ആറ്റിങ്ങൽ: കാണാതായ വീട്ടമ്മയുടെ മൃതദേഹം കായലിൽ കണ്ടെത്തി. അഞ്ചുതെങ്ങ് കോട്ടമുക്ക് പുതുവൽപുരയിടത്തിൽ ഡെയ്സി (65)യുടെ മൃതദേഹമാണ് കണ്ടെത്തിയത്.
പ്രദേശവാസികളാണ് കായിക്കര കടവിനു സമീപത്തെ ചീലാന്തിയിൽ കുടുങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. ഇവരെ കഴിഞ്ഞ ഞായറാഴ്ച മുതൽ കാണാനില്ലെന്നത് കാട്ടി കടയ്ക്കാവൂർ പോലീസിൽ ബന്ധുക്കൾ പരാതി നൽകിയിരിക്കെയാണ് മൃതദേഹം കായിക്കര കടവിനു സമീപം കണ്ടെത്തിയത്. തുടർന്ന് അഞ്ചുതെങ്ങ് പോലീസ് സ്ഥലത്തെത്തി വർക്കല ഫയർ ഫോഴ്സ് യൂണിറ്റിന്റെ സഹായത്തോടെ മൃതദേഹം കരയ്ക്കെത്തിച്ച് തുടർ നടപടികൾ സ്വീകരിച്ചു.
Tags :