x
ad
Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ന്യ​മൃ​ഗ ആ​ക്ര​മ​ണം ല​ഘൂ​ക​രി​ക്കും: മ​ന്ത്രി ഷി​ബു ബേ​ബി ജോ​ണ്‍

വെബ് ഡെസ്ക്
Published: August 11, 2026 11:15 PM IST | Updated: August 11, 2026 11:15 PM IST

ആ​ദി​വാ​സി ഗോ​ത്ര അം​ഗ​ങ്ങ​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്നു

കു​മ​ളി: ആ​ദി​വാ​സി സ​മൂ​ഹ​ത്തോ​ളം കാ​ടി​നെ അ​റി​യു​ന്ന മ​റ്റാ​രു​മി​ല്ലെ​ന്നും ഈ ​അ​റി​വ് മ​നു​ഷ്യ- വ​ന്യ​ജീ​വി സം​ഘ​ര്‍​ഷം ല​ഘൂ​ക​രി​ക്കാ​നും വ​ന​പ​രി​പാ​ല​ന​ത്തി​നും ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​മെ​ന്നും മ​ന്ത്രി ഷി​ബു ബേ​ബി ജോ​ണ്‍. മു​ട​ങ്ങി​പ്പോ​യ ടൈ​ഗ​ര്‍ മ്യൂ​സി​യം പു​ന​രു​ദ്ധീ​ക​രി​ക്കു​ന്ന​തി​ന് 20 കോ​ടി രൂ​പ ഉ​ള്‍​പ്പെ​ടെ കു​മ​ളി ഇ​ക്കോ ടൂ​റി​സം വി​ക​സ​ന​ത്തി​ന് 50 കോ​ടി​യു​ടെ പ്രൊ​പ്പോ​സ​ല്‍ കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന് സ​മ​ര്‍​പ്പി​ക്കും.
ആ​ദി​വാ​സി സ​മൂ​ഹം നേ​രി​ടു​ന്ന പ്ര​ശ്‌​ന​ങ്ങ​ള്‍ മ​ന​സി​ലാ​ക്കി പ​രി​ഹാ​രം കാ​ണു​ന്ന​തി​നാ​യി വ​നം വ​കു​പ്പ് ആ​വി​ഷ്‌​ക​രി​ച്ച ഊ​രു​ണ​ര്‍​വ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി മ​ന്നാ​ന്‍, പ​ളി​യ ഊ​രു​ക​ളി​ലെ നി​വാ​സി​ക​ളു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​ക​യാ​യി​രു​ന്നു മ​ന്ത്രി. ടൂ​റി​സ​വു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി ആ​ദി​വാ​സി സ​മൂ​ഹ​ത്തി​ന് കൂ​ടു​ത​ല്‍ വ​രു​മാ​നം ഉ​റ​പ്പാ​ക്കു​ന്ന വി​ധ​ത്തി​ലാ​യി​രി​ക്കും പ​ദ്ധ​തി ആ​വി​ഷ്‌​ക​രി​ക്കു​ക. മു​ഖ്യ​മ​ന്ത്രി അ​ധ്യ​ക്ഷ​നാ​യി​ട്ടു​ള്ള വൈ​ല്‍​ഡ് ലൈ​ഫ് ബോ​ര്‍​ഡി​ല്‍ ആ​ദ്യ​മാ​യി ആ​ദി​വാ​സി സ​മൂ​ഹ​ത്തി​ല്‍​നി​ന്ന് മ​ന്നാ​ന്‍ സ​മൂ​ഹ​ത്തി​ലെ രാ​ജാ​വ് രാ​മ​ന്‍ രാ​ജ മ​ന്നാ​ന്‍, നി​ല​മ്പൂ​ര്‍ ചോ​ല​നാ​യ്ക്ക സ​മൂ​ഹ​ത്തി​ലെ വി​നോ​ദ് എ​ന്നി​വ​രെ ഉ​ള്‍​പ്പെ​ടു​ത്തി​യ വി​വ​ര​വും മ​ന്ത്രി അ​റി​യി​ച്ചു.

മു​ള​യു​ടെ കു​റ​വു​മൂ​ലം ച​ങ്ങാ​ട​ങ്ങ​ള്‍ നി​ര്‍​മി​ക്കാ​ന്‍ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ മ​ത്സ്യ​ബ​ന്ധ​ന ഇ​ഡി സി​ക​ള്‍​ക്ക് ഫൈ​ബ​ര്‍ ബോ​ട്ട് ന​ല്‍​കു​ന്ന കാ​ര്യം പ​രി​ഗ​ണി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ഊ​രു​ണ​ര്‍​വി​ന്‍റെ ഭാ​ഗ​മാ​യു​ള്ള മ​ന്ത്രി​യു​ടെ ര​ണ്ടാ​മ​ത്തെ ഊ​രു സ​ന്ദ​ര്‍​ശ​ന​മാ​ണി​ത്. ആ​ദ്യം ന​ട​ത്തി​യ നി​ല​മ്പൂ​ര്‍ യാ​ത്ര അ​ന​ന്ത​മാ​യ സാ​ധ്യ​ത​ക​ളാ​ണ് തു​റ​ന്നു​ന​ല്‍​കി​യ​ത്. തേ​ക്ക​ടി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ അ​ഡ്വ. സി​റി​യ​ക് തോ​മ​സ് എം​എ​ൽ​എ, അ​ഡീ. പ്രി​ന്‍​സി​പ്പ​ല്‍ ചീ​ഫ് ക​ണ്‍​സ​ര്‍​വേ​റ്റ​ര്‍ ഓ​ഫ് ഫോ​റ​സ്റ്റ് ഡോ. ​പ്ര​മോ​ദ് ജി. ​കൃ​ഷ്ണ​ന്‍, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​എം. വ​ര്‍​ഗീ​സ്, ചീ​ഫ് ഫോ​റ​സ്റ്റ് ക​ണ്‍​സ​ര്‍​വേ​റ്റ​ര്‍ പി.​പി. പ്ര​മോ​ദ്, ഡി​എ​ഫ്ഒ ല​ക്ഷ്മി, കോ​ഴി​മ​ല രാ​ജാ​വ് രാ​മ​ന്‍ രാ​ജ മ​ന്നാ​ന്‍, നാ​ട്ടു​മ​ന്നാ​ന്‍ കാ​ണി രാ​മ​ന്‍, ആ​ര്‍. ഷാ​ജി വി​വി​ധ ഇ​ഡി​സി പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

