x
ad
Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ഴ​ക്കാ​ഴ്ച​ക​ളി​ൽ വി​ള​ങ്ങി നെ​ല്ലി​യാ​മ്പ​തി; സ​ഞ്ചാ​രി​ക​ളു​ടെ തി​ര​ക്കേ​റി

വെബ് ഡെസ്ക്
Published: October 22, 2026 05:07 AM IST | Updated: October 22, 2026 05:07 AM IST

നെ​ല്ലി​യാ​മ്പ​തി​യി​ലേ​ക്കു​ള്ള സ​ഞ്ചാ​രി​ക​ളു​ടെ ഒ​ഴു​ക്കി​നെ തു​ട​ർ​ന്ന് പോ​ത്തു​ണ്ടി ചെ​ക്ക്പോ​സ്റ്റി​നു മു​ന്നി​ൽ അ​നു​ഭ​വ​പ്പെ​ട്ട തി​ര​ക്ക്.

നെ​ല്ലി​യാ​മ്പ​തി: അ​വ​ധി​ദി​ന​ങ്ങ​ൾ തു​ട​ർ​ച്ച​യാ​യ​തും മ​ഴ ശ​ക്ത​മാ​യ​തും നെ​ല്ലി​യാ​മ്പ​തി​യി​ലെ വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ളി​ൽ തി​ര​ക്കേ​റി.
മ​ഴ​ക്കാ​ല​ത്തി​ന്‍റെ പ്ര​ത്യേ​ക​ത​യാ​യ വെ​ള്ള​ച്ചാ​ട്ട​ങ്ങ​ളും മ​ഞ്ഞി​റ​ങ്ങു​ന്ന കാ​ഴ്ച​ക​ളും കോ​ട​മ​ഞ്ഞും മ​ഴ​ക്കാ​ഴ്ച​ക​ളും ആ​സ്വ​ദി​ക്കാ​നാ​യി നി​ര​വ​ധി സ​ഞ്ചാ​രി​ക​ളാ​ണ് ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ൽ നെ​ല്ലി​യാ​മ്പ​തി​യി​ലേ​ക്കെ​ത്തി​യ​ത്. ജി​ല്ല​യ്ക്ക് പു​റ​ത്തു​നി​ന്നു​ള്ള സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണ​ത്തി​ലും ഇ​ത്ത​വ​ണ കാ​ര്യ​മാ​യ വ​ർ​ധ​ന​വു​ണ്ടാ​യി. ആ​ഴ്ച​ക​ൾ​ക്കു​മു​മ്പ് പെ​യ്ത ക​ന​ത്ത​മ​ഴ​യെ തു​ട​ർ​ന്ന് ചു​രം​പാ​ത​യി​ലൂ​ടെ​യു​ള്ള യാ​ത്ര അ​പ​ക​ട​സാ​ധ്യ​ത​യേ​റി​യ​താ​യ​തോ​ടെ വ​നം​വ​കു​പ്പ് ചി​ല നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നെ​ങ്കി​ലും സ​ഞ്ചാ​രി​ക​ളു​ടെ വ​ര​വി​നു കു​റ​വു​ണ്ടാ​യി​ല്ല.

കൈ​കാ​ട്ടി, നൂ​റ​ടി, കേ​ശ​വ​ൻ​പാ​റ, പു​ല​യ​മ്പാ​റ തു​ട​ങ്ങി​യ പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ലെ ക​ട​ക​ളി​ലും ഭ​ക്ഷ​ണ​ശാ​ല​ക​ളി​ലും തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ട്ടു. മ​ഴ​ക്കാ​ല​ത്ത് നെ​ല്ലി​യാ​മ്പ​തി​യു​ടെ ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കും ഓ​ഫ്‌​റോ​ഡ് മേ​ഖ​ല​ക​ളി​ലേ​ക്കും യാ​ത്ര​ചെ​യ്യാ​ൻ സ​ഞ്ചാ​രി​ക​ൾ താ​ത്പ​ര്യം പ്ര​ക​ടി​പ്പി​ച്ച​തോ​ടെ ടാ​ക്സി വാ​ഹ​ന​ങ്ങ​ൾ​ക്കും മി​ക​ച്ച വ​രു​മാ​നം ല​ഭി​ച്ചു.

