കണ്ണൂർ ദസറയുടെ സമാപന സമ്മേളനം മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുന്നു.
കണ്ണൂർ: പ്രകൃതി കനിഞ്ഞേകിയ കടലോരവും മലയോരവും വേണ്ടുവോളമുള്ള കണ്ണൂരിന്റെ വിനോദസഞ്ചാര സാധ്യതകള്‍ക്ക് കൂടുതല്‍ കരുത്തേകാന്‍ കണ്ണൂര്‍ ദസറ വഴിയൊരുക്കുമെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. ഒന്‍പത് ദിവസം നീണ്ട കണ്ണൂര്‍ ദസറയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മേയര്‍ പി. ഇന്ദിര, ഡോ. വി.ശിവദാസന്‍ എംപി, ജില്ലാ കളക്ടര്‍ പി. വിഷ്ണുരാജ്, ഡെപ്യൂട്ടി മേയര്‍ കെ. പി. താഹിര്‍, കോര്പറേഷന് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ലിഷ ദീപക്, റിഷാം താണ, ശ്രീജ മഠത്തില്‍, റിജില്‍ മാക്കുറ്റി, പി. ഷമീമ , വി.കെ. മുഹമ്മദലി, സോനാ ജയറാം, ജനപ്രതിനിധികള്‍, അബ്ദുൾ കരീം ചേലേരി, വിനോദ് കുമാര്‍, ഡോ. എന്‍.കെ. സൂരജ്, കെ.ആര്. തന്‍സീര്‍, ബി.ആര്.പി. ഉണ്ണിത്താന്, സി.കെ.മുഹമ്മദ് ഷഹസുര്, രാജീവന് എളയാവൂര്, കെ.സി. രാജന് എന്നിവർ പങ്കെടുത്തു.
Tags :