x
ad
Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൗ​രാ​വ​കാ​ശം ത​ട്ടി​പ്പ​റി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് കേ​ന്ദ്ര​ത്തി​ന് മ​ന​സി​ലാ​യി: മന്ത്രി കു​ഞ്ഞാ​ലി​ക്കു​ട്ടി

വെബ് ഡെസ്ക്
Published: October 22, 2026 04:28 AM IST | Updated: October 22, 2026 04:28 AM IST

ക​ണ്ണൂ​രി​ൽ മു​സ്‌​ലിം ലീ​ഗ് സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ സം​ഗ​മം ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​ന്ത്രി പി.​കെ കു​ഞ്ഞാ​ലി​ക്കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ന്നു.

ക​ണ്ണൂ​ര്‍: ജ​നാ​ധി​പ​ത്യ രാ​ജ്യ​ത്ത് ജ​ന​ങ്ങ​ളു​ടെ പൗ​രാ​വ​കാ​ശം ഒ​റ്റ​യ​ടി​ക്ക് ത​ട്ടി​പ്പ​റി​ച്ചെ​ടു​ക്കാ​ന്‍ സാ​ധി​ക്കു​ക​യി​ല്ലെ​ന്ന് കേ​ന്ദ്ര​ത്തി​ന് മ​ന​സി​ലാ​യെ​ന്ന് മു​സ്‌​ലിം ലീ​ഗ് ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും വ്യ​വ​സാ​യ മ​ന്ത്രി​യു​മാ​യ പി.​കെ കു​ഞ്ഞാ​ലി​ക്കു​ട്ടി. മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ണ​ര്‍ ഗ്യാ​നേ​ഷ് കു​മാ​ര്‍ രാ​ജി​വ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് രാ​ജ്യ​വ്യാ​പ​ക​മാ​യി ന​ട​ക്കു​ന്ന പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ളോ​ട് ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ഖ്യാ​പി​ച്ച് ജി​ല്ലാ മു​സ്‌​ലിം ലീ​ഗ് ക​മ്മി​റ്റി "സ​മ​ര​ചൂ​ള​യി​ൽ ഇ​ന്ത്യ ജ​ന്ത​ർ മ​ന്ത​ർ ന​ൽ​കു​ന്ന പ്ര​തീ​ക്ഷ" എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ മാ​ര്‍​ച്ചി​ന് ശേ​ഷം ന​ട​ന്ന സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം കോ​ര്‍​ണ​റി​ലു​ള​ള നെ​ഹ്‌​റു സ്തൂ​പം പ​രി​സ​ര​ത്ത് നി​ന്ന് ആ​രം​ഭി​ച്ച പ്ര​തി​ഷേ​ധ മാ​ര്‍​ച്ച് കാ​ൾ ടെ​ക്സ് സി​എ​ച്ച് സ്‌​ക്വ​യ​റി​ല്‍ സ​മാ​പി​ച്ചു.​

തു​ട​ര്‍​ന്ന് ജ​നാ​ധി​പ​ത്യ സം​ര​ക്ഷ​ണ പ്ര​തി​ജ്ഞ​യെ​ടു​ത്തു. യൂ​ത്ത് ലീ​ഗ് അ​ഖി​ലേ​ന്ത്യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷി​ബു മീ​രാ​ന്‍ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ മു​സ്‌​ലിം ലീ​ഗ് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ള്‍ ക​രീം ചേ​ലേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​ടി. സ​ഹ​ദു​ള്ള, സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​റ​ഹി​മാ​ൻ ക​ല്ലാ​യി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags :

Recent News

Corehub Up