Sun, 5 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Amma Power Group

നി​ങ്ങ​ളും ആ ​പ​വ​ർ ഗ്രൂ​പ്പി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്നി​ല്ലേ; ശ്വേ​ത മേ​നോ​നെ​തി​രെ ഭാ​ഗ്യ​ല​ക്ഷ്മി

കൊ​ച്ചി: അ​മ്മ സം​ഘ​ട​ന​യി​ലെ ത​ർ​ക്ക​ത്തി​ൽ ശ്വേ​ത മേ​നോ​നെ​തി​രെ വി​മ​ർ​ശ​ന​വു​മാ​യി ഡ​ബിം​ഗ് ആ​ർ​ട്ടി​സ്റ്റ് ഭാ​ഗ്യ​ല​ക്ഷ്മി. ത​ന്‍റെ പോ​രാ​ട്ടം അ​മ്മ​യി​ലെ പ​വ​ർ ഗ്രൂ​പ്പി​നെ​തി​രെ​യെ​ന്ന ശ്വേ​ത​യു​ടെ ഫേ​സ്ബു​ക്ക് പോ​സ്റ്റി​നെ​തി​രെ​യാ​ണ് ഭാ​ഗ്യ​ല​ക്ഷ്മി രം​ഗ​ത്തെ​ത്തി​യ​ത്.

പ​വ​ർ ഗ്രൂ​പ്പി​ന്‍റെ ഭാ​ഗം ത​ന്നെ​യാ​ണ് നി​ങ്ങ​ളു​മെ​ന്ന് ഭാ​ഗ്യ​ല​ക്ഷ്മി ശ്വേ​ത​യെ വി​മ​ർ​ശി​ച്ചു. അ​വ​ൾ ആ​ക്ര​മി​ക്ക​പ്പെ​ട്ട​പ്പോ​ൾ നി​ങ്ങ​ൾ എ​വി​ടെ​യാ​യി​രു​ന്നു. അ​ന്നും നി​ങ്ങ​ൾ സം​ഘ​ട​ന​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​ല്ലോ?, അ​വ​ൾ​ക്ക് വേ​ണ്ടി ശ​ബ്ദം ഉ​യ​ർ​ത്തി​യോ? ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ട് വ​ന്ന​പ്പോ​ൾ നി​ങ്ങ​ളു​ടെ നി​ഴ​ൽ പോ​ലും ക​ണ്ടി​ല്ലെ​ന്നും ഭാ​ഗ്യ​ല​ക്ഷ്മി ചോ​ദി​ച്ചു. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലാ​ണ് വി​മ​ർ​ശ​നം.

ത​ന്‍റെ പോ​രാ​ട്ടം അ​മ്മ​യി​ലെ പ​വ​ർ ഗ്രൂ​പ്പി​നെ​തി​രെ​യെ​ന്നാ​ണ് ശ്വേ​ത ഫേ​സ് ബു​ക്കി​ല്‍ പോ​സ്റ്റി​ട്ടി​രു​ന്ന​ത്. സാ​ധാ​ര​ണ സ്ത്രീ ​എ​ന്ന നി​ല​യി​ൽ പ​വ​ർ ഗ്രൂ​പ്പി​നെ ഒ​റ്റ​യ്ക്ക് നേ​രി​ടാ​ൻ സാ​ധി​ക്കി​ല്ലെ​ന്നും ത​ന്‍റെ പോ​രാ​ട്ട​ത്തി​ലൂ​ടെ പ​വ​ർ ഗ്രൂ​പ്പ്‌ തു​റ​ന്നു​കാ​ട്ട​പ്പെ​ടു​മെ​ന്നും ശ്വേ​ത പ​റ​ഞ്ഞു. അ​മ്മ​യു​ടെ ഫ​ണ്ടി​ൽ ചി​ല​ർ ന​ട​ത്തി​യ സാ​മ്പ​ത്തി​ക തി​രി​മ​റി​ക​ൾ താ​ൻ ക​ണ്ടെ​ത്തി.

അ​ത് ചോ​ദ്യം ചെ​യ്ത അ​ന്ന് മു​ത​ൽ ത​ന്നെ അ​പ​മാ​നി​ക്കാ​ൻ ശ്ര​മം തു​ട​ങ്ങി. അ​മ്മ​യി​ലെ പാ​വ​പ്പെ​ട്ട ക​ലാ​കാ​ര​ൻ​മ്മാ​ർ​ക്ക് വേ​ണ്ടി​യാ​ണ് പ​ല പ​രി​പാ​ടി​ക​ളി​ലൂ​ടെ പ​ണം പി​രി​ക്കു​ന്ന​ത്. ആ ​പ​ണം ത​രു​ന്ന​ത് ഹി​ന്ദു ആ​ണോ, ക്രി​സ്ത്യാ​നി ആ​ണോ, മു​സ്‌​ലിം ആ​ണോ, അം​ബാ​നി ആ​ണോ അ​ദാ​നി ആ​ണോ എ​ന്നൊ​ന്നും നോ​ക്കാ​റി​ല്ല.

എ​ത്ര നി​ശ​ബ്ദ​ത​യാ​ക്കാ​ൻ ശ്ര​മി​ച്ചാ​ലും പോ​രാ​ട്ട​ത്തി​ൽ നി​ന്ന് പി​ന്നോ​ട്ട് ഇ​ല്ലെ​ന്നും ശ്വേ​ത കൂ​ട്ടി​ച്ചേ​ര്‍​ത്തു. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ​യാ​ണ് ശ്വേ​ത നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.

Latest News

Corehub Up