി​​​​​ൽ പ​​​​​റ​​​​​യു​​​​​ന്നു.​​ ഡി​​​​​സ്റ്റി​​​​​ല​​​​​റി​​​​​ക​​​​​ളി​​​​​ൽ എ​​​​​ഥ​​​​​നോ​​​​​ൾ ശു​​​​​ദ്ധീ​​​​​ക​​​​​ര​​​​​ണ​​​​​ത്തി​​​​​നും വ​​​​​ൻ​​​​​തോ​​​​​തി​​​​​ൽ ശു​​​​​ദ്ധ​​​ജ​​​​​ലം ആ​​​​​വ​​​​​ശ്യ​​​​​മു​​​​​ണ്ട്. വ​​​​​യ​​​​​ലു​​​​​ക​​​​​ളി​​​​​ൽ ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ക്കു​​​​​ന്ന ജ​​​​​ല​​​​​വു​​​​​മാ​​​​​യി താ​​​​​ര​​​​​ത​​​​​മ്യ​​​​​പ്പെ​​​​​ടു​​​​​ത്തു​​​​​മ്പോ​​​​​ൾ ഇ​​​​​തു കു​​​​​റ​​​​​വാ​​​​​ണെ​​​​​ങ്കി​​​​​ലും ഈ ​​​​​ഡി​​​​​സ്റ്റി​​​​​ല​​​​​റി​​​​​ക​​​​​ൾ സ്ഥി​​​​​തി ചെ​​​​​യ്യു​​​​​ന്ന​​​​​ത് തീ​​​​​വ്ര​​​​​മാ​​​​​യ ശു​​​​​ദ്ധ​​​​​ജ​​​​​ല പ്ര​​​​​തി​​​​​സ​​​​​ന്ധി നേ​​​​​രി​​​​​ടു​​​​​ന്ന പ്ര​​​​​ദേ​​​​​ശ​​​​​ങ്ങ​​​​​ളി​​​​​ലാ​​​​​ണ്.​​

ഒ​​​​​രു ല​​​​​ക്ഷം ലി​​​​​റ്റ​​​​​ർ എ​​​​​ഥ​​​​​നോ​​​​​ൾ ഉ​​​​​ത്പാ​​​​​ദി​​​​​പ്പി​​​​​ക്കു​​​​​ന്ന ഒ​​​​​രു പ്ലാ​​​​​ന്‍റി​​​​​ന് പ്ര​​​​​തി​​​​​ദി​​​​​നം നാ​​​​​ല്-​​​നാ​​​​​ല​​​​​ര ല​​​​​ക്ഷം ലി​​​​​റ്റ​​​​​ർ ഭൂ​​​​​ഗ​​​​​ർ​​​​​ഭ ജ​​​​​ലം ഊ​​​​​റ്റി​​​​​യെ​​​​​ടു​​​​​ക്കാ​​​​​ൻ കേ​​​​​ന്ദ്ര പ​​​​​രി​​​​​സ്ഥി​​​​​തി വ​​​​​കു​​​​​പ്പ് അ​​​​​നു​​​​​മ​​​​​തി ന​​​​​ൽ​​​​​കി​​​​​യി​​​​​ട്ടു​​​​​ണ്ട്. യ​​​​​ഥാ​​​​​ർ​​​​​ഥ​​​​​ത്തി​​​​​ൽ ഇ​​​​​തി​​​​​ലു​​​​​മേ​​​​​റെ വ​​​​​രും എ​​​​​ഥ​​​​​നോ​​​​​ൾ പ്ലാ​​​​​ന്‍റു​​​​​ക​​​​​ളു​​​​​ടെ ജ​​​​​ല ഉ​​​​​പ​​​​​ഭോ​​​​​ഗം. ജ​​​​​ലം പു​​​​​ന​​​​​രു​​​​​പ​​​​​യോ​​​​​ഗം ചെ​​​​​യ്യു​​​​​ന്നു​​​​​ണ്ടെ​​​​​ന്നാ​​​​​ണ് ക​​​​​മ്പ​​​​​നി​​​​​ക​​​​​ളു​​​​​ടെ അ​​​​​വ​​​​​കാ​​​​​ശവാ​​​​​ദം.

