Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Aluk Sabha

Ernakulam

ടാ​റിം​ഗ് ക​ഴി​ഞ്ഞ റോ​ഡു​ക​ൾ വാ​ട്ട​ർ അ​ഥോ​റിറ്റി കു​ത്തി​പ്പൊ​ളി​ക്കു​ന്ന​തി​നെ​തി​രേ താ​ലൂ​ക്ക് സ​ഭ

പെ​രു​ന്പാ​വൂ​ർ: പി​ഡ​ബ്ല്യു​ഡി റോ​ഡു​ക​ള​ട​ക്ക​മു​ള്ള പൊ​തു റോ​ഡു​ക​ൾ പൈ​പ്പു​ക​ൾ ഇ​ടാ​ൻ പൊ​ളി​ക്കു​ന്ന​ത് റോ​ഡ് വി​ഭാ​ഗ​വു​മാ​യി ആ​ലോ​ചി​ച്ച് ഏ​ക​പ​ന​ത്തോ​ടെ ചെ​യ്യ​ണ​മെ​ന്നും ടാ​ർ ചെ​യ്ത ഉ​ട​നെ റോ​ഡ് കു​ത്തി​പ്പൊ​ളി​ക്കു​ന്ന ന​ട​പ​ടി ശ​രി​യ​ല്ലെ​ന്നും താ​ലൂ​ക്ക് സ​ഭ.
ടാ​റിം​ഗ് ജോലികൾ ചെ​യ്യു​ന്ന​തി​നു മു​ൻ​പ് പൈ​പ്പു​ക​ൾ സ്ഥാ​പി​ക്ക​ണം. പെ​രി​യാ​ർ​വാ​ലി സ​ബ് ക​നാ​ലു​ക​ൾ കാ​ട് പി​ടി​ച്ചു കി​ട​ക്കു​ന്ന​ത് എ​ത്ര​യും വേ​ഗം ശു​ചീ​ക​ര​ണ​പ്ര​വൃ​ത്ത​ന​ങ്ങ​ൾ ന​ട​ത്ത​ണം.

മെ​യി​ൻ ക​നാ​ലു​ക​ളി​ൽ ടെ​ൻ​ഡ​ർ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള പ​ണി​ക​ൾ ആ​രം​ഭി​ച്ച​താ​യി പെ​രി​യാ​ർ വാ​ലി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. താ​ലു​ക്ക് ആ​ശു​പ​ത്രി​യി​ൽ ഇ​ല​ക്ട്രി​ക്ക് സം​വി​ധാ​ന​ങ്ങ​ൾ നേ​ര​യാ​ക്കാ​ൻ ട്രാ​ൻ​സ്ഫോ​മ​ർ സ്ഥാ​പി​ക്കും.

ശ​ബ​രി​മ​ല സീ​സ​ൺ വ​രു​ന്ന​തി​നാ​ൽ ടൗ​ണി​ലെ ട്രാ​ഫി​ക്ക് സം​വി​ധാ​ന​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തു​വാ​നും വേ​ണ്ട​ത്ര ട്രാ​ഫി​ക്ക് പൊ​ലി​സി​നെ നി​യ​മി​ക്ക​ണ​മെ​ന്നും കെ​എ​സ്ആ​ർ​ടി​സി റോ​ഡും ടൗ​ണി​ലെ മ​റ്റു റോ​ഡുക​ളു​ടെ അ​റ്റ​കു​റ്റ​പ​ണി​ക​ൾ വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്നും താ​ലൂ​ക്ക് സ​ഭ ആ​വ​ശ്യ​പ്പെ​ട്ടു.

പ​ട്ടാ​ലി​ൽ വെ​ഹി​ക്കി​ൾ ടെ​സ്റ്റ് ന​ട​ത്താ​ൻ വാ​ഹ​ന​ങ്ങ​ളു​ടെ നീ​ണ്ട നി​ര ഒ​ഴി​വാ​ക്കാ​ൻ സ​മ​യം വ​ച്ച് ടോ​ക്ക​ൺ സ​ബ്ര​ദാ​യം ഏ​ർ​പ്പ​ടു​ത്ത​ണ​മെ​ന്ന് മ​നോ​ജ് മൂ​ത്തേ​ട​ൻ എം​എ​ൽ​എ മോ​ട്ടോർ വെ​ഹി​ക്കി​ൾ ഉ​ദ്ദ്യോ​ഗ​സ്ഥ​രോ​ട് നി​ർ​ദേ​ശി​ച്ചു.

പെ​രു​മാ​നി​യി​ൽ മാ​ലി​ന്യ ശേ​ഖ​രം ക​ത്തി​യ​സ്ഥ​ല​ത്ത് നാ​ളി​തു​വ​രെ പൊ​ല്യൂ​ഷ​ൻ ക​ൺ​ട്രോ​ൾ വി​ഭാ​ഗ​ത്തി​ൽ നി​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ വ​രാ​ത്ത​തി​ൽ താ​ലൂ​ക്ക് സ​ഭ പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി.
‌മ​നോ​ജ് മൂ​ത്തേ​ട​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷം വ​ഹി​ച്ചു. ത​ഹ​സീ​ൽ​ദാ​ർ എം. ​മാ​യ, ജ​ന​പ്ര​തി​നി​ധി​ക​ളാ​യ ബി​നോ​യ് അ​രീ​ക്ക​ൽ. ബി​ജു ജോ​ൺ ജേ​ക്ക​ബ്, കെ. ​ശാ​ര​ദ തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു.

Latest News

Corehub Up