ഉപേക്ഷിച്ച പ്ലാസ്റ്റിക് കുപ്പികൾ കൊണ്ട് ചപ്പാരപ്പടവ് പഞ്ചായത്ത് ഹരിത കർമസേന അംഗങ്ങൾ നിർമിച്ച ചിത്രശലഭത്തിനു മുന്നിൽ ടി.കെ. ഗോവിന്ദൻ എംഎൽഎ. ആസൂത്രണ ബോർ
ചപ്പാരപ്പടവ്: ഉപേക്ഷിച്ച മിനറൽ വാട്ടർ ബോട്ടിലുകൾ ഉപയോഗിച്ച് അതിമനോഹരമായ ചിത്രശലഭത്തെ നിർമിച്ച് ചപ്പാരപ്പടവ് പഞ്ചായത്തിലെ ഹരിതകർമസേന. ഒടുവള്ളി ടൗണിനെ ബീക്കൺ ടൗണായി മാറ്റുന്നതിന്റെ ഭാഗമായി ടൗണിൽ സ്ഥാപിക്കുന്നതിനായാണ് ഈ വേറിട്ട സൃഷ്ടി ഒരുക്കിയത്. ബോട്ടിൽ ബൂത്തിൽ നിക്ഷേപിച്ച ഉപയോഗശൂന്യമായ പ്ലാസ്റ്റിക് കുപ്പികൾ ഉപയോഗിച്ചാണ് ചിത്രശലഭത്തെ നിർമിച്ചത്. ഒടുവള്ളി ടൗണിനെ ശുചിത്വസുന്ദരവും ആകർഷകവുമായ ബീക്കൺ ടൗണാക്കി മാറ്റാനുള്ള പ്രവർത്തനങ്ങൾക്ക് ഈ സൃഷ്ടി കൂടുതൽ മിഴിവേകും. മാലിന്യങ്ങൾ വലിച്ചെറിയാതെ തരംതിരിച്ച് ശേഖരിക്കുകയും പുനരുപയോഗ സാധ്യതകൾ കണ്ടെത്തുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയും ഈ സംരംഭം പൊതുസമൂഹത്തെ ഓർമിപ്പിക്കുന്നു.മാലിന്യസംസ്കരണത്തെ ജനകീയമാക്കുന്നതിനൊപ്പം പരിസ്ഥിതി സംരക്ഷണവും പൊതുസ്ഥലങ്ങളുടെ സൗന്ദര്യവൽക്കരണവും ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകുകയാണ് ചപ്പാരപ്പടവ് ഹരിതകർമസേന ഈ പ്രവർത്തനത്തിലൂടെ ലക്ഷ്യമിടുന്നത്.
ബീക്കൺ ടൗൺ രണ്ടാംഘട്ടം തുടങ്ങി
ചപ്പാരപ്പടവ്: ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് ബീക്കൺ ടൗൺ ഒന്നാംഘട്ട പ്രഖ്യാപനവും രണ്ടാംഘട്ട ആരംഭവും ഒടുവള്ളിയിൽ ടി.കെ. ഗോവിന്ദൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജി ഓതറ അധ്യക്ഷത വഹിച്ചു. സംസ്ഥാന ആസൂത്രണ ബോർഡ് അംഗം പി.പി. ബാലൻ മാസ്റ്റർ മുഖ്യാതിഥിയായിരുന്നു. വൈസ് പ്രസിഡന്റ് പി. നസീറ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എം.പി. ഗോപി, അബ്ദുറഹ്മാൻ പെരുവണ, ടി.വി. സുനിത, ആസൂത്രണ സമിതി ഉപാധ്യക്ഷൻ പി.ജെ. മാത്യു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി. പ്രേമലത, പ്രമീള രാജൻ, പഞ്ചായത്ത് അംഗം പി.പി. സുഭാഷ്, സിഡിഎസ് ചെയർപേഴ്സൺ ഗിരിജ സുരേഷ്, സെക്രട്ടറി സി.കെ. ശ്രീകുമാർ, അസിസ്റ്റന്റ് സെക്രട്ടറി ഇ. ജനേഷ് എന്നിവർ പ്രസംഗിച്ചു. ശുചിത്വമിഷൻ റിസോഴ്സ് പേഴ്സൺ എം. സുജന ബീക്കൺ ടൗൺ രണ്ടാംഘട്ട പ്രവർത്തന വിശദീകരണം നടത്തി.
Tags :