വൈഎംസിഎ കാസർഗോഡ് സബ് റീജിയൺ പിഎസ്ടി ട്രെയിനിംഗ് പരപ്പ വൈഎംസിഎ ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു ഏബ്രഹാം ഉദ്ഘാടനം ചെയ്യുന്നു.
പരപ്പ: വൈഎംസിഎ കാസർഗോഡ് സബ് റീജിയൺ പിഎസ്ടി ട്രെയിനിംഗ് പരപ്പ വൈഎംസിഎ ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു ഏബ്രഹാം ഉദ്ഘാടനം ചെയ്തു. കാസർഗോഡ് സബ് റീജിയൺ ചെയർപേഴ്സൺ സി.എം. ബൈജു അധ്യക്ഷത വഹിച്ചു.
നാഷണൽ ഡയാലിസിസ് യോജന വൈസ് ചെയർപേഴ്സൺ മാനുവൽ കുറിച്ചിത്താനം മുഖ്യഭാഷണം നടത്തി. സബ് റീജിയൺ വൈസ് ചെയർപേഴ്സൺ ബിനോ വർഗീസ്, ട്രെയിനിംഗ് ആൻഡ് ലീഡർഷിപ്പ് കൺവീനർ വി.ജെ.സാജു, സബ് റീജിയൺ വനിതാ ഫോറം ചെയർപേഴ്സൺ മേഴ്സിക്കുട്ടി, സണ്ണി മാണിശേരി, പരപ്പ വൈഎംസിഎ പ്രസിഡന്റ് ജോസ് പാലക്കുടി, സബ് റീജിയൺ ജനറൽ കൺവീനർ റോജി മാത്യു എന്നിവർ പ്രസംഗിച്ചു.
തുടർന്ന് കുടുംബ ബന്ധങ്ങളും വൈഎംസിഎയും എന്ന വിഷയത്തിൽ ഇന്റർനാഷണൽ ട്രെയിനർ ജോസ് തയ്യിലും വൈഎംസിഎ സംഘടന സംവിധാനം എന്ന വിഷയത്തിൽ സബ് റീജിയൺ ചെയർപേഴ്സൺ സി.എം. ബൈജുവും ക്ലാസെടുത്തു.
Tags :