രൂ​​​​​ക്ഷ​​​​​മാ​​​​​യ ജ​​​​​ല പ്ര​​​​​തി​​​​​സ​​​​​ന്ധി നേ​​​​​രി​​​​​ടു​​​​​ന്ന പ്ര​​​​​ദേ​​​​​ശ​​​​​ങ്ങ​​​​​ളി​​​​​ൽ ജൈ​​​​​വ ഇ​​​​​ന്ധ​​​​​ന​​​​​ത്തി​​​​​നാ​​​​​ണോ ഭ​​​​​ക്ഷ്യ​​​​​വി​​​​​ള​​​​​ക​​​​​ളു​​​​​ടെ കൃ​​​​​ഷി​​​​​ക്കാ​​​​​ണോ പ്ര​​​​​ഥ​​​​​മ പ​​​​​രി​​​​​ഗ​​​​​ണ​​​​​ന ന​​​​​ൽ​​​​​കേ​​​​​ണ്ട​​​​​തെ​​​​​ന്ന​​​​​താ​​​​​ണ് പ്ര​​​​​ധാ​​​​​ന ചോ​​​​​ദ്യം.​​ രാ​​​​​ജ്യ​​​​​ത്തെ 60 കോ​​​​​ടി​​​​​യി​​​​​ലേ​​​​​റെ ജ​​​​​ന​​​​​ങ്ങ​​​​​ൾ തീ​​​​​വ്ര​​​​​മാ​​​​​യ ശു​​​​​ദ്ധ​​​​​ജ​​​​​ലക്ഷാ​​​​​മംനേ​​​​​രി​​​​​ടു​​​​​മ്പോ​​​​​ൾ കു​​​​​ടി​​​​​വെ​​​​​ള്ള​​​​​ത്തി​​​​​ന്‍റെ ല​​​​​ഭ്യ​​​​​ത​​​​​യും പ്ര​​​​​ധാ​​​​​ന പ്ര​​​​​ശ്ന​​​​​മാ​​​​​യി ഉ​​​​​യ​​​​​ർ​​​​​ന്നുവ​​​​​രു​​​​​ന്നു.

എ​​​​​ഥ​​​​​നോ​​​​​ൾ ഹ​​​​​രി​​​​​ത ഇ​​​​​ന്ധ​​​​​ന​​​​​മോ?

രാ​​​​​ജ്യ​​​​​സ്നേ​​​​​ഹം ഉ​​​​​യ​​​​​ർ​​​​​ത്തി​​​​​ക്കാ​​​​​ട്ടി, എ​​​​​ഥ​​​​​നോ​​​​​ൾ ഏ​​​​​റ്റ​​​​​വും പ​​​​​രി​​​​​സ്ഥി​​​​​തിസൗ​​​​​ഹൃ​​​​​ദ​​​​​പ​​​​​ര​​​​​മാ​​​​​യ ബ​​​​​ദ​​​​​ൽ ഇ​​​​​ന്ധ​​​​​ന​​​​​മാ​​​​​യാ​​​​​ണ് അ​​​​​വ​​​​​ത​​​​​രി​​​​​പ്പി​​​​​ക്ക​​​​​പ്പെ​​​​​ടു​​​​​ന്ന​​​​​ത്. എ​​​​​ന്നാ​​​​​ൽ, ഭൂ​​​​​വി​​​​​നി​​​​​യോ​​​​​ഗ​​​​​ത്തി​​​​​ലു​​​​​ണ്ടാ​​​​​കു​​​​​ന്ന മാ​​​​​റ്റ​​​​​ങ്ങ​​​​​ൾ, വ​​​​​ന​​​​​ന​​​​​ശീ​​​​​ക​​​​​ര​​​​​ണം, രാ​​​​​സ​​​​​വ​​​​​ള​​​​​ങ്ങ​​​​​ൾ ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ച്ചു​​​​​ള്ള ഊ​​​​​ർ​​​​​ജി​​​​​ത കൃ​​​​​ഷി തു​​​​​ട​​​​​ങ്ങി​​​​​യ കാ​​​​​ര​​​​​ണ​​​​​ങ്ങ​​​​​ളാ​​​​​ൽ ഒ​​​​​ന്നാം ത​​​​​ല​​​​​മു​​​​​റ എ​​​​​ഥ​​​​​നോ​​​​​ൾ ഫോ​​​​​സി​​​​​ൽ ഇ​​​​​ന്ധ​​​​​ന​​​​​ങ്ങ​​​​​ളേക്കാള്‍ 16 ശ​​​​​ത​​​​​മാ​​​​​നം കൂ​​​​​ടു​​​​​ത​​​​​ൽ കാ​​​​​ർ​​​​​ബ​​​​​ൺ ഡ​​​​​യോ​​​​​ക്സൈ​​​​​ഡ് മൊ​​​​​ത്ത​​​​​ത്തി​​​​​ൽ പു​​​​​റ​​​​​ന്ത​​​​​ള്ളു​​​​​മെ​​​​​ന്ന് യൂ​​​​​റോ​​​​​പ്യ​​​​​ൻ സം​​​​​ഘ​​​​​ട​​​​​ന​​​​​യാ​​​​​യ ടി&​​​​​ഇ (ട്രാ​​​​​ൻ​​​​​സ്പോര്‍ട്ട്‌ ആ​​​​​ൻ​​​​​ഡ് എ​ന്‍​വ​യോ​ണ്‍മെ​​ന്‍റ് ) പ​​​​​റ​​​​​യു​​​​​ന്നു.