ഓ​ഫ്‌​റോ​ഡ് യാ​ത്ര​ക​ൾ​ക്കാ​യി വാ​ഹ​ന​ങ്ങ​ൾ വാ​ട​ക​യ്ക്കെ​ടു​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​വും വ​ർ​ധി​ച്ച​താ​യി ടാ​ക്സി മേ​ഖ​ല​യി​ലു​ള്ള​വ​ർ പ​റ​ഞ്ഞു. മ​ഴ​ക്കാ​ല​ത്ത് പ​തി​വാ​യി നേ​രി​ടു​ന്ന മ​ണ്ണി​ടി​ച്ചി​ലും മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി റോ​ഡി​ലേ​ക്ക് വീ​ഴു​ന്ന​തും ഇ​ത്ത​വ​ണ​യും ചി​ല​യി​ട​ങ്ങ​ളി​ൽ യാ​ത്ര​യ്ക്ക് ത​ട​സ​മാ​യി.

വ​ർ​ഷ​ങ്ങ​ളാ​യി മ​ഴ​ക്കാ​ല​ത്ത് പാ​ത​യോ​ര​ത്തെ മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി​വീ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ന്ന​ത് പ​തി​വാ​ണ്.

എ​ന്നാ​ൽ മ​ഴ​യ്ക്കി​ട​യി​ലും ഇ​ട​വേ​ള​ക​ളി​ൽ കാ​ലാ​വ​സ്ഥ അ​നു​കൂ​ല​മാ​യ​തി​നാ​ൽ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ നെ​ല്ലി​യാ​മ്പ​തി​യി​ലേ​ക്കു​ള്ള യാ​ത്ര പൊ​തു​വെ സു​ഖ​ക​ര​മാ​യി​രു​ന്നു.

ഇ​തി​നി​ടെ ചെ​റു​നെ​ല്ലി വ്യൂ ​പോ​യി​ന്‍റ്, കു​ണ്ട​റ​ച്ചോ​ല പാ​ല​ത്തി​ന് സ​മീ​പം തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ റോ​ഡി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്ന കാ​ട്ടാ​ന​ക​ളെ​യും കു​ട്ടി​യാ​ന​ക​ളെ​യും കാ​ണാ​നാ​യ​ത് വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്ക് കൗ​തു​ക​മാ​യി.

 

ആ​ന​ക്കൂ​ട്ട​ങ്ങ​ളു​ടെ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ സ​ഞ്ചാ​രി​ക​ൾ ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ച​തോ​ടെ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ക​യും ചെ​യ്തു.​

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പെ​യ്ത മ​ഴ​യെ തു​ട​ർ​ന്ന് നെ​ല്ലി​യാ​മ്പ​തി​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലെ വെ​ള്ള​ച്ചാ​ട്ട​ങ്ങ​ൾ കൂ​ടു​ത​ൽ സ​ജീ​വ​മാ​യ​തും സ്ചാ​രി​ക​ളു​ടെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​മാ​യി.

മ​ല​നി​ര​ക​ളി​ൽ​നി​ന്ന് കു​ത്തി​യൊ​ഴു​കി​യെ​ത്തു​ന്ന വെ​ള്ള​വും മ​ഞ്ഞു​മൂ​ടി​യ പ​ശ്ചാ​ത്ത​ല​വും ചേ​ർ​ന്ന കാ​ഴ്ച​ക​ൾ ആ​സ്വ​ദി​ക്കാ​ൻ നി​ര​വ​ധി പേ​രാ​ണ് എ​ത്തി​യ​ത്. മ​ഴ​ക്കാ​ല പ്ര​കൃ​തി​ഭം​ഗി ആ​സ്വ​ദി​ക്കാ​നു​ള്ള അ​വ​സ​ര​മാ​യാ​ണ് പ​ല​രും അ​വ​ധി​ദി​ന​ങ്ങ​ളെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യ​ത്.

Tags :

Recent News

Corehub Up