x
ad
Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ത്താ​ണി സെ​ന്‍റ് ഫ്രാ​ൻ​സി​സ് അ​സീ​സി പ​ള്ളി​യു​ടെ 50-ാം വാർഷികാഘോഷം

വെബ് ഡെസ്ക്
Published: October 22, 2026 02:56 AM IST | Updated: October 22, 2026 02:56 AM IST

അ​ത്താ​ണി സെ​ന്‍റ് ഫ്രാ​ൻ​സി​സ് അ​സീ​സി പ​ള്ളി​യു​ടെ 50-ാം വാ​ർ​ഷി​കാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന പൊ​തു​സ​മ്മേ​ള​നം റി​ട്ട. ജ​സ്റ്റി​സ് നാ​രാ​യ​ണ​ക്കു​റു​പ്പ് നി​ല​വി​ള​ക്ക് തെ​ളി​ച്ച് ഉ​ദ്ഘാ​

നെ​ടു​ന്പാ​ശേ​രി : എ​യ​ർ​പോ​ർ​ട്ട് ജം​ഗ്ഷ​ൻ സെ​ന്‍റ് ഫ്രാ​ൻ​സി​സ് അ​സീ​സി ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ ഫ്രാ​ൻ​സി​സ് അ​സീ​സി​യു​ടെ 800-ാം ജൂ​ബി​ലി​യും ദേ​വാ​ല​യ​ത്തി​ന്‍റെ 50-ാം വാ​ർ​ഷി​ക​വും വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ച്ചു. സ്നേ​ഹാ​ദ​രം എ​ന്ന പേ​രി​ൽ സം​ഘ​ടി​പ്പി​ച്ച ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ​ക്ക്് വികാ​രി ഫാ. ​ഡോ. ജോ​ർ​ജ് വി​ത​യ​ത്തി​ൽ നേ​തൃ​ത്വം ന​ൽ​കി.

ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് എ​റ​ണാ​കു​ളം-​അ​ങ്ക​മാ​ലി അ​തി​രൂ​പ​ത വി​കാ​രി ജ​ന​റ​ൽ ഫാ. ​ഡോ. ജോ​സ് പു​തി​യേ​ട​ത്ത് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. പ​ത്തോ​ളം വൈ​ദി​ക​ർ സ​ഹ​കാ​ർ​മി​ക​രാ​യി. തു​ട​ർ​ന്ന് ഇ​ട​വ​ക​യി​ലെ വ​നി​ത​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ മെ​ഗാ മാ​ർ​ഗം​ക​ളി അ​ര​ങ്ങേ​റി. പി​ന്നീ​ട് ന​ട​ന്ന പൊ​തു​സ​മ്മേ​ള​നം ജ​സ്റ്റീ​സ് നാ​രാ​യ​ണ​ക്കു​റു​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​ൻ​വ​ർ സാ​ദ​ത്ത് എം​എ​ൽ​എ, മൂ​ഴി​ക്കു​ളം ഫൊ​റോ​ന വി​കാ​രി ഫാ. ​സേ​വ്യ​ർ തെ​ക്കേ​ക്കാ​ട്ട്, ഇ​ട​വ​ക വി​കാ​രി ഫാ. ​ഡോ. ജോ​ർ​ജ് വി​ത​യ​ത്തി​ൽതുടങ്ങിയവ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. കോ​ർ എ​പ്പി​സ്കോ​പ്പ ഫാ. ​വ​ർ​ഗീ​സ് ക​ല്ല​പ്പാ​റ, സിഎ​സ്എ​ൻ പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ ആ​ഷ്ലി, അ​സീ​സി സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് നു​ബി വ​ർ​ഗീ​സ്, സി​സ്റ്റ​ർ മ​രി​യ ജോ​സ്,അ​സീ​സി സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ഡോ. വ​ർ​ഗീ​സ് അ​സി​ൻ തൈ​പ്പ​റ​മ്പി​ൽ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

Tags :

Recent News

Corehub Up