അ​​​​​സം​​​​​സ്കൃ​​​​​ത വ​​​​​സ്തു​​​​​ക്ക​​​​​ളു​​​​​ടെ ഉ​​​​​ത്പാ​​​​​ദ​​​​​ന​​​​​ത്തി​​​​​നു​​​​​ള്ള കൃ​​​​​ഷി, രാ​​​​​സ​​​​​വ​​​​​ള - കീ​​​​​ട​​​​​നാ​​​​​ശി​​​​​നി പ്ര​​​​​യോ​​​​​ഗം, ഭൂ​​​​​വി​​​​​നി​​​​​യോ​​​​​ഗ​​​​​ത്തി​​​​​ലെ മാ​​​​​റ്റ​​​​​ങ്ങ​​​​​ൾ, വ​​​​​ന​​​​​ന​​​​​ശീ​​​​​ക​​​​​ര​​​​​ണം, ഗ​​​​​താ​​​​​ഗ​​​​​തം, സം​​​​​സ്ക​​​​​ര​​​​​ണം, മാ​​​​​ലി​​​​​ന്യ നി​​​​​ർ​​​​​മാ​​​​​ർ​​​​​ജ​​​​​നം തു​​​​​ട​​​​​ങ്ങി ജീ​​​​​വി​​​​​ത​​​​​ച​​​​​ക്രം പൂ​​​​​ർ​​​​​ണ​​​​​മാ​​​​​യി ക​​​​​ണ​​​​​ക്കി​​​​​ലെ​​​​​ടു​​​​​ക്കു​​​​​മ്പോ​​​​​ൾ എ​​​​​ഥ​​​​​നോ​​​​​ൾ വി​​​​​ശേ​​​​​ഷി​​​​​പ്പി​​​​​ക്ക​​​​​പ്പെ​​​​​ടു​​​​​ന്ന അ​​​​​ത്ര ഹ​​​​​രി​​​​​ത​​​​​മ​​​​​ല്ലെ​​​​​ന്ന് കാ​​​​​ണാം. എ​​​​​ഥ​​​​​നോ​​​​​ൾ ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ക്കു​​​​​ന്ന വാ​​​​​ഹ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ൽ​​നി​​​​​ന്നു നേ​​​​​രി​​​​​ട്ടു​​​​​ള്ള കാ​​​​​ർ​​​​​ബ​​​​​ൺ പു​​​​​റ​​​​​ന്ത​​​​​ള്ള​​​​​ൽ കു​​​​​റ​​​​​വാ​​​​​യി​​​​​രി​​​​​ക്കാം.

എ​​​​​ന്നാ​​​​​ൽ ഓ​​​​​ക്സി​​​​​ജി​​​​​നേ​​​​​റ്റ​​​​​ഡ് ജൈ​​​​​വ സം​​​​​യു​​​​​ക്ത​​​​​ങ്ങ​​​​​ളു​​​​​ടെ ബ​​​​​ഹി​​​​​ർ​​​​​ഗ​​​​​മ​​​​​നം കൂ​​​​​ടാ​​​​​ൻ സാ​​​​​ധ്യ​​​​​ത​​​​​യു​​​​​ണ്ടെ​​​​​ന്ന് ചി​​​​​ല പ​​ഠ​​ന​​​​​ങ്ങ​​​​​ൾ സൂ​​​​​ചി​​​​​പ്പി​​​​​ക്കു​​​​​ന്നു.​​​ ഇ​​​​​ത് മ​​​​​നു​​​​​ഷ്യ​​​​​രി​​​​​ൽ ആ​​​​​രോ​​​​​ഗ്യ പ്ര​​​​​ശ്ന​​​​​ങ്ങ​​​​​ൾ സൃ​​​​​ഷ്ടി​​​​​ച്ചേ​​​​​ക്കാം. എ​​​​​ഥ​​​​​നോ​​​​​ൾ പ്ലാ​​​​​ന്‍റു​​​​​ക​​​​​ൾ വ​​​​​ലി​​​​​യ അ​​​​​ള​​​​​വി​​​​​ൽ മ​​​​​ലി​​​​​ന​​​​​ജ​​​​​ലം ഉ​​​​​ത്പാ​​​​​ദി​​​​​പ്പി​​​​​ക്കു​​​​​ന്നു.

