കനത്തമഴയിൽ അമ്പായത്തോട് ക്വാറിക്ക് സമീപം താമസിക്കുന്ന പി.ടി. മജീദിന്റെ വീടിന് മുകളിലേക്ക് മരം വീണ നിലയിൽ.
താമരശേരി: അമ്പായത്തോട്ടിൽ കഴിഞ്ഞ ദിവസം രാത്രി പെയ്ത ശക്തമായ മഴയിൽ വീടുകൾക്ക് നാശനഷ്ടം.
അമ്പായത്തോട് ക്വാറിക്ക് സമീപം താമസിക്കുന്ന പി.ടി. മജീദിന്റെ വീടിന് മുകളിലേക്ക് മരം കടപുഴകി വീണ് ഭാഗികമായി തകർന്നു. വീട്ടുമുറ്റത്തെ മാവാണ് വീടിന് മുകളിൽ പതിച്ചത്.
അമ്പായത്തോട് കാറ്റാടിക്കുന്ന് ലീലയുടെ വീടിന് ഇടിമിന്നലേറ്റ് തറയും, ചുമരുമടക്കം പല ഭാഗങ്ങൾ പൊട്ടിപ്പൊളിഞ്ഞു. ലീലയും, ഭിന്നശേഷിക്കാരിയായ മകളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. റവന്യു അധികൃതരും വാർഡ് അംഗവും സ്ഥലത്തെത്തി.
Tags :