ചെന്ത്രാപ്പിന്നി ഈസ്റ്റ് ടിപ്പുസുൽത്താൻ റോഡിൽ ചരക്ക് ലോറി കുഴിയിൽ താഴ്ന്നപ്പോൾ.
കയ്പമംഗലം: ചെന്ത്രാപ്പിന്നി ഈസ്റ്റ് ടിപ്പുസുൽത്താൻ റോഡിൽ ചരക്ക് ലോറി കുഴിയിൽ താഴ്ന്നു. ചൊവ്വാഴ്ച രാവിലെ എട്ടരയോടെ ചെന്ത്രാപ്പിന്നി അലുവ തെരുവിലാണ് സംഭവം.
തമിഴ്നാട്ടിൽനിന്നു സിമന്റ് ലോഡുമായി വന്ന ലോറിയാണ് റോഡിലെ കുഴിയിൽ കുടുങ്ങിയത്. വാട്ടർ അഥോറിറ്റിയുടെ പൈപ്പിടൽ ജോലികൾ നടക്കുന്ന റോഡാണിത്.
വലിയ വാഹനങ്ങൾ പോകരുതെന്ന മുന്നറിയിപ്പ് അവഗണിച്ച് മുന്നോട്ടുപോയ ലോറിയാണ് ഇളകിയ മണ്ണിൽ ടയർ ആഴ്ന്നിറങ്ങി കുടുങ്ങിയത്. ജെസിബി ഉപയോഗിച്ച് കയറ്റാൻ നോക്കിയെങ്കിലും വിജയിച്ചില്ല. ഒടുവിൽ മറ്റൊരു ലോറി കൊണ്ടുവന്ന് ലോഡ് മാറ്റിയ ശേഷമാണ് ലോറി പുറത്തെടുക്കാനായത്. ഇതുമൂലം നാലുമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.
Tags :