Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : And Wind

Thiruvananthapuram

തലസ്ഥാനത്ത് ശക്തമായ മഴയും കാറ്റും; മരങ്ങൾ കടപുഴകി, വീടുകൾക്ക് നാശം


പേ​രൂ​ര്‍​ക്ക​ട: തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ല്‍ ഇന്നലെ രാ​വി​ലെ​യും ഉ​ച്ച​യ്ക്കു​മാ​യി പെ​യ്ത ശ​ക്ത​മാ​യ മ​ഴ​യി​ലും കാ​റ്റി​ലും വ്യാ​പ​ക​മാ​യി മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ണു. നി​ര​വ​ധി വീ​ടു​ക​ളു​ടെ മേ​ല്‍​ക്കൂ​ര​ക​ള്‍ ത​ക​ര്‍​ന്നു. കാ​ല​ടി, ത​ളി​യ​ല്‍, എം.​എ​സ്.​കെ ന​ഗ​ര്‍, ശ്രീ​വ​രാ​ഹം, ക​ളി​പ്പാ​ന്‍​കു​ളം, മ്യൂ​സി​യം, ന​ന്ത​ന്‍​കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ത​ണ​ല്‍​മ​ര​ങ്ങ​ള്‍ വീ​ട്ടി​ലേ​ക്കും റോ​ഡി​ലേ​ക്കും ഇ​ല​ക്ട്രി​ക് ലൈ​നി​ലേ​ക്കും വീ​ണ​ത്.

മ​ണ​ക്കാ​ട് ഭാ​ഗ​ത്താ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ വീ​ടു​ക​ളു​ടെ മേ​ല്‍​ക്കൂ​ര​ക​ള്‍ ത​ക​ര്‍​ന്ന​ത്. ഏ​ക​ദേ​ശം 10 വീ​ടു​ക​ളു​ടെ മേ​ല്‍​ക്കൂ​ര​ക​ള്‍ ത​ക​രു​ക​യോ വീ​ടു​ക​ള്‍​ക്കു മു​ക​ളി​ലേ​ക്ക് മരം വീ​ഴു​ക​യോ ചെ​യ്തി​ട്ടു​ണ്ട്. മ​ണ​ക്കാ​ട് ക​ളി​പ്പാ​ന്‍​കു​ളം സ്വ​ദേ​ശി രാ​ജ​ലിം​ഗ​ത്തി​ന്‍റെ വീ​ടി​ന്‍റെ മേ​ല്‍​ക്കൂ​ര പൂ​ര്‍​ണമാ​യി ഇ​ള​കി അ​ടു​ത്ത​വീ​ട്ടി​ലേ​ക്കു മ​റി​ഞ്ഞ നി​ല​യി​ലാ​ണ്. മ​ണ​ക്കാ​ട് പൊ​യ്യാ​നി​യി​ല്‍ എ​ന്‍.​എ​ന്‍.പി​ള്ള​യു​ടെ വീ​ടി​ന്‍റെ മേ​ല്‍​ക്കൂ​ര പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്ന നി​ല​യി​ലാ​ണ്.

മ​ണ​ക്കാ​ട് ഗ​വ. സ്‌​കൂ​ളി​നു സ​മീ​പം കൂ​റ്റ​ന്‍ ത​ണ​ല്‍​മ​ര​ത്തി​ന്‍റെ ചി​ല്ല​ക​ള്‍ റോ​ഡി​ലേ​ക്ക് വീ​ണ​ത് മ​ണി​ക്കൂ​റു​ക​ള്‍ എ​ടു​ത്താ​ണ് മു​റി​ച്ചു​നീ​ക്കി​യ​ത്. തി​രു​വ​ന​ന്ത​പു​രം നി​ല​യ​ത്തി​ല്‍ നി​ന്ന് സീ​നി​യ​ര്‍ ഫ​യ​ര്‍ ആൻഡ് റ​സ്‌​ക്യു ഓ​ഫീ​സ​ര്‍​മാ​രാ​യ പ്രേം​കു​മാ​ര്‍, ബി​നോ​യ് വി​ശ്വം എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സേ​നാം​ഗ​ങ്ങ​ളാ​യ ബി​നു​മോ​ന്‍, ഷ​ഹീ​ര്‍, സാ​ജ​ന്‍ സൈ​മ​ണ്‍, സു​ജി​ത്ത് എ​സ്. കു​മാ​ര്‍, പ്ര​വീ​ണ്‍, വി​ജി​ന്‍, സ​ജ​ന്‍ എ​ന്നി​വ​ര്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ത്തു.

മ​രം ക​ട​പു​ഴ​കി റോ​ഡി​ലേക്ക് വീ​ണു


നെ​യ്യാ​റ്റി​ന്‍​ക​ര: ബാ​ല​രാ​മ​പു​രം- നെ​യ്യാ​റ്റി​ന്‍​ക​ര പാ​ത​യി​ല്‍ ആ​റാ​ലും​മൂ​ടി​നു സ​മീ​പം മ​രം മ​റി​ഞ്ഞ് റോ​ഡി​ലേ​യ്ക്ക് വീ​ണു. ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​യ്ക്കാ​ണ് ആ​റാ​ലും​മൂ​ടി​നു സ​മീ​പ​ത്തെ പു​ര​യി​ട​ത്തി​ലെ മ​രം ക​ട​പു​ഴ​കി റോ​ഡി​ലേ​ക്ക് വീ​ണ​ത്. റോ​ഡി​ല്‍ കാ​ല്‍​ന​ട​യാ​ത്ര​ക്കാ​രോ വാ​ഹ​ന​ങ്ങ​ളോ ഇല്ലായിരുന്നതിനാൽ വ​ലി​യ ദു​ര​ന്തം ഒ​ഴി​വാ​യി.

വീട് അപകടാവസ്ഥയിൽ

വെ​ള്ള​റ​ട: ​ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ പ​ന്നി​മ​ല വാ​ര്‍​ഡി​ലെ​ക​ള​ത്തൂ​ര്‍ അ​രു​ണാ​ച​ലം വീ​ട്ടി​ല്‍ മു​രു​ക​ന്‍റെ ഇ​രു​നി​ല വീ​ടി​നു സ​മീ​പ​ത്തെ ക​ല്ലു​കെ​ട്ട് മഴയിൽ ത​ക​ര്‍​ന്നു. വി​ല്ലേ​ജ് അ​ധി​കൃ​ത​ര്‍​ക്കും ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നും പ​രാ​തി​ന​ല്‍​കി​യി​ട്ടു​ണ്ട്.​വീ​ടി​ന് സ​മീ​പ​മു​ള​ള് കി​ണ​റും​അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണ്.

 

 

Latest News

Corehub Up