ഇ​​​​​ത് ശ​​​​​രി​​​​​യാ​​​​​യ രീ​​​​​തി​​​​​യി​​​​​ൽ സം​​​​​സ്ക​​​​​രി​​​​​ച്ചി​​​​​ല്ലെ​​​​​ങ്കി​​​​​ൽ അ​​​​​രു​​​​​വി​​​​​ക​​​​​ൾ, കു​​​​​ള​​​​​ങ്ങ​​​​​ൾ, പു​​​​​ഴ​​​​​ക​​​​​ൾ, ജ​​​​​ലാ​​​​​ശ​​​​​യ​​​​​ങ്ങ​​​​​ൾ തു​​​​​ട​​​​​ങ്ങി​​​​​യ ഉ​​​​​പ​​​​​രി​​​​​ത​​​​​ല ജ​​​​​ല​​​​​ത്തെ​​​​​യും ഭൂ​​​​​ഗ​​​​​ർ​​​​​ഭ​​​​​ജ​​​​​ല​​​​​ത്തെ​​​​​യും ഒ​​​​​രു​​പോ​​​​​ലെ മ​​​​​ലി​​​​​നീ​​​​​ക​​​​​രി​​​​​ക്കും.​​​ ഇ​​​​​ന്ത്യ​​​​​യു​​​​​ടെ പ​​​​​ല ഭാ​​​​​ഗ​​​​​ങ്ങ​​​​​ളി​​​​​ലും എ​​​​​ഥ​​​​​നോ​​​​​ൾ പ്ലാ​​​​​ന്‍റു​​​​​ക​​​​​ളി​​​​​ൽ നി​​​​​ന്നു​​​​​​​​ള്ള ജ​​​​​ല​​മ​​​​​ലി​​​​​നീ​​​​​ക​​​​​ര​​​​​ണ​​​​​ത്തി​​​​​നെ​​​​​തി​​​​​രേ പ്രാ​​​​​ദേ​​​​​ശി​​​​​ക സ​​​​​മൂ​​​​​ഹ​​​​​ങ്ങ​​​​​ൾ സ​​​​​മ​​​​​ര​​പാ​​​​​ത​​​​​യി​​​​​ലാ​​​​​ണ്.

