ഉപ്പള: ബന്തിയോട് ദേശീയപാതയിൽ ആംബുലൻസ് ഡിവൈഡറിലിടിച്ചു മറിഞ്ഞ് രോഗി മരിച്ചു. ഉപ്പള കെഎസ്ഇബിയിലെ കരാർ ജീവനക്കാരനായിരുന്ന ബന്തിയോട് അടുക്കത്തെ അശോക് (41) ആണ് മരിച്ചത്.
ആംബുലൻസിൽ ഒപ്പമുണ്ടായിരുന്ന ഭാര്യ പ്രതിഭ, സഹോദരൻ രാജേഷ് എന്നിവരെയും രാജേഷിന്റെ ഭാര്യയെയും ആംബുലൻസ് ഡ്രൈവറെയും കാസർഗോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉപ്പളയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അശോകിനെ ചൊവ്വാഴ്ച രാത്രി പത്തരയോടെ കാസർഗോട്ടെ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ അശോകിനെ മംഗളൂരുവിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മകൻ: ധനുഷ്.