x
ad
Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലി​ഫ്റ്റി​ൽ കു​ടു​ങ്ങി​യ യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി

വെബ് ഡെസ്ക്
Published: October 22, 2026 03:57 AM IST | Updated: October 22, 2026 03:57 AM IST

ലി​ഫ്റ്റി​ൽ കു​ടു​ങ്ങി​യ യു​വാ​വി​നെ ര​ക്ഷി​ക്കാ​ൻ ഹൈ​ഡ്രോ​ളി​ക് സ്‌​പ്രെ​ഡ​ർ ഉ​പ​യോ​ഗി​ച്ച് വാ​തി​ൽ അ​ക​ത്തിമാറ്റുന്നു.

ത​ളി​പ്പ​റ​മ്പ് : ലി​ഫ്റ്റി​ൽ കു​ടു​ങ്ങി​യ യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി. ചി​റ​വ​ക്കി​ലെ മൊ​ട്ട​മ്മ​ൽ മാ​ളി​ലെ ലി​ഫ്റ്റി​ലാ​ണ് ഇ​ന്ന​ലെ രാ​വി​ലെ യു​വാ​വ് കു​ടു​ങ്ങി​യ​ത്. മാ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഓ​റ​ഞ്ച് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ലേ​ക്ക് ഐ​സ്ക്രീം വി​ത​ര​ണം ചെ​യ്യു​ന്ന നി​ഷാ​ദ് ആ​ണ് ലി​ഫ്റ്റി​ൽ അ​ക​പ്പെ​ട്ട​ത്. യു​വാ​വ് ക​യ​റി​യ ലി​ഫ്റ്റി​ലേ​ക്ക് മാ​ളി​ലെ ജീ​വ​ന​ക്കാ​രി​ൽ ഒ​രാ​ൾ സാ​ധ​ന​ങ്ങ​ൾ നി​റ​ച്ച ഒ​രു ട്രോ​ളി ക​യ​റ്റി​യ ഉ​ട​നെ ഡോ​ർ അ​ട​യു​ക​യും ലി​ഫ്റ്റ് താ​ഴേ​ക്ക് പ​തി​ക്കു​ക​യു​മാ​യി​രു​ന്നു.

സീ​നി​യ​ർ ഫ​യ​ർ ആ​ൻ​ഡ് റെ​സ്‌​ക്യൂ ഓ​ഫീ​സ​ർ സി.​കെ ഷൈ​ജേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്ഥ​ല​ത്തെ​ത്തി​യ അ​ഗ്നി​ര​ക്ഷാ സേ​നാം​ഗ​ങ്ങ​ൾ ലി​ഫ്‌​റ്റ് കീ ​ഉ​പ​യോ​ഗി​ച്ച് ഡോ​ർ തു​റ​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ട്രോ​ളി​യു​ടെ ഹാ​ൻ​ഡി​ൽ മു​ക​ൾ നി​ല​യി​ലെ അ​ട​ഞ്ഞ ഡോ​റി​ൽ കു​ടു​ങ്ങി​യ​ത് കാ​ര​ണം സാ​ധി​ച്ചി​ല്ല.​തു​ട​ർ​ന്ന് ഹൈ​ഡ്രോ​ളി​ക് സ്‌​പ്രെ​ഡ​ർ ഉ​പ​യോ​ഗി​ച്ച് ലി​ഫ്റ്റ് ഡോ​ർ അ​ക​ത്തി​യാ​ണ് യു​വാ​വി​നെ പു​റ​ത്തി​റ​ക്കി​യ​ത്.​സേ​നാം​ഗ​ങ്ങ​ളാ​യ പി.​വി. ഗി​രീ​ഷ്,പി.​വി. ലി​ഗേ​ഷ്, കെ. ​സ​രി​ൻ സ​ത്യ​ൻ, പി.​വി. പ്ര​ണ​വ്, കെ. ​പു​രു​ഷോ​ത്ത​മ​ൻ എ​ന്നി​വ​ർ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Tags :

Recent News

Corehub Up