ഊ​​​​​ർ​​​​​ജസാ​​​​​ന്ദ്ര​​​​​ത കു​​​​​റ​​​​​വ്

ഇ85, ​​​​​ഇ100 വാ​​​​​ഹ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ലേ​​​​​ക്കു​​​​​ള്ള മാ​​​​​റ്റം ഒ​​​​​റ്റദി​​​​​വ​​​​​സം​​കൊ​​​​​ണ്ട് സാ​​​​​ധ്യ​​​​​മാ​​​​​വി​​​​​ല്ല. ഫ്ലെ​​​​​ക്സ് ഫ്യു​​​​​വ​​​​​ൽ വാ​​​​​ഹ​​​​​ന​​​​​ങ്ങ​​​​​ൾ വ​​​​​ൻ​​​​​തോ​​​​​തി​​​​​ൽ നി​​​​​ര​​​​​ത്തി​​​​​ൽ ഇ​​​​​റ​​​​​ക്കേ​​​​​ണ്ടിവ​​​​​രും. പെ​​​​​ട്രോ​​​​​ൾ വാ​​​​​ഹ​​​​​ന​​​​​ങ്ങ​​​​​ൾ കാ​​​​​ല​​​​​ക്ര​​​​​മേ​​​​​ണ നി​​​​​ര​​​​​ത്തൊ​​​​​ഴി​​​​​യേ​​​​​ണ്ടിവ​​​​​രും.​​​ അ​​​​​ടി​​​​​സ്ഥാ​​​​​നസൗ​​​​​ക​​​​​ര്യ വി​​​​​ക​​​​​സ​​​​​ന​​​​​ത്തി​​​​​നും സം​​​​​ഭ​​​​​ര​​​​​ണ -വി​​​​​ത​​​​​ര​​​​​ണ കേ​​​​​ന്ദ്ര​​​​​ങ്ങ​​​​​ൾ സ്ഥാ​​​​​പി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നും വ​​​​​ൻ​​ നി​​​​​ക്ഷേ​​​​​പം ന​​​​​ട​​​​​ത്തേ​​​​​ണ്ടി​​​​​വ​​​​​രും. ഇ​​​​​തെ​​​​​ല്ലാം സാ​​​​​ധി​​​​​ച്ചാ​​​​​ലും എ​​​​​ഥ​​​​​നോ​​​​​ൾ മി​​​​​ശ്രി​​​​​ത​​​​​ത്തി​​​​​ൽ ഓ​​​​​ടു​​​​​ന്ന വാ​​​​​ഹ​​​​​ന​​​​​ങ്ങ​​​​​ൾ​​​​​ക്ക് പൊ​​​​​തു​​​​​വേ ഊ​​​​​ർ​​​​​ജസാ​​​​​ന്ദ്ര​​​​​ത കു​​​​​റ​​​​​വാ​​​​​യി​​​​​രി​​​​​ക്കും. കു​​​​​റ​​​​​ഞ്ഞ ഇ​​​​​ന്ധ​​​​​ന​​​​​ത്തി​​​​​ൽ കൂ​​​​​ടു​​​​​ത​​​​​ൽ ദൂ​​​​​രം ഓ​​​​​ടു​​​​​ക​​​​​യെ​​​​​ന്ന​​​​​താ​​​​​ണ് ഓ​​​​​രോ വാ​​​​​ഹ​​​​​ന ഉ​​​​​ട​​​​​മ​​​​​സ്ഥ​​​​​ന്‍റെ​​യും ആ​​​​​ഗ്ര​​​​​ഹം.​​​ ഇ​​​​​തി​​​​​നെ​​​​​തി​​​​​രാ​​​​​ണ് എ​​​​​ഥ​​​​​നോ​​​​​ൾ മി​​​​​ശ്രി​​​​​ത​​​​​ത്തി​​​​​ൽ ഓ​​​​​ടു​​​​​ന്ന വാ​​​​​ഹ​​​​​ന​​​​​ങ്ങ​​​​​ൾ. പെ​​​​​ട്രോ​​​​​ളു​​​​​മാ​​​​​യി താ​​​​​ര​​​​​ത​​​​​മ്യം ചെ​​​​​യ്യു​​​​​മ്പോ​​​​​ൾ എ​​​​​ഥ​​​​​നോ​​​​​ളി​​​​​ന്‍റെ ഊ​​​​​ർ​​​​​ജസാ​​​​​ന്ദ്ര​​​​​ത കു​​​​​റ​​​​​വാ​​​​​ണ്.​​​

ഒ​​​​​രു ലി​​​​​റ്റ​​​​​ർ പെ​​​​​ട്രോ​​​​​ൾ 34-36 മെ​​​​​ഗാ​​​​​ജൂ​​​​​ൾ​​​​​സ് ഊ​​​​​ർ​​​​​ജം ഉ​​​​​ത്പാ​​​​​ദി​​​​​പ്പി​​​​​ക്കു​​​​​മ്പോ​​​​​ൾ ഒ​​​​​രു ലി​​​​​റ്റ​​​​​ർ എ​​​​​ഥ​​​​​നോ​​​​​ളി​​​​​ൽ​​നി​​​​​ന്ന് 21-24 മെ​​​​​ഗാ​​​​​ജൂ​​​​​ൾ​​​​​സ് ഊ​​​​​ർ​​​​​ജം മാ​​​​​ത്രം.​​​ എ​​​​​ഥ​​​​​നോ​​​​​ൾ വാ​​​​​ഹ​​​​​ന​​​​​ങ്ങ​​​​​ൾ​​​​​ക്ക് മൈ​​​​​ലേ​​​​​ജ് കു​​​​​റ​​​​​വാ​​​​​യ​​​​​തി​​​​​നാ​​​​​ൽ പെ​​​​​ട്രോ​​​​​ളു​​​​​മാ​​​​​യി താ​​​​​ര​​​​​ത​​​​​മ്യ​​​​​പ്പെ​​​​​ടു​​​​​ത്തു​​​​​മ്പോ​​​​​ൾ ഒ​​​​​രേ ദൂ​​​​​രം സ​​​​​ഞ്ച​​​​​രി​​​​​ക്കാ​​​​​ൻ കൂ​​​​​ടു​​​​​ത​​​​​ൽ എ​​​​​ഥ​​​​​നോ​​​​​ൾ ക​​​​​ത്തി​​​​​ക്കേ​​​​​ണ്ടിവ​​​​​രും.​​​ ഇ​​​​​ന്ധ​​​​​ന​​​​​ത്തി​​​​​നാ​​​​​യി വി​​​​​ള​​​​​ക​​​​​ൾ കൃ​​​​​ഷി ചെ​​​​​യ്യു​​​​​ന്ന​​​​​തി​​​​​നേ​​​​​ക്കാ​​​​​ൾ വ​​​​​ള​​​​​രെ കാ​​​​​ര്യ​​​​​ക്ഷ​​​​​മ​​​​​മാ​​​​​യ ഭൂ​​​​​വി​​​​​നി​​​​​യോ​​​​​ഗ​​​​​മാ​​​​​ണ് സൗ​​​​​രോ​​​​​ർ​​​​​ജം ഉ​​​​​ൾ​​​​​പ്പെ​​​​​ടെ​​​​​യു​​​​​ള്ള പു​​​​​ന​​​​​രു​​​​​ജ്ജീ​​​​​വ​​​​​ന​​​​​ക്ഷ​​​​​മ​​​​​മാ​​​​​യ ഊ​​​​​ർ​​​​​ജ​​​​​ത്തി​​​​​ന്‍റെ ഉ​​ത്പാ​​​​​ദ​​​​​നം.

