ഔർ ലേഡി ഓഫ് റോസറി പള്ളിയിൽ ഫാ. നിർമൽ അക്കരപ്പട്ടിയെക്കലിന്റെ മുഖ്യകാർമികത്വത്തിൽ നടന്ന വിശുദ്ധ കുർബാന.
കോയമ്പത്തൂർ: ഔർ ലേഡി ഓഫ് റോസറി സീറോ മലബാർ കമ്യൂണിറ്റിയിൽ തിരുനാൾ ഭക്തിനിർഭരമായി ആഘോഷിച്ചു. 18ന് നടന്ന തിരുനാൾ ശുശ്രൂഷകളിൽ വിശ്വാസികൾ പങ്കെടുത്തു.
വൈകീട്ട് അഞ്ചിന് നടന്ന ആഘോഷമായ വിശുദ്ധ കുർബാനയ്ക്ക് ഫാ. നിർമൽ അക്കരപ്പട്ടിയെക്കൽ മുഖ്യകാർമികത്വം വഹിച്ചു. ഫാ. നിഖിൽ ചിറയത്ത്, ഫാ. ജോസ് കല്ലുപ്ലക്കൽ എന്നിവർ സഹകാർമികരായിരുന്നു.
തുടർന്ന് നൊവേന, ജപമാല , ലദീഞ്ഞ്, ദിവ്യകാരുണ്യ ആശീർവാദം, വെടിക്കെട്ട്,സ്നേഹവിരുന്ന് എന്നിവയോടെ തിരുനാൾ പരിപാടികൾ സമാപിച്ചു.
തിരുനാൾ ആഘോഷങ്ങൾക്ക് ഫാ. ഫാബിൻ നീലങ്കാവിൽ നേതൃത്വം നൽകി. കെ.ടി. ആന്റണി, എ.ജെ. സെബാസ്റ്റ്യൻ എന്നിവർ കോ- ഓർഡിനേറ്റർമാരായും താജ് ചിറ്റിലപ്പിള്ളി കൺവീനറായും പ്രവർത്തിച്ചു.
Tags :