x
ad
Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ണ്ടി​ത്താ​വ​ളം ടൗ​ണി​ൽ ഭീ​ഷ​ണി​യാ​യി തെരുവുനാ​യ​്ക്കൂ​ട്ടം

വെബ് ഡെസ്ക്
Published: October 22, 2026 04:41 AM IST | Updated: October 22, 2026 04:41 AM IST

അ​യ്യപ്പ​ൻ​കാ​വി​ലെ ഹോ​ട്ട​ലി​നു മു​ന്നി​ൽ വി​ല​സു​ന്ന തെ​രു​വു​നാ​യ്ക്ക​ൾ.

വ​ണ്ടി​ത്താ​വ​ളം: അ​പ​ക​ട​ഭീ​ഷ​ണി​യാ​യി ടൗ​ണി​ൽ തെ​രു​വു​നാ​യ്ക്ക​ളു​ടെ വി​ള​യാ​ട്ടം. നാ​ലും​അ​ഞ്ചും അ​തി​ൽ​കൂ​ടു​ത​ലു​മു​ള്ള സം​ഘ​ങ്ങ​ളാ​യാ​ണ് തെ​രു​വു​നാ​യ്ക്ക​ൾ വി​ല​സു​ന്ന​ത്.
ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്രി​ക​ർ​ക്കും കാ​ൽ​ന​ട​ക്കാ​ർ​ക്കും ഒ​രു​പോ​ലെ ഭീ​ഷ​ണി​യാ​ണ് തെ​രു​വു​നാ​യ്ക്ക​ൾ. വി​ദ്യാ​ർ​ഥി​ക​ള​ട​ക്ക​മു​ള്ള​വ​ർ സ്കൂ​ളി​ലേ​ക്കു വ​ന്നു​പോ​കു​ന്ന​ത് ഭീ​തി​യോ​ടെ​യാ​ണ്. നാ​യ്ക്ക​ളെ ഇ​ടി​ച്ചു പ​രി​ക്കേ​റ്റ ഇ​രു​ച​ക്ര വാ​ഹ​ന​യാ​ത്രി​ക​ർ നി​ര​വ​ധി​യാ​ണ്.
പേ​യി​ള​കി​യ നാ​യ ബാ​ലി​ക​യ​ട​ക്കം പ​ന്ത്ര​ണു​പേ​രെ ക​ടി​ച്ച സം​ഭ​വ​വും എ​ല്ലാ​വ​രും ഓ​ർ​ത്തെ​ടു​ക്കു​ന്നു. തൊ​ട്ട​ടു​ത്ത സ്കൂ​ൾ പ​രി​സ​ര​ത്ത് ര​ണ്ട് ആ​ടു​ക​ളെ നാ​യ്ക്ക​ൾ അ​ടി​ച്ചു​കൊ​ന്ന​തും ആ​രും മ​റ​ന്നി​ട്ടി​ല്ല. തെ​രു​വു​നാ​യ്ക്ക​ളെ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കാ​ൻ ന​ട​പ​ടി വേ​ണ​മെ​ന്നാ​ണ് പ​ര​ക്കേ​യു​ള്ള ആ​വ​ശ്യം. മൂ​ന്നു​വ​ർ​ഷം മു​ന്പാ​ണ് നാ​യ്ക്ക​ളെ പി​ടി​കൂ​ടി വ​ന്ധ്യം​ക​ര​ണം ന​ട​ത്തി​യ​ത്. എ​ന്നി​ട്ടും നാ​യ്ക്ക​ളു​ടെ എ​ണ്ണം പെ​രു​കു​ക​യാ​ണ്. ശ​ല്യ​ക്കാ​രാ​യ നാ​യ്ക്ക​ളെ പി​ടി​കൂ​ടി ദ​യാ​വ​ധം ന​ൽ​ക​ണ​മെ​ന്ന കോ​ട​തി ഉ​ത്ത​ര​വു​ണ്ടാ​യി​ട്ടും ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ ഒ​ന്നും ചെ​യ്യു​ന്നി​ല്ലെ​ന്ന ആ​ക്ഷേ​പ​വും ശ​ക്ത​മാ​ണ്.

Tags :

Recent News

Corehub Up