ആ​​​​​ഗോ​​​​​ളത​​​​​ല​​​​​ത്തി​​​​​ൽ നി​​​​​ല​​​​​വി​​​​​ൽ എ​​​​​ഥ​​​​​നോ​​​​​ൾ ഉ​​ത്പാ​​​​​ദ​​​​​ന​​​​​ത്തി​​​​​നാ​​​​​യി ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ക്കു​​​​​ന്ന കൃ​​​​​ഷി ഭൂ​​​​​മി​​​​​യു​​​​​ടെ മൂ​​ന്നു ശ​​​​​ത​​​​​മാ​​​​​നം സ്ഥ​​​​​ല​​​​​ത്ത് മാ​​​​​ത്രം ഉ​​​​​ൾ​​​​​ക്കൊ​​​​​ള്ളു​​​​​ന്ന സോ​​​​​ളാ​​​​​ർ പാ​​​​​ന​​​​​ലു​​​​​ക​​​​​ൾ മ​​​​​തി, അ​​​​​തേ അ​​​​​ള​​​​​വി​​​​​ൽ ഊ​​​​​ർ​​​​​ജം ഉ​​​​​ത്പാ​​​​​ദി​​​​​പ്പി​​​​​ക്കാ​​​​​ൻ. വൈ​​​​​ദ്യു​​​​​തിവാ​​​​​ഹ​​​​​ന​​​​​ങ്ങ​​​​​ളു​​​​​ടെ ഉ​​​​​യ​​​​​ർ​​​​​ന്ന കാ​​​​​ര്യ​​​​​ക്ഷ​​​​​മ​​​​​ത കാ​​​​​ര​​​​​ണം ലോ​​​​​ക​​​​​ത്തി​​​​​ലു​​​​​ള്ള മൂ​​​​​ന്നി​​​​​ലൊ​​​​​ന്ന് ഭാ​​​​​ഗം കാ​​​​​റു​​​​​ക​​​​​ൾ​​​​​ക്കും ഊ​​​​​ർ​​​​​ജം ന​​​​​ൽ​​​​​കാ​​​​​ൻ അ​​​​​ത് മ​​​​​തി​​​​​യാ​​​​​കു​​​​​മെ​​​​​ന്ന് ടി&​​​​​ഇ എ​​​​​ന്ന സം​​​​​ഘ​​​​​ട​​​​​ന പ​​​​​റ​​​​​യു​​​​​ന്നു.

നേ​​​​​ട്ടം ആ​​​​​ർ​​​​​ക്ക്?

