x
ad
Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​ഹി ബ​സി​ലി​ക്ക തി​രു​നാ​ൾ ഇ​ന്ന് സ​മാ​പി​ക്കും

വെബ് ഡെസ്ക്
Published: October 22, 2026 04:22 AM IST | Updated: October 22, 2026 04:22 AM IST

മാ​ഹി ബ​സി​ലി​ക്ക തി​രു​നാ​ളി​ൽ ഇ​ന്ന​ലെ മാ​ന​ന്ത​വാ​ടി രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ മാ​ർ അ​ല​ക്സ് താ​രാ​മം​ഗ​ലം ദി​വ്യ​ബ​ലി അ​ർ​പ്പി​ക്കു​ന്നു.

മാ​ഹി: മാ​ഹി സെ​ന്‍റ് തെ​രേ​സാ​സ് ബ​സി​ലി​ക്ക​യി​ലെ വി​ശു​ദ്ധ അ​മ്മ​ത്രേ​സ്യ​യു​ടെ തി​രു​നാ​ൾ ആ​ഘോ​ഷം ഇ​ന്ന് സ​മാ​പി​ക്കും. പൊ​തു​വ​ണ​ക്ക​ത്തി​നാ​യി ദേ​വാ​ല​യ​ത്തി​ൽ പ്ര​തി​ഷ്ഠി​ച്ച വി​ശു​ദ്ധ അ​മ്മ ത്രേ​സ്യ​യു​ടെ തി​രു​സ്വ​രൂ​പം ഉ​ച്ച​ക​ഴി​ഞ്ഞ് ബ​സി​ലി​ക്ക റെ​ക്ട​ർ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ കാ​ര​ക്കാ​ട്ട് അ​ൾ​ത്താ​ര​യി​ലെ ര​ഹ​സ്യ അ​റ​യി​ലേ​ക്ക് മാ​റ്റു​ന്ന​തോ​ടെ കൊ​ടി​യി​റ​ങ്ങും.

18 ദി​വ​സം നീ​ണ്ടു​നി​ന്ന തി​രു​നാ​ൾ ആ​ഘോ​ഷ​ത്തി​ന് വ​ൻ ഭ​ക്ത​ജ​ന​ത്തി​ര​ക്കാ​ണ് സാ​ക്ഷ്യം വ​ഹി​ച്ച​ത്. ഇ​ന്ന​ലെ മാ​ന​ന്ത​വാ​ടി രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ അ​ല​ക്സ് താ​രാ​മം​ഗ​ലം സീ​റോ മ​ല​ബാ​ർ റീ​ത്തി​ൽ ദി​വ്യ​ബ​ലി അ​ർ​പ്പി​ച്ചു. തു​ട​ർ​ന്ന് നൊ​വേ​ന, പ​രി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​ശീ​ർ​വാ​ദം എ​ന്നി​വ ന​ട​ന്നു. സ​മാ​പ​ന ദി​വ​സ​മാ​യ ഇ​ന്നു രാ​വി​ലെ 10.30ന് ​ഫാ.​ഷി​ജോ​യ് ഫ്രാ​ൻ​സി​സ് മാ​ച്ചി​വീ​ട്ടി​ൽ ദി​വ്യ​ബ​ലി അ​ർ​പ്പി​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് സ​മാ​പ​നം കു​റി​ച്ച് പ്ര​ദ​ക്ഷി​ണ​മു​ണ്ടാ​കും.

Tags :

Recent News

Corehub Up