ചവറ : സംസ്ഥാന പാതയില്‍ മുള്ളന്‍പന്നി അജ്ഞത വാഹനം ഇടിച്ച് ചത്തു. ചവറ-ശാസാതംകോട്ട പാതയില്‍ പന്മന ആറുമുറിക്കടയ്ക്ക് സമീപം ആണ് വാഹനം ഇടിച്ച് ചത്ത നിലയില്‍ മുള്ളന്‍ പന്നിയെ കണ്ടെത്തിയത്.കഴിഞ്ഞദിവസം രാവിലെ ഇതുവഴി പോയ യാത്രക്കാരാണ് പന്നിയെ ചത്ത നിലയില്‍ കാണുകയായിരുന്നു.ഇടിയുടെ ആഘാതത്തില്‍ പന്നിയുടെ ഒരു ഭാഗത്തെ തൊലിയും മുള്ളുകളും സമീപത്ത് കിടക്കുന്നത് കണ്ടാണ് ചത്തത് മുള്ളന്‍ പന്നിയാണെന്ന് മനസിലാക്കിയത്.
ഉടന്‍തന്നെ വിവരം വനം വകുപ്പിനെ അറിയിക്കുകയും ഇവരെത്തി തുടര്‍നടപടികള്‍ സ്വീകരിക്കുകയും ചെയ്തു.