ചെറുപുഴ നാദബ്രഹ്മ കലാക്ഷേത്രത്തിന്റെ 31-ാം വാർഷികവും നവരാത്രി സംഗീതോത്സവവും ചലച്ചിത്ര താരം ശാന്തകുമാരി ഉദ്ഘാടനം ചെയ്യുന്നു.
ചെറുപുഴ: ചെറുപുഴ നാദബ്രഹ്മ കലാക്ഷേത്രത്തിന്റെ 31-ാം വാർഷികവും നവരാത്രി സംഗീതോത്സവവും ചെറുപുഴ ജെഎംയുപി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. ചെറുപുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലൈസമ്മ പനയ്ക്കൽ അധ്യക്ഷത വഹിച്ചു. ചലച്ചിത്ര താരം ശാന്തകുമാരി ഉദ്ഘാടനം നിർവഹിച്ചു.
ഈ വർഷത്തെ നാഥബ്രഹ്മ പുരസ്കാരം ചലച്ചിത്ര താരം സീമ ജി. നായർക്കും ആദരണീയ പ്രതിഭ പുരസ്കാരം നാടക പ്രതിഭ അഡ്വ. വെൺകുളം ജയകുമാറിനും സമ്മാനിച്ചു. നാദബ്രഹ്മ കലാക്ഷേത്രം പ്രസിഡന്റ് യവനിക ഗോപാലകൃഷ്ണൻ സന്നിഹിതനായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ജോയി സർപ്രൈസ് ഗിഫ്റ്റ് ഓപ്പണിംഗ് നടത്തി.
ചെറുപുഴ ഗ്രാമപഞ്ചായത്ത് അംഗം ലളിതാ ബാബു, വി. കൃഷ്ണൻ മാസ്റ്റർ, ജെഎം യുപി സ്കൂൾ മാനേജർ കെ.കെ. വേണുഗോപാൽ, കിസാൻ സർവീസ് സൊസൈറ്റി നാഷണൽ ചെയർമാൻ ജോസ് തയ്യിൽ, വ്യാപാരി വ്യവസായി ഏകോപന സമിതി ചെറുപുഴ യൂണിറ്റ് പ്രസിഡന്റ് ജെ. സെബാസ്റ്റ്യൻ, നാദബ്രഹ്മ രക്ഷാധികാരി ടി.പി. ചന്ദ്രൻ, പിടിഎ പ്രസിഡന്റ് പ്രിൻസ് പുന്നൂസ്, മദർ പിടിഎ പ്രസിഡന്റ് മനീഷ രതീഷ്, ആഘോഷ കമ്മിറ്റി കൺവീനർ ടി.എം. മുത്ത് എന്നിവർ പ്രസംഗിച്ചു.
Tags :