സ്കൗട്ട് ആൻഡ് ഗൈഡ്സ് ത്രിദിന ഫെസ്റ്റിവിറ്റി ക്യാന്പ് കെ. പ്രേമൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.
കൊല്ലങ്കോട്: കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി ചാത്തൻപാറയിൽ നടത്തിയ സ്കൗട്ട് ആൻഡ് ഗൈഡ്സ് ത്രിദിന ഫെസ്റ്റിവിറ്റി ക്യാന്പിനു സമാപനം. ആദ്യദിന പരിപാടികൾ നെന്മാറ എംഎൽഎ കെ. പ്രേമൻ ഉദ്ഘാടനം ചെയ്തു.
രണ്ടാംദിവസത്തെ അഡ്വഞ്ചർ ആക്ടിവിറ്റികൾ ചിറ്റൂർ എംഎൽഎ സുമേഷ് അച്യുതനും ഉദ്ഘാടനം ചെയ്തു. മൂന്നാംദിനത്തിൽ പയലൂർമൊക്ക് മുതൽ കൊല്ലങ്കോട് ടൗൺ വരെ നടത്തിയ ലഹരിവിരുദ്ധ സന്ദേശ റാലി ചിറ്റൂർ ഡിവൈഎസ്പി ശശിധരൻ ഫ്ലാഗ് ഓഫ് ചെയ്തു.
എക്സൈസ് ഓഫീസർ ചെന്താമര ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വൈകീട്ട് നടന്ന സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോഭന ജയപ്രകാശ് ഉദ്ഘാടനം ചെയ്തു.
വിജയികൾക്കുള്ള സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. ക്യാമ്പിൽ നടന്ന മത്സരങ്ങളിൽ കൽപറ്റ ഡി. പോൾ പബ്ലിക് സ്കൂൾ ഓവറോൾ ട്രോഫി നേടി.
വിവിധ ദിവസങ്ങളിൽ ഹിന്ദുസ്ഥാൻ സ്കൗട്ട്സ് ആൻഡ് ഗൈഡ്സിന്റെ സ്റ്റേറ്റ് ഓർഗനൈസിംഗ് കമ്മിഷണർമാരായ മുഹമ്മദ് സഹൽ, സീന, ജൗസീന ബീഗം, പ്രവീൺ എന്നിവരും സ്റ്റേറ്റ് ട്രെയിനിംഗ് കമ്മിഷണർമാരായ സാബി, ജൂലി, ക്യാമ്പ് ഡയറക്ടർ എം. ശ്രീധരൻ നമ്പൂതിരിപ്പാട് പ്രസംഗിച്ചു.
ബുൾ ബുൾ വിഭാഗം സ്റ്റേറ്റ് ട്രെയിനിംഗ് കമ്മിഷണർ കേദാർനാഥ്, ബണ്ണി വിഭാഗം അസിസ്റ്റന്റ് സ്റ്റേറ്റ് ഓർഗനൈസിംഗ് കമ്മിഷണർ അനിഘ, ജില്ലാ അസിസ്റ്റന്റ് കമ്മിഷണർ സുരേന്ദ്രൻ എന്നിവർ ക്യാമ്പിനു നേതൃത്വം നൽകി.
Tags :