ച​ട​ങ്ങി​ല്‍ പ​രി​സ്ഥി​തി പ്ര​വ​ര്‍​ത്ത​ക​നും വ​ന​സം​ര​ക്ഷ​ക​നു​മാ​യ അ​രു​വി​യെ മ​ന്ത്രി ആ​ദ​രി​ച്ചു. മ​ന്നാ​ക്കു​ടി​യി​ല്‍ പ​ര​മ്പ​രാ​ഗ​ത പാ​ട്ടു​പാ​ടി​യാ​ണ് മ​ന്ത്രി​യെ സ്വീ​ക​രി​ച്ച​ത്. പ​ള​നി നൃ​ത്തം അ​വ​ത​രി​പ്പി​ച്ച് പ​ള​നി​ക്കു​ടി​യി​ല്‍ മ​ന്ത്രി​യെ സ്വീ​ക​രി​ച്ചു.
1930നും 40​നും ഇ​ട​യി​ല്‍ പെ​രി​യാ​ര്‍ ടൈ​ഗ​ര്‍ റി​സ​ര്‍​വി​ന്‍റെ ഉ​ള്‍​പ്ര​ദേ​ശ​ങ്ങ​ളാ​യ മ്ലാ​പ്പാ​റ, മു​ല്ല​ത്തോ​ട്, ഉ​മ്മി​ക്കു​പ്പാ​ന്‍, അ​രു​വി, ഇ​രു​കൂ​ട്ടി എ​ന്നീ സ്ഥ​ല​ങ്ങ​ളി​ല്‍​നി​ന്ന് മാ​റ്റി​പ്പാ​ര്‍​പ്പി​ക്ക​പ്പെ​ട്ട ഗോ​ത്ര സ​മൂ​ഹ​മാ​ണ് മ​ന്നാ​ന്‍ വി​ഭാ​ഗം. പ​ളി​യ ത​മി​ഴ് ഭാ​ഷ​യോ​ടും ആ​ചാ​ര​ങ്ങ​ളോ​ടും ഏ​റെ ബ​ന്ധ​പ്പെ​ട്ട സം​സ്‌​കാ​ര​വും ജീ​വി​ത രീ​തി​യു​മു​ള്ള പ​ളി​യ സ​മൂ​ഹം ത​മി​ഴ്നാ​ട്ടി​ലെ പ​ള​നി, മ​ധു​ര എ​ന്നീ സ്ഥ​ല​ങ്ങ​ളി​ല്‍​നി​ന്ന് കു​ടി​യേ​റി​പ്പാ​ര്‍​ത്ത​വ​രാ​ണ്. പെ​രി​യാ​ര്‍ ടൈ​ഗ​ര്‍ റി​സ​ര്‍​വി​നു​ള്ളി​ലെ വെ​ള്ളി​മ​ല, മ​ണ​ലാ​ര്‍, താ​മ​ര, പൂ​വ​ര​ശ്, കി​ഴ​ങ്ങു​പാ​റ, ക​രി​ഞ്ചേ​മ്പ് എ​ന്നീ സ്ഥ​ല​ങ്ങ​ളി​ല്‍ താ​മ​സി​ച്ചി​രു​ന്ന ഇ​വ​ര്‍ ഉ​പ​ജീ​വ​ന​ത്തി​നാ​യി വ​ന​ത്തി​നു​ള്ളി​ല്‍​നി​ന്നു തേ​ന്‍ ശേ​ഖ​ര​ണ​വും മ​ത്സ്യ​ബ​ന്ധ​ന​വും കു​രു​മു​ള​ക് കൃ​ഷി​യും ചെ​യ്തി​രു​ന്നു. നി​ല​വി​ല്‍ 164 കു​ടും​ബ​ങ്ങ​ളി​ലാ​യി 450 പേ​ര്‍ പ​ളി​യ ഊ​രു​ക​ളി​ലും 357 കു​ടും​ബ​ങ്ങ​ളി​ലാ​യി 1266 പേ​ര്‍ മ​ന്നാ​ന്‍ ഊ​രു​ക​ളി​ലും താ​മ​സി​ക്കു​ന്നു​ണ്ട്.

Tags : Nattuvishesham DistrictNews DeepikaNews animal attacks

Recent News

Corehub Up