Thu, 13 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ancestors.

Malappuram

പി​തൃ​സ്മ​ര​ണ​യി​ൽ ബ​ലി​ത​ർ​പ്പ​ണം

മ​ല​പ്പു​റം: ക​ർ​ക്ക​ട​ക​വാ​വ് ദി​ന​ത്തി​ൽ പ​തി​നാ​യി​ര​ങ്ങ​ൾ ബ​ലി​ത​ർ​പ്പ​ണം ന​ട​ത്തി. പി​തൃ​പു​ണ്യ​വു​മാ​യി ജി​ല്ല​യി​ലെ വി​വി​ധ ക്ഷേ​ത്ര​ക്ക​ട​വു​ക​ളി​ലാ​ണ് ഭ​ക്ത​ർ ബ​ലി​യി​ട്ട​ത്. ത്രി​മൂ​ർ​ത്തി സം​ഗ​മ സ്ഥാ​ന​മാ​യ തി​രു​നാ​വാ​യ ന​വാ​മു​കു​ന്ദ ക്ഷേ​ത്ര​ത്തി​ൽ വ​ൻ​തി​ര​ക്കാ​ണ് ഇ​ന്ന​ലെ അ​നു​ഭ​വ​പ്പെ​ട്ട​ത്. പു​ല​ർ​ച്ചെ ര​ണ്ടി​ന് 15 ക​ർ​മി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ബ​ലി​ത​ർ​പ്പ​ണ ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ച്ച​ത്.

ക​ഴി​ഞ്ഞ​യാ​ഴ്ച പെ​യ്ത ക​ന​ത്ത മ​ഴ​യി​ൽ ഭാ​ര​ത​പ്പു​ഴ​യി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നി​രു​ന്നെ​ങ്കി​ലും ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലെ അ​ന്ത​രീ​ക്ഷം ശാ​ന്ത​മാ​യി​രു​ന്ന​തി​നാ​ൽ ക​ട​വു​ക​ളി​ൽ ത​ന്നെ ബ​ലി​ത​ർ​പ്പ​ണ ച​ട​ങ്ങ് ന​ട​ന്നു.

ദേ​വ​സ്വം വ​ൻ സു​ര​ക്ഷ​യാ​ണ് ബ​ലി​യി​ടാ​ൻ ക​ട​വി​ലേ​ക്കി​റ​ങ്ങു​ന്ന ഭ​ക്ത​ർ​ക്ക് ഒ​രു​ക്കി​യി​രു​ന്ന​ത്. തി​രൂ​ർ ഡി​വൈ​എ​സ്പി എ.​എം. സി​ദ്ദീ​ഖ്, എ​സ്എ​ച്ച്ഒ അ​നി​ൽ ടി. ​മേ​പ്പ​ള്ളി എ​ന്നി​വ​രു​ടെ നേ​ത്യ​ത്വ​ത്തി​ൽ മു​ന്നൂ​റോ​ളം പൊ​ലി​സു​കാ​ർ, അ​ഗ്നി​ര​ക്ഷാ സേ​നാ​വി​ഭാ​ഗം, ദേ​വ​സ്വം വോ​ള​ണ്ടി​യ​ർ​മാ​ർ, ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ, കെഎസ്ഇ​ബി ജീ​വ​ന​ക്കാ​ർ, മു​ങ്ങ​ൽ വി​ദ​ഗ്ധ​ർ, സേ​വാ​ഭാ​ര​തി പ്ര​വ​ർ​ത്ത​ക​ർ, പൊ​ലി​സ് വോ​ള​ണ്ടി​യ​ർ​മാ​ർ എ​ന്നി​വ​ർ അ​ണി​നി​ര​ന്നി​രു​ന്നു.
തി​ര​യ്ക്ക് കു​റ​യ്ക്കാ​ൻ ക്ഷേ​ത്ര​കൗ​ണ്ട​റി​ന് പു​റ​മേ ഗാ​ന്ധി സ്മാ​ര​ക​ത്തി​ന് സ​മീ​പ​ത്തും ക്ഷേ​ത്ര​ത്തി​ന്‍റെ പ​ടി​ഞ്ഞാ​റ് വ​ശ​ത്തും കൗ​ണ്ട​റു​ക​ൾ പ്ര​വ​ർ​ത്തി​ച്ചു. ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​വും കാ​ര്യ​ക്ഷ​മ​മാ​യി.

എ​ട​ക്ക​ര: ചു​ങ്ക​ത്ത​റ അ​ന്പ​ല​പ്പൊ​യി​ൽ മ​ണ്ണാ​ത്തി ക്ഷേ​ത്ര​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ർ​ക്ക​ട​ക വാ​വു​ബ​ലി ശാ​ന്തി​തീ​രം ക​ട​വി​ൽ ഭ​ക്തി​നി​ർ​ഭ​ര​മാ​യ ച​ട​ങ്ങു​ക​ളോ​ടെ ന​ട​ന്നു. ചാ​ലി​യാ​റി​ന്‍റെ തീ​ര​ത്ത് ന​ട​ന്ന ബ​ലി​ത​ർ​പ്പ​ണ​ത്തി​ൽ നി​ര​വ​ധി ഭ​ക്ത​ജ​ന​ങ്ങ​ൾ പ​ങ്കെ​ടു​ത്തു.
കു​ന്ന​ത്ത് വി​ഷ്ണു​വും മ​ണ്ണാ​ത്തി​യി​ൽ ശി​വ​നും വ​ള്ളു​വ​ശേ​രി​യി​ൽ ബ്ര​ഹ്മ​വും സം​ഗ​മി​ക്കു​ന്ന പു​ണ്യ​ഭൂ​മി​യെ​ന്ന വി​ശ്വാ​സ​മു​ള്ള ശാ​ന്തി​തീ​രം ക​ട​വി​ലാ​ണ് പി​തൃ​സ്മ​ര​ണ​യ്ക്കാ​യി ബ​ലി​ത​ർ​പ്പ​ണം ന​ട​ന്ന​ത്. സി.​വി. സു​ബ്ര​ഹ്മ​ണ്യ​ൻ ക​ർ​മി​ക​ത്വം വ​ഹി​ച്ചു. പു​ല​ർ​ച്ചെ മു​ത​ൽ നി​ര​വ​ധി ഭ​ക്ത​ജ​ന​ങ്ങ​ൾ ബ​ലി​ത​ർ​പ്പ​ണ​ത്തി​നാ​യി ശാ​ന്തി​തീ​രം ക​ട​വി​ൽ എ​ത്തി​ച്ചേ​ർ​ന്നു.
ച​ട​ങ്ങു​ക​ൾ​ക്ക് എം.​പി. അ​ഭി​ലാ​ഷ്, മോ​ഹ​ന​ൻ, വി​ജ​യ​ൻ വ​യ​ക്ക​ര, എം.​പി. സു​ന്ദ​ര​ൻ, പി. ​ശി​വ​ദാ​സ​ൻ, അ​യ്യ​പ്പ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Latest News

Corehub Up