ഡിഫ്റന്റലി ഏബിള്‍ഡ് പേഴ്സന്‍സ് വെല്‍ഫയര്‍ ഫെഡറേഷന് തിരുനെല്ലി പഞ്ചായത്ത് കണ്‍വെന്‍ഷനില്‍ പങ്കെടുത്തവര്‍.
മാനന്തവാടി: ബഡ്സ് സ്കൂളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് നിലവില്‍ ലഭിച്ചുകൊണ്ടിരുന്ന ഗവണ്മെന്റ് ധനസഹായം മുടങ്ങിയിരിക്കുകയാണ്.
ഭിന്നശേഷിക്കാരായ ഈ വിദ്യാര്‍ഥികളുടെ സ്കോളര്‍ഷിപ് തുക കുടിശികയില്ലാതെ അനുവദിച്ചു നല്‍കണമെന്ന് ഡിഫ്റന്റലി ഏബിള്‍ഡ് പേഴ്സന്‍സ് വെല്‍ഫയര്‍ ഫെഡറേഷന് തിരുനെല്ലി പഞ്ചായത്ത് കണ്വെന്ഷന് ആവശ്യപ്പെട്ടു.
തിരുനെല്ലി പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ ചേര്‍ന്ന കണ്വെന്ഷന് ജില്ലാ പ്രസിഡന്റ് ടി.യു. ജോസഫ് ഉദ്ഘാടനം ചെയ്തു.
കെ.എസ്. ജയപ്രകാശ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.എന്‍. ഇന്ദ്രന് സംഘടന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എം.ആര്. രാജന്, പ്രീതി റിബു എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി ഒ.എം. മൂസക്കുട്ടി-പ്രസിഡന്റ്, പ്രീതി റിബു-സെക്രട്ടറി, കെ.എം. ഫ്രാന്‍സിസ്-വൈസ് പ്രസിഡന്റ്, കാളി കാട്ടിക്കുളം-ജോയിന്റ് സെക്രട്ടറി എന്നിവരെ തെരഞ്ഞെടുത്തു.
Tags :