ഭ​​​​​ക്ഷ്യോ​​​​​ത്പാ​​​​​ദ​​​​​ക​​​​​ർ​​​​​ക്ക് ന​​​​​ൽ​​​​​കേ​​​​​ണ്ട സ​​​​​ബ്സി​​​​​ഡി​​​​​ക​​​​​ളും പൊ​​​​​തുഖ​​​​​ജ​​​​​നാ​​​​​വി​​​​​ൽ​​നി​​​​​ന്നു​​​​​ള്ള നി​​​​​ക്ഷേ​​​​​പ​​​​​വും നി​​​​​കു​​​​​തി ഇ​​​​​ള​​​​​വു​​​​​ക​​​​​ളും ജൈ​​​​​വ ഇ​​​​​ന്ധ​​​​​ന ഉത്പാ​​​​​ദ​​​​​ന മേ​​​​​ഖ​​​​​ല​​​​​യി​​​​​ലേ​​​​​ക്ക് വ​​​​​ഴി​​തി​​​​​രി​​​​​ച്ചു​​വി​​​​​ടു​​​​​മ്പോ​​​​​ൾ അ​​​​​ന്തി​​​​​മനേ​​​​​ട്ടം ആ​​​​​ർ​​​​​ക്കെ​​​​​ന്ന ചോ​​​​​ദ്യം അ​​​​​വ​​​​​ശേ​​​​​ഷി​​​​​ക്കു​​​​​ന്നു. ക​​​​​ർ​​​​​ഷ​​​​​ക​​​​​ർ ഇ​​​​​വി​​​​​ടെ അ​​​​​സം​​​​​സ്കൃ​​​​​ത വ​​​​​സ്തു​​​​​ക്ക​​​​​ളു​​​​​ടെ ഉ​​​​​ത്പാ​​​​​ദ​​​​​ക​​​​​ർ മാ​​​​​ത്ര​​​​​മാ​​​​​ണ്. വി​​​​​പ​​​​​ണി കൂ​​​​​ടു​​​​​ത​​​​​ൽ മ​​​​​ത്സ​​​​​ര​​​​​ക്ഷ​​​​​മ​​​​​മാ​​​​​കു​​​​​ക​​​​​യും സ​​​​​ർ​​​​​ക്കാ​​​​​ർ പി​​​​​ൻ​​വാ​​​​​ങ്ങു​​​​​ക​​​​​യും ചെ​​​​​യ്താ​​​​​ൽ ക​​​​​ർ​​​​​ഷ​​​​​ക​​​​​ർ​​​​​ക്ക് ഉ​​​​​യ​​​​​ർ​​​​​ന്ന വി​​​​​ല തു​​​​​ട​​​​​ർ​​​​​ന്നും ല​​​​​ഭി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്നി​​​​​ല്ല.

ഇ​​​​​ന്ത്യ-​​അ​​​​​മേ​​​​​രി​​​​​ക്ക ഉ​​​​​ഭ​​​​​യ​​​​​ക​​​​​ക്ഷി വ്യാ​​​​​പാ​​​​​രക്കരാ​​​​​റി​​​​​ന്‍റെ ഭാ​​​​​ഗ​​​​​മാ​​​​​യി എ​​​​​ഥ​​​​​നോ​​​​​ൾ ഉ​​​​​ത്പാ​​​​​ദ​​​​​ന​​​​​ത്തി​​​​​ന് വ​​​​​ൻ​​​​​തോ​​​​​തി​​​​​ൽ ഇ​​​​​ന്ത്യ​​​​​യി​​​​​ലേ​​​​​ക്ക് ചോ​​​​​ളം ഇ​​​​​റ​​​​​ക്കു​​​​​മ​​​​​തി ന​​​​​ട​​​​​ത്താ​​​​​ൻ അ​​​​​മേ​​​​​രി​​​​​ക്ക ശ​​​​​ക്ത​​​​​മാ​​​​​യ സ​​​​​മ്മ​​​​​ർ​​​​​ദം ചെ​​​​​ലു​​​​​ത്തു​​​​​ന്ന​​​​​തും ക​​​​​ണ​​​​​ക്കി​​​​​ലെ​​​​​ടു​​​​​ക്ക​​​​​ണം. എ​​​​​ഥ​​​​​നോ​​​​​ൾ പ്ലാ​​​​​ന്‍റു​​​​​ക​​​​​ളു​​​​​ടെ സ​​​​​മീ​​​​​പ​​​​​ത്ത് കൃ​​​​​ഷിസ്ഥ​​​​​ല​​​​​മു​​​​​ള്ള ചു​​​​​രു​​​​​ക്കം വ​​​​​ൻ​​​​​കി​​​​​ട ക​​​​​ർ​​​​​ഷ​​​​​ക​​​​​ർ​​​​​ക്കു മാ​​​​​ത്ര​​​​​മേ പു​​​​​തി​​​​​യ ജൈ​​​​​വ ഇ​​​​​ന്ധ​​​​​ന​​​​​ത്തി​​ന്‍റെ നേ​​​​​ട്ടം ല​​​​​ഭി​​​​​ക്കാ​​​​​ൻ സാ​​​​​ധ്യ​​​​​ത​​​​​യു​​​​​ള്ളൂ. ഇ85, ​​​​​ഇ100 ന​​​​​യം മാ​​​​​റ്റ​​​​​ത്തി​​​​​ന്‍റെ അ​​​​​ന്തി​​​​​മനേ​​​​​ട്ടം പ​​​​​ഞ്ച​​​​​സാ​​​​​ര ഫാ​​​​​ക്ട​​​​​റി​​​​​ക​​​​​ൾ, എ​​​​​ഥ​​​​​നോ​​​​​ൾ പ്ലാ​​​​​ന്‍റു​​​​​ക​​​​​ൾ, ജൈ​​​​​വഇ​​​​​ന്ധ​​​​​ന ക​​​​​മ്പ​​​​​നി​​​​​ക​​​​​ൾ തു​​​​​ട​​​​​ങ്ങി​​​​​യ​​​​​വ​​​​​യു​​​​​ടെ ഉ​​​​​ട​​​​​മ​​​​​സ്ഥ​​​​​ർ​​​​​ക്കാ​​​​​യി​​​​​രി​​​​​ക്കും. ഭ​​​​​ര​​​​​ണ നേ​​​​​തൃ​​​​​ത്വ​​​​​വു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട ചി​​​​​ല ജൈ​​​​​വ ഇ​​​​​ന്ധ​​​​​ന ക​​​​​മ്പ​​​​​നി​​​​​ക​​​​​ൾ​​​​​ക്ക് ക​​​​​ഴി​​​​​ഞ്ഞ ര​​​​​ണ്ട് വ​​​​​ർ​​​​​ഷ​​​​​ത്തി​​​​​നി​​​​​ട​​​​​യി​​​​​ലു​​​​​ണ്ടാ​​​​​യ അ​​​​​സാ​​​​​ധാ​​​​​ര​​​​​ണ​​​​​മാ​​​​​യ വ​​​​​ള​​​​​ർ​​​​​ച്ച കേ​​​​​ന്ദ്ര​​​​​ത്തി​​​​​ന്‍റെ പു​​​​​തി​​​​​യ ജൈ​​​​​വ​​​​​ഇ​​​​​ന്ധ​​​​​ന ന​​​​​യ​​​​​വു​​​​​മാ​​​​​യി ചേ​​​​​ർ​​​​​ത്തുവാ​​​​​യി​​​​​ക്ക​​​​​ണം.

