x
ad
Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​ര​ള ടീ​മി​ന്‍റെ വ​ല കാ​ക്കാ​ൻ ശ്രേ​യ ഗൗ​രി

വെബ് ഡെസ്ക്
Published: October 22, 2026 03:52 AM IST | Updated: October 22, 2026 03:52 AM IST

ശ്രേ​യ ഗൗ​രി

രാ​ജ​പു​രം: അ​സ്മി​ത ക​പ്പ് ജൂ​നി​യ​ർ ഗേ​ൾ​സ് സൗ​ത്ത് സോ​ൺ ഹോ​ക്കി ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ കേ​ര​ള ടീ​മി​ന്‍റെ ഗോ​ൾ​വ​ല കാ​ക്കാ​ൻ പ​ന​ത്ത‌​ടി സ്വ​ദേ​ശി ശ്രേ​യ ഗൗ​രി.
27 മു​ത​ൽ വ​രു​ന്ന ന​വം​ബ​ർ ഏ​ഴു വ​രെ ആ​ന്ധ്രാ​പ്ര​ദേ​ശി​ലാ​ണ് മ​ത്സ​രം. ആ​ലു​വ യൂ​ണി​യ​ൻ ക്രി​സ്ത്യ​ൻ കോ​ള​ജി​ൽ ബി​എ​സ്‌സി കെ​മി​സ്ട്രി വി​ദ്യാ​ർ​ഥി​യാ​യ ശ്രേ​യ ഗൗ​രി രാ​ജ​പു​രം ഹോ​ളി ഫാ​മി​ലി സ്കൂ​ളി​ൽനി​ന്നും ഹോ​ക്കി​യു​ടെ ബാ​ല​പാ​ഠ​ങ്ങ​ൾ അ​ഭ്യ​സി​ച്ച​ത്. ക​ഴി​ഞ്ഞ​ദി​വ​സം കൊ​ല്ല​ത്ത് ന​ട​ന്ന ഫൈ​ന​ൽ സെ​ല​ക്‌ഷനി​ലാ​ണ് സ്ഥാ​നം ഉ​റ​പ്പി​ച്ച​ത്.

ഏ​ഴി​മ​ല നേ​വ​ൽ അ​ക്കാ​ദ​മി​യി​ലെ പ​രി​ശീ​ല​ക​രാ​യ അ​മ​ൽ ആ​ന്‍റോ​യു​ടെ​യും ആ​ഷി​ക അ​മ​ലി​ന്‍റെയും ശി​ക്ഷ​ണ​ത്തി​ൽ ഹോ​ക്കി പ​രി​ശീ​ല​നം തു​ട​ങ്ങി​യ ശ്രേ​യ പി​ന്നീ​ട് അ​നീ​ഷ് കു​മാ​റി​ന്‍റെ ശി​ക്ഷ​ണ​ത്തി​ലും പ​രി​ശീ​ല​നം ന​ട​ത്തി. നി​ല​വി​ൽ സ്പോ​ർ​ട്സ് കൗ​ൺ​സി​ലി​ന്‍റെയും കോ​ള​ജി​ന്‍റെ​യും കോ​ച്ചാ​യ അ​ർ​ജു​ന്‍റെ ശി​ക്ഷ​ണ​ത്തി​ലാ​ണ് പ​രി​ശീ​ല​നം ന​ട​ത്തി​വ​രു​ന്ന​ത്.

പ​ന​ത്ത​ടി​യി​ലെ പൊ​തു പ്ര​വ​ർ​ത്ത​ക​നും ഖേ​ലോ ഇ​ന്ത്യ ദേ​ശീ​യ​ഹോ​ക്കി താ​ര​വു​മാ​യ ശ്രീ​കാ​ന്ത് പ​ന​ത്ത​ടി​യു​ടെ​യും മു​ൻ പ​ന​ത്ത​ടി, ക​ള്ളാ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ഓ​വ​ർ​സി​യ​ർ ആ​യി​രു​ന്ന ശാ​ന്തി​യു​ടെ​യും മ​ക​ളാ​ണ്. ശ്രീ​ന​ന്ദ്, ശ്രീ​നി​ധ്, ശ്രീ​തി​ക് എ​ന്നി​വ​ർ സ​ഹോ​ദ​ര​ങ്ങ​ളാ​ണ്.

Tags :

Recent News

Corehub Up