x
ad
Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ക്സി​ക്യു​ട്ടി​വ് എ​ക്സ്പ്ര​സ് കാ​സ​ർ​ഗോ​ട്ടേ​ക്ക്

വെബ് ഡെസ്ക്
Published: October 22, 2026 03:32 AM IST | Updated: October 22, 2026 03:32 AM IST

കാ​സ​ർ​ഗോ​ഡ്: ആ​ല​പ്പു​ഴ​യി​ൽ​നി​ന്ന് ക​ണ്ണൂ​രി​ലേ​ക്ക് സ​ർ​വീ​സ് ന​ട​ത്തു​ന്ന എ​ക്സി​ക്യൂ​ട്ടീ​വ് എ​ക്സ്പ്ര​സ് കാ​സ​ർ​ഗോ​ട്ടേ​ക്ക് നീ​ട്ടാ​നു​ള്ള തീ​രു​മാ​നം ഉ​ത്ത​ര​കേ​ര​ള​ത്തി​ലെ രാ​ത്രി​കാ​ല യാ​ത്രാ​ദു​രി​തം അ​ല്പ​മെ​ങ്കി​ലും കു​റ​യ്ക്കു​മെ​ന്ന് പ്ര​തീ​ക്ഷ. നി​ല​വി​ൽ രാ​ത്രി 12.10ന് ​ക​ണ്ണൂ​രി​ലെ​ത്തു​ന്ന ട്രെ​യി​നി​ൽ​നി​ന്ന് നൂ​റു​ക​ണ​ക്കി​ന് യാ​ത്ര​ക്കാ​രാ​ണ് കെ​എ​സ്ആ​ർ​ടി​സി ബ​സ് പി​ടി​ക്കാ​നാ​യി പ​ര​ക്കം പാ​യു​ന്ന​ത്.

എ​ക്സി​ക്യു​ട്ടി​വ് എ​ക്സ്പ്ര​സി​ന്‍റെ ക​ണ​ക്‌​ഷ​നാ​യി ക​ണ്ണൂ​രി​ൽ നി​ന്ന് കാ​ഞ്ഞ​ങ്ങാ​ട് വ​രെ​യാ​ണ് കെ​എ​സ്ആ​ർ​ടി​സി ഫാ​സ്റ്റ് പാ​സ​ഞ്ച​ർ ബ​സ് സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. ക​ണ്ണൂ​ർ ജി​ല്ല​യു​ടെ വ​ട​ക്ക​ൻ ഭാ​ഗ​ങ്ങ​ളി​ലേ​ക്കും കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ലേ​ക്കും പോ​കാ​നു​ള്ള യാ​ത്ര​ക്കാ​ർ ഈ ​ഒ​രേ​യൊ​രു ബ​സി​ൽ തി​ങ്ങി​നി​റ​ഞ്ഞാ​ണ് യാ​ത്ര ചെ​യ്യു​ന്ന​ത്. കാ​സ​ർ​ഗോ​ഡ് ഭാ​ഗ​ത്തേ​ക്കു​ള്ള യാ​ത്ര​ക്കാ​ർ അ​ർ​ധ​രാ​ത്രി​യി​ൽ കാ​ഞ്ഞ​ങ്ങാ​ട്ടെ​ത്തി വീ​ണ്ടും ബ​സ് കാ​ത്തു​നി​ൽ​ക്കേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ്.

വൈ​കി​ട്ട് 5.08ന് ​എ​റ​ണാ​കു​ളം ജം​ഗ്ഷ​നി​ലും 5.23ന് ​എ​റ​ണാ​കു​ളം ടൗ​ണി​ലും രാ​ത്രി 10:22ന് ​കോ​ഴി​ക്കോ​ട്ടു​മെ​ത്തു​ന്ന ട്രെ​യി​ൻ കാ​സ​ർ​ഗോ​ഡ് വ​രെ നീ​ട്ടു​ന്ന​ത് ന​ഗ​ര​ങ്ങ​ളി​ൽ ജോ​ലി​ചെ​യ്യു​ന്ന​വ​രും വി​ദ്യാ​ർ​ഥി​ക​ളും വ്യാ​പാ​രി​ക​ളു​മ​ട​ക്ക​മു​ള്ള രാ​ത്രി​യാ​ത്ര​ക്കാ​ർ​ക്ക് വ​ലി​യ ആ​ശ്വാ​സ​മാ​കും.

