x
ad
Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദേ​ശീ​യ​പാ​ത മം​ഗ​ല​ത്ത് ക​ണ്ടെ​യ്ന​ർ ലോറി മ​റി​ഞ്ഞു; ആ​ള​പാ​യ​മി​ല്ല

വെബ് ഡെസ്ക്
Published: October 22, 2026 05:01 AM IST | Updated: October 22, 2026 05:01 AM IST

ദേ​ശീ​യ​പാ​ത വ​ട​ക്ക​ഞ്ചേ​രി​ക്ക​ടു​ത്ത് മം​ഗ​ല​ത്ത് ദേ​ശീ​യ​പാ​ത​യ്ക്ക് കു​റു​കെ മ​റി​ഞ്ഞ ക​ണ്ടെ​യ്ന​ർ ലോ​റി.

വ​ട​ക്ക​ഞ്ചേ​രി: ദേ​ശീ​യ​പാ​ത​യി​ൽ വ​ട​ക്ക​ഞ്ചേ​രി​ക്ക​ടു​ത്ത് മം​ഗ​ല​ത്ത് ട്ര​ക്ക് മ​റി​ഞ്ഞു. ആ​ള​പാ​യ​മി​ല്ല. വാ​ഹ​ന​ങ്ങ​ൾ വ​ഴി തി​രി​ച്ചു​വി​ട്ടു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ ഒ​ന്നോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. കൊ​ച്ചി​യി​ൽ​നി​ന്ന് തി​രു​പ്പൂ​ർ ഭാ​ഗ​ത്തേ​ക്ക് ഗോ​ത​മ്പ് ക​യ​റ്റി​പ്പോ​യി​രു​ന്ന ക​ണ്ടെ​യ്ന​ർ ലോ​റി​യാ​ണ് നി​യ​ന്ത്ര​ണം​തെ​റ്റി ദേ​ശീ​യ​പാ​ത​യ്ക്കു കു​റു​കെ മ​റി​ഞ്ഞ​ത്.

വി​വ​ര​മ​റി​ഞ്ഞ് പൊ​ലി​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി. ക്രെ​യി​ൻ ഉ​പ​യോ​ഗി​ച്ച് ഉ​യ​ർ​ത്താ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ക​ഴി​ഞ്ഞി​ല്ല.

പി​ന്നീ​ട് രാ​വി​ലെ മ​റ്റൊ​രു ക്രെ​യി​ൻ​കൂ​ടി എ​ത്തി​ച്ചാ​ണ് ക​ണ്ടെ​യ്ന​ർ പൊ​ക്കി​യ​ത്. മം​ഗ​ലം പാ​ല​ത്തു​നി​ന്ന് പാ​ല​ക്കാ​ട് ദി​ശ​യി​ൽ സ​ർ​വീ​സ് റോ​ഡു​വ​ഴി തി​രി​ച്ചു വി​ട്ടി​രു​ന്ന ഗ​താ​ഗ​ത സം​വി​ധാ​നം രാ​വി​ലെ ഏ​ഴ​ര​യോ​ടെ പൂ​ർ​വ​സ്ഥി​തി​യി​ലാ​യി.

Tags :

Recent News

Corehub Up