x
ad
Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൊ​ലി​സ് ആ​സ്ഥാ​ന​ത്ത് ര​ക്ത​സാ​ക്ഷിത്വദി​നം ആ​ച​രി​ച്ചു

വെബ് ഡെസ്ക്
Published: October 22, 2026 12:23 AM IST | Updated: October 22, 2026 12:23 AM IST

പൊ​ലി​സ് ര​ക്ത​സാ​ക്ഷി​ത്വദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ്മൃ​തി മ​ണ്ഡ​പ​ത്തി​ൽ ജി​ല്ലാ പൊ​ലി​സ് മേ​ധാ​വി ആ​ർ.​ആ​ന​ന്ദ് പു​ഷ്പ​ച​ക്രം സ​മ​ർ​പ്പി​ക്കു​ന്നു.

പ​ത്ത​നം​തി​ട്ട: സേ​വ​ന​ത്തി​നി​ടെ ജീ​വ​ത്യാ​ഗം ചെ​യ്ത പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ആ​ദ​രം അ​ർ​പ്പി​ക്കു​ക​യും അ​വ​രെ അ​നു​സ്മ​രി​ക്കു​ക​യും ചെ​യ്യു​ന്ന ര​ക്ത​സാ​ക്ഷി​ത്വ ദി​നം ജി​ല്ല​യി​ൽ സ​മു​ചി​ത​മാ​യി ആ​ച​രി​ച്ചു.

ജി​ല്ലാ പൊ​ലി​സ് മേ​ധാ​വി ആ​ർ. ആ​ന​ന്ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​യി​രു​ന്നു ച​ട​ങ്ങു​ക​ൾ ന​ട​ന്ന​ത്. അ​ഡീ​ഷ​ണ​ൽ ജി​ല്ലാ പൊ​ലി​സ് സൂ​പ്ര​ണ്ട് ആ​ർ. ജ​യ​രാ​ജ്, ജി​ല്ല​യി​ലെ മ​റ്റ് ഡി​വൈ​എ​സ്പി മാ​ർ, സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ എ​സ്എ​ച്ച്ഒ​മാ​ർ, പൊ​ലി​സ് സാ​യു​ധ​സേ​നാ വി​ഭാ​ഗം തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു.

പ​ത്ത​നം​തി​ട്ട ജി​ല്ല രൂ​പീ​കൃ​ത​മാ​യ ശേ​ഷം ക​ഴി​ഞ്ഞ​ർ​ഷം വ​രെ​യും താ​ത്കാ​ലി​ക​മാ​യി സ​ജ്ജീ​ക​രി​ക്കു​ന്ന സ്മൃ​തി മ​ണ്ഡ​പ​ത്തി​ലാ​ണ് പു​ഷ്പ​ച​ക്ര സ​മ​ർ​പ്പ​ണ​വും മ​റ്റ് ച​ട​ങ്ങു​ക​ളും ന​ട​ത്തി​യി​രു​ന്ന​ത്. ജി​ല്ലാ പൊ​ലി​സ് ആ​സ്ഥാ​ന​ത്ത് സ്ഥി​ര​മാ​യി സ്ഥാ​പി​ച്ച സ്മൃ​തി മ​ണ്ഡ​പ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ശേ​ഷ​മാ​ണ് പു​ഷ്ച​ക്ര സ​മ​ർ​പ്പ​ണം ജി​ല്ലാ പൊ​ലി​സ് മേ​ധാ​വി നി​ർ​വ​ഹി​ച്ച​ത്.

1959 ഒ​ക്ടോ​ബ​ർ 21-ന് ​ല​ഡാ​ക്കി​ലെ ഹോ​ട്ട് സ്പ്രിം​ഗ്സ് പ്ര​ദേ​ശ​ത്ത് ചൈ​നീ​സ് സൈ​ന്യ​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ വീ​ര​മൃ​ത്യു വ​രി​ച്ച പ​ത്ത് സി​ആ​ർ​പി​എ​ഫ് സേ​നാം​ഗ​ങ്ങ​ളു​ടെ സ്മ​ര​ണാ​ർ​ഥ​മാ​ണ് ഈ ​ദി​നം ആ​ച​രി​ക്കു​ന്ന​ത്.

Tags :

Recent News

Corehub Up