എ​ക്സി​ക്യു​ട്ടീ​വ് എ​ക്സ്പ്ര​സ് കാ​സ​ർ​ഗോ​ട്ടേ​ക്ക് നീ​ട്ടു​ന്ന​തോ​ടെ ഈ ​ട്രെ​യി​നി​ന്‍റെ റേ​ക്കു​ക​ൾ ഉ​പ​യോ​ഗി​ച്ച് സ​ർ​വീ​സ് ന​ട​ത്തു​ന്ന ക​ണ്ണൂ​ർ-​എ​റ​ണാ​കു​ളം ഇ​ന്‍റ​ർ​സി​റ്റി എ​ക്സ്പ്ര​സും കാ​സ​ർ​ഗോ​ട്ടേ​ക്ക് നീ​ളു​മെ​ന്നാ​ണ് സൂ​ച​ന. ഇ​പ്പോ​ൾ ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​ക​ണ്ണൂ​രി​ൽനി​ന്ന് ഓ​ടി​ത്തു​ട​ങ്ങു​ന്ന ഈ ​ട്രെ​യി​ൻ കാ​സ​ർ​ഗോ​ഡു​നി​ന്ന് 12ഓ​ടെ ഓ​ടി​ത്തു​ട​ങ്ങേ​ണ്ടി​വ​രും. ഇ​തോ​ടെ മം​ഗ​ളൂ​രു-​കോ​യ​മ്പ​ത്തൂ​ർ ഇ​ന്‍റ​ർ​സി​റ്റി​ക്കുശേ​ഷം പ​ക​ൽ​സ​മ​യ​ത്ത് തെ​ക്കു​ഭാ​ഗ​ത്തേ​ക്ക് ഒ​രു ട്രെ​യി​ൻ കൂ​ടി കി​ട്ടും.

ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ എം​എ​ൽ​എ​യ്ക്കൊ​പ്പം ഡ​ൽ​ഹി​യി​ൽ കേ​ന്ദ്ര റെ​യി​ൽ​വേ മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ റെ​യി​ൽ​വേ പാ​സ​ഞ്ചേ​ഴ്സ് അ​മി​നി​റ്റീ​സ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി.​കെ. കൃ​ഷ്ണ​ദാ​സാ​ണ് ട്രെ​യി​ൻ നീ​ട്ടാ​നു​ള്ള തീ​രു​മാ​നം അ​റി​യി​ച്ച​ത്. ദ​ക്ഷി​ണ റെ​യി​ൽ​വേ പാ​ല​ക്കാ​ട് ഡി​വി​ഷ​ന് കീ​ഴി​ൽ ആ​വ​ശ്യ​മാ​യ സാ​ങ്കേ​തി​ക പ​രി​ശോ​ധ​ന​ക​ളും സ​മ​യ​ക്ര​മീ​ക​ര​ണ​വും പൂ​ർ​ത്തി​യാ​ക്കി​യ​തി​നു ശേ​ഷ​മാ​കും കാ​സ​ർ​ഗോ​ട്ടേ​ക്കു​ള്ള സ​ർ​വീ​സ് ഔ​ദ്യോ​ഗി​ക​മാ​യി ആ​രം​ഭി​ക്കു​ക.

ഇ​തോ​ടൊ​പ്പം ധ​ൻ​ബാ​ദ് - ആ​ല​പ്പു​ഴ എ​ക്സ്പ്ര​സ് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു നീ​ട്ടാ​നും ശ​ബ​രി​മ​ല സീ​സ​ണി​ൽ കൂ​ടു​ത​ല്‍ സ്പെ​ഷ​ൽ ട്രെ​യി​ൻ സ​ർ​വീ​സു​ക​ള്‍ ന​ട​ത്താ​നും ധാ​ര​ണ​യാ​യ​താ​യി പി.​കെ. കൃ​ഷ്ണ​ദാ​സ് അ​റി​യി​ച്ചു. പു​ല​ർ​ച്ചെ 3.15ന് ​ആ​ല​പ്പു​ഴ​യി​ൽ സ​ർ​വീ​സ് അ​വ​സാ​നി​പ്പി​ക്കു​ന്ന ട്രെ​യി​ൻ തി​രു​വ​ന​ന്ത​പു​രത്തേക്ക് നീ​ട്ടു​ന്ന​തും സം​സ്ഥാ​ന​ത്തു​ട​നീ​ള​മു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് ഗു​ണം​ചെ​യ്യും.

Tags :

Recent News

Corehub Up