ജൈ​​​​​വ ഇ​​​​​ന്ധ​​​​​ന​​​​​ത്തി​​​​​നു വേ​​​​​ണ്ടി​​​​​യു​​​​​ള്ള കൃ​​​​​ഷി വ്യാ​​​​​പി​​​​​പ്പി​​​​​ക്കു​​​​​ന്ന​​​​​തി​​​​​ന് മു​​​​​മ്പ് ഓ​​​​​രോ പ്ര​​​​​ദേ​​​​​ശ​​​​​ത്തി​​​​​ന്‍റെ​​​​​യും ജ​​​​​ല പ്ര​​​​​തി​​​​​സ​​​​​ന്ധി വി​​​​​ശ​​​​​ദ​​​​​മാ​​​​​യ ഓ​​​​​ഡി​​​​​റ്റി​​​​​ന് വി​​​​​ധേ​​​​​യ​​​​​മാ​​​​​ക്ക​​​​​ണം. ഭ​​​​​ക്ഷ്യ​​സു​​​​​ര​​​​​ക്ഷ, ജ​​​​​ല​​​​​സു​​​​​ര​​​​​ക്ഷ, പോ​​​​​ഷ​​​​​ക​​സു​​​​​ര​​​​​ക്ഷ എ​​​​​ന്നി​​​​​വ വി​​​​​ല​​​​​യി​​​​​രു​​​​​ത്താ​​​​​തെ ജൈ​​​​​വ ഇ​​​​​ന്ധ​​​​​ന​​​​​ങ്ങ​​​​​ൾ​​​​​ക്കു​​വേ​​​​​ണ്ടി ഇ​​​​​ന്ത്യ​​​​​യു​​​​​ടെ കാ​​​​​ർ​​​​​ഷി​​​​​ക ഭൂ​​​​​പ​​​​​ടം പാടേ മാ​​​​​റ്റി​​​​​മ​​​​​റി​​​​​ക്കു​​​​​ന്ന​​​​​ത് അ​​​​​പ​​​​​ക​​​​​ട​​​​​ക​​​​​ര​​​​​മാ​​​​​ണ്.

(അ​​​വ​​​സാ​​​നി​​​ച്ചു)

Latest News

Corehub Up