എടത്വ: കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് ജില്ലാ സമ്മേളനവും ഭാരവാഹി തെരഞ്ഞെടുപ്പും നടന്നു. സംസ്ഥാന പ്രസിഡന്റ് ജസ്റ്റിന് പാലത്തറ ഉദ്ഘാടനം ചെയ്തു. എ. മോഹന്‍ അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറല്‍ സെക്രട്ടറി ജോയി പഴയമഠം സംഘടനാ വിഷയങ്ങള്‍ അവതരിപ്പിക്കുകയും ചര്‍ച്ചകള്‍ക്കു നേതൃത്വം നല്‍കുകയും ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി എബി പാലത്തറ, ജില്ലാ വൈസ് പ്രസിഡന്റ് സൂര്യ മുഹമ്മദ്, വര്‍ക്കിംഗ് ജനറല്‍ സെക്രട്ടറി കെ.ആര്. ഗോപകുമാര്‍, ജില്ലാ ട്രഷറര്‍ സുരേഷ് ഭവാനി, പി.സി. ഗോപാലകൃഷ്ണന്, ബിജു, സത്യന്, ഇന്ദുശേഖര്‍ മാന്നാര്‍, രാജേഷ് ചെങ്ങന്നൂര്‍, സനു സ്വപ്ന മാവേലിക്കര, ദിനേശന് അമ്പലപ്പുഴ, ട്വിങ്കില്‍ ആഭരണമഹല് എന്നിവര്‍ പ്രസംഗിച്ചു.
സ്വര്‍ണ-വെള്ളി വ്യാപാരികളുടെ ക്ഷേമത്തിനായി സര്‍ക്കാര്‍ പുതിയ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുക, എച്ച്യുഐഡി ഫീസ് വര്‍ധന പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് സമ്മേളനം പ്രമേയം പാസാക്കി.
തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ പുതിയ ജില്ലാ ഭാരവാഹികളായി എ. മോഹന്‍ (പ്രസിഡന്റ്), എബി ചെറിയാന് പാലത്തറ (ജനറല്‍ സെക്രട്ടറി), സുരേഷ് ഭവാനി (ട്രഷറര്‍), കെ.ആര്. ഗോപകുമാര്‍ (വര്‍ക്കിംഗ് ജനറല്‍ സെക്രട്ടറി), പി.സി. ഗോപാലകൃഷ്ണന്, സൂര്യ മുഹമ്മദ് (വൈസ് പ്രസിഡന്റുമാര്‍) എന്നിവരെ തെരഞ്ഞെടുത്തു.