പെരുന്പാവൂർ: പിഡബ്ല്യുഡി റോഡുകളടക്കമുള്ള പൊതു റോഡുകൾ പൈപ്പുകൾ ഇടാൻ പൊളിക്കുന്നത് റോഡ് വിഭാഗവുമായി ആലോചിച്ച് ഏകപനത്തോടെ ചെയ്യണമെന്നും ടാർ ചെയ്ത ഉടനെ റോഡ് കുത്തിപ്പൊളിക്കുന്ന നടപടി ശരിയല്ലെന്നും താലൂക്ക് സഭ.
ടാറിംഗ് ജോലികൾ ചെയ്യുന്നതിനു മുൻപ് പൈപ്പുകൾ സ്ഥാപിക്കണം. പെരിയാർവാലി സബ് കനാലുകൾ കാട് പിടിച്ചു കിടക്കുന്നത് എത്രയും വേഗം ശുചീകരണപ്രവൃത്തനങ്ങൾ നടത്തണം.
മെയിൻ കനാലുകളിൽ ടെൻഡർ അടിസ്ഥാനത്തിലുള്ള പണികൾ ആരംഭിച്ചതായി പെരിയാർ വാലി അധികൃതർ അറിയിച്ചു. താലുക്ക് ആശുപത്രിയിൽ ഇലക്ട്രിക്ക് സംവിധാനങ്ങൾ നേരയാക്കാൻ ട്രാൻസ്ഫോമർ സ്ഥാപിക്കും.
ശബരിമല സീസൺ വരുന്നതിനാൽ ടൗണിലെ ട്രാഫിക്ക് സംവിധാനങ്ങൾ ശക്തിപ്പെടുത്തുവാനും വേണ്ടത്ര ട്രാഫിക്ക് പൊലിസിനെ നിയമിക്കണമെന്നും കെഎസ്ആർടിസി റോഡും ടൗണിലെ മറ്റു റോഡുകളുടെ അറ്റകുറ്റപണികൾ വേഗത്തിലാക്കണമെന്നും താലൂക്ക് സഭ ആവശ്യപ്പെട്ടു.
പട്ടാലിൽ വെഹിക്കിൾ ടെസ്റ്റ് നടത്താൻ വാഹനങ്ങളുടെ നീണ്ട നിര ഒഴിവാക്കാൻ സമയം വച്ച് ടോക്കൺ സബ്രദായം ഏർപ്പടുത്തണമെന്ന് മനോജ് മൂത്തേടൻ എംഎൽഎ മോട്ടോർ വെഹിക്കിൾ ഉദ്ദ്യോഗസ്ഥരോട് നിർദേശിച്ചു.
പെരുമാനിയിൽ മാലിന്യ ശേഖരം കത്തിയസ്ഥലത്ത് നാളിതുവരെ പൊല്യൂഷൻ കൺട്രോൾ വിഭാഗത്തിൽ നിന്ന് ഉദ്യോഗസ്ഥർ വരാത്തതിൽ താലൂക്ക് സഭ പ്രതിഷേധം രേഖപ്പെടുത്തി.
മനോജ് മൂത്തേടൻ എംഎൽഎ അധ്യക്ഷം വഹിച്ചു. തഹസീൽദാർ എം. മായ, ജനപ്രതിനിധികളായ ബിനോയ് അരീക്കൽ. ബിജു ജോൺ ജേക്കബ്, കെ. ശാരദ തുടങ്ങിയവരും പങ്കെടുത്തു.
Tags : newly tarred roads nattuvishesham district news deepika news aluk Sabha opposes Water Authority's digging up