എടക്കര: മൂത്തേടം ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ പുലി, കുടവ, ആന എന്നിവയുടെ സാന്നിധ്യം മൂലം ഭീതിയിലായ ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്നും അപകടകാരികളായ വന്യമൃഗങ്ങളെ പിടികൂടാൻ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് മൂത്തേടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ഹഫ്സത്ത് നോർത്ത് ഡിഎഫ്ഒയുമായി ചർച്ച നടത്തി.
തുടർച്ചയായി ജനവാസ കേന്ദ്രങ്ങളിൽ പുലിയും കടവയുമിറങ്ങി ജനങ്ങളുടെ സമാധാനം നഷ്ടപ്പെട്ട സാഹചര്യത്തിലാണ് അടിയന്തര നടപടി ആവശ്യപ്പെട്ട് നോർത്ത് ഡിഎഫ്ഒ സുനിൽകുമാറുമായി പ്രസിഡന്റ് ചർച്ച നടത്തിയത്. തുടർച്ചയായ രണ്ട് ദിവസങ്ങളിൽ മൂത്തേടം ചീനിക്കുന്ന്, നാരങ്ങാമൂല എന്നിവിടങ്ങളിൽ വളർത്തുനായകളെ പുലി കൊ ന്നു തിന്നിരുന്നു.
അപകടകാരിയായ പുലിയെ പിടികൂടാൻ കൂട് സ്ഥാപിക്കുമെന്ന് ഡിഎഫ്ഒ ഉറപ്പ് നൽകി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.പി. റഷീദലി, മെംബർമാരായ സുരേഷ് ബാബു, ടി.ജി. രാജു, റീന സുരേഷ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.