കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ചെമ്പേരി വിമൽജ്യോതി എൻജിനിയറിംഗ് കോളജിൽ നടന്ന തലശേരി അതിരൂപത ബൈബിൾ കലോത്സവം-കൊയ്നോണിയ 2026 ഓവറോൾ കിരീടം നേടിയ ചെമ്പേരി ഫൊ
ചെമ്പേരി: കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ചെമ്പേരി വിമൽ ജ്യോതി എൻജിനിയറിംഗ് കോളജിൽ നടന്നുവന്ന തലശേരി അതിരൂപത ബൈബിൾ കലോത്സവം "കൊയ്നോണിയ- 2026' കലാകിരീടം ചെന്പേരി ഫൊറോനയ്ക്ക്. 696 പോയിന്റുകൾ നേടിയാണ് ചെമ്പേരി ഫൊറോന ഓവറോൾ കിരീടം സ്വന്തമാക്കിയത്.
653 പോയിന്റുകൾ നേടി പൈസക്കരി ഫൊറോന രണ്ടാം സ്ഥാനവും 629 പോയിന്റുകൾ നേടിയ വെളളരിക്കുണ്ട് ഫൊറോന മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഇടവകാതലത്തിൽ 246 പോയിന്റുകൾ നേടിയ ചെമ്പേരി ലൂർദ് മാതാ ബസിലിക്ക ഇടവകയ്ക്കാണ് ഒന്നാം സ്ഥാനം. വെള്ളരിക്കുണ്ട് (238), തോമാപുരം (209) എന്നീ ഇടവകകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
മാതൃവേദി വിഭാഗത്തിൽ 124 പോയിന്റുകൾ വീതം കരസ്ഥമാക്കിയ ചെമ്പേരി, പൈസക്കരി ഫൊറോനകൾ ഓവറോൾ കിരീടം പങ്കിട്ടു. മണിക്കടവ് (121), തോമാപുരം (120) എന്നീ ഫൊറോനകൾ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
കെസിവൈഎം വിഭാഗത്തിൽ 261 പോയിന്റുകളോടെ ചെമ്പേരി ഫൊറോന ഒന്നാമതെത്തി. 242 പോയിന്റുകളോടെ ആലക്കോട് രണ്ടാം സ്ഥാനവും 239 പോയിന്റുകളോടെ പൈസക്കരി മൂന്നാം സ്ഥാനത്തുമെത്തി.
ചെറുപുഷ്പ മിഷൻ ലീഗ് വിഭാഗത്തിൻ 508 പോയിന്റുകൾ നേടിയ പൈസക്കരി മേഖല ഒന്നാമതെത്തിയപ്പോൾ 500 പോയിന്റുകളോടെ മണിക്കടവ് രണ്ടാം സ്ഥാനത്തിന് അർഹരായി. 487 പോയിന്റുകൾ നേടിയ ചെമ്പേരിക്കാണ് മൂന്നാം സ്ഥാനം.
സമാപന സമ്മേളനം ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്തു. കലോത്സവം ജനറൽ കോ -ഓർഡിനേറ്റർ ഫാ. ജോബി കോവാട്ട് ആമുഖ പ്രഭാഷണം നടത്തി. അതിരൂപത പ്രോട്ടോ സിഞ്ചെല്ലൂസ് മോൺ. ആന്റണി മുതുകുന്നേൽ മുഖ്യപ്രഭാഷണം നടത്തി.
മോൺ. മാത്യു ഇളംതുരുത്തിപ്പടവിൽ, ചെമ്പേരി ലൂർദ് മാതാ ബസിലിക്ക റെക്ടർ ഫാ മാത്യു തയ്യിൽ, മാതൃവേദി അതിരൂപത പ്രസിഡന്റ് സി.സി. ആന്റണി, കെസിവൈഎം അതിരൂപത പ്രസിഡന്റ് അബിൻ വടക്കേക്കര, ഡയറക്ടർ ഫാ. അഖിൽ മാത്യു മുക്കുഴി, ചെറുപുഷ്പ മിഷൻ ലീഗ് അതിരൂപത പ്രസിഡന്റ് സുനിൽ ചെന്നിയ്ക്കൽ, ഡയറക്ടർ ഫാ. ജിതിൻ വയലുങ്കൽ തുടങ്ങിയവർ പങ്കെടുത്തു.
വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ പാലാക്കുഴി സ്വാഗതംപറഞ്ഞു. മാർ ജോസഫ് പാംപ്ലാനി വിജയികൾക്ക് ട്രോഫികളും സർട്ടിഫിക്കറ്റുകളും സമ്മാനിച്ചു.
Tags :