ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന പ്രവർത്തക ക്യാന്പിൽ നടന്ന പുസ്തകപ്രകാശനം സംസ്ഥാന പ്രസിഡന്റ് ഡോ.സി. രാമകൃഷണൻ നിർവഹിക്കുന്നു.
പാലക്കാട്: മുണ്ടൂർ ഐആർടിസിയിൽ കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സംസ്ഥാന പ്രവർത്തക ക്യാന്പ് സമാപിച്ചു.
അടുത്ത വർഷത്തെ റിപ്പബ്ലിക് ദിനംവരെ നീണ്ടുനിൽക്കുന്ന വിപുലമായ ജനകീയ കാന്പയിൻ ഏറ്റെടുത്തുകൊണ്ടാണ് പ്രവർത്തകക്യാന്പ് സമാപിച്ചത്.
ശാസ്ത്രസാംസ്കാരികോത്സവം എന്നു പേരിട്ടിരിക്കുന്ന കാന്പയിനിൽ സംവാദങ്ങൾ, വിവിധ സാംസ്കാരിക പരിപാടികൾ, ബോധവത്കരണ ക്ലാസുകൾ ഗൃഹ സന്ദർശനം, പുസ്തക ലഘുലേഖ പ്രചാരണം, കലാജാഥ തുടങ്ങി വൈവിധ്യമാർന്ന പ്രവർത്തനങ്ങളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.
പരിഷത്ത് പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ പ്രകാശനം സംസ്ഥാന പ്രസിഡന്റ് ഡോ.സി. രാമകൃഷ്ണൻ ക്യാന്പിൽ പ്രകാശനം ചെയ്തു.
ജനറൽ സെക്രട്ടറി വി. മനോജ്കുമാർ, വൈസ് പ്രസിഡന്റ് ഡോ.സി. ജോർജ് തോമസ്, പ്രഫ.ടി.പി. കുഞ്ഞിക്കണ്ണൻ, ടി.കെ. മീരാഭായ്, അഡ്വ.വി.കെ. നന്ദനൻ, ജിസ് ജോസഫ്, എസ്. യമുന, എ. രാഘവൻ എന്നിവർ പ്രസംഗിച്ചു.
Tags :