x
ad
Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ത്മ​ഹ​ത്യ​ക​ൾ ത​ട​യാ​ൻ ച​ന്ദ്ര​ഗി​രി പാ​ല​ത്തി​ൽ ഇ​രു​മ്പു​വേ​ലി​യൊ​രു​ങ്ങു​ന്നു

വെബ് ഡെസ്ക്
Published: October 22, 2026 03:51 AM IST | Updated: October 22, 2026 03:51 AM IST

ച​ന്ദ്ര​ഗി​രി​പാ​ല​ത്തി​ന്‍റെ ഒ​രു വ​ശ​ത്തെ കൈ​വ​രി​ക്കു മു​ക​ളി​ൽ ഇ​രു​മ്പു​വേ​ലി സ്ഥാ​പി​ച്ച​പ്പോ​ൾ.

കാ​സ​ർ​ഗോ​ഡ്: ന​ഗ​ര​ത്തി​ന്‍റെ ആ​ത്മ​ഹ​ത്യാ​മു​ന​മ്പാ​യി മാ​റി​യ ച​ന്ദ്ര​ഗി​രി​പാ​ല​ത്തി​ൽ ഇ​രു​മ്പു​വേ​ലി​ക​ൾ സ്ഥാ​പി​ക്കു​ന്ന പ്ര​വൃ​ത്തി അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ. ന​ഗ​ര​സ​ഭ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് പാ​ല​ത്തി​ന്‍റെ കൈ​വ​രി​ക്കു മു​ക​ളി​ൽ ഇ​രു​മ്പു​വേ​ലി​ക​ൾ സ്ഥാ​പി​ക്കു​ന്ന​ത്.

ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഒ​രു വ​ശ​ത്തു മാ​ത്ര​മാ​ണ് ഇ​രു​മ്പു​വേ​ലി സ്ഥാ​പി​ക്കു​ന്ന​ത്. ന​ഗ​ര​സ​ഭ​യി​ലെ ക​ഴി​ഞ്ഞ ഭ​ര​ണ​സ​മി​തി​യു​ടെ കാ​ല​ത്താ​ണ് പാ​ല​ത്തി​ൽ ഇ​രു​മ്പു​വേ​ലി​ക​ൾ സ്ഥാ​പി​ക്കാ​ൻ എ​ട്ടു​ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി​യ​ത്. ഈ ​തു​ക​കൊ​ണ്ട് ഒ​രു​വ​ശ​ത്തു മാ​ത്ര​മാ​ണ് വേ​ലി സ്ഥാ​പി​ക്കാ​ൻ ക​ഴി​യു​ക. മ​റു​വ​ശ​ത്തു​കൂ​ടി വേ​ലി​കെ​ട്ടാ​ൻ അ​ടു​ത്ത ബ​ജ​റ്റി​ൽ വീ​ണ്ടും തു​ക വ​ക​യി​രു​ത്തേ​ണ്ടി​വ​രും.

എ​ന്നാ​ൽ ല​ക്ഷ​ങ്ങ​ൾ ചെ​ല​വാ​ക്കി ഇ​ത്ത​ര​ത്തി​ൽ ജ​യി​ൽ പോ​ലെ മ​റ​ച്ചു​കെ​ട്ടി​യാ​ലും പു​ഴ​യി​ൽ ചാ​ടാ​നു​ദ്ദേ​ശി​ക്കു​ന്ന​വ​ർ​ക്ക് തൊ​ട്ട​ടു​ത്ത സ്ഥ​ല​ങ്ങ​ളി​ൽ​ത​ന്നെ അ​തി​നു​ള്ള വ​ഴി​യു​ണ്ടാ​കു​മെ​ന്ന് നാ​ട്ടു​കാ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ക​മ്പി​വേ​ലി​ക്കും പാ​ല​ത്തി​ന്‍റെ കൈ​വ​രി​ക്കു​മി​ട​യി​ൽ ഒ​രാ​ൾ​ക്ക് എ​ളു​പ്പ​ത്തി​ൽ നു​ഴ​ഞ്ഞു​ക​യ​റാ​ൻ സാ​ധി​ക്കു​ന്ന വി​ട​വു​മു​ണ്ട്
ക​ഴി​ഞ്ഞ മൂ​ന്നു​വ​ർ​ഷ​ത്തി​നി​ട​യി​ലാ​ണ് ച​ന്ദ്ര​ഗി​രി​പാ​ല​ത്തി​ൽനി​ന്ന് പു​ഴ​യി​ലേ​ക്കു ചാ​ടി ആ​ത്മ​ഹ​ത്യ ചെ​യ്യു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന​വു​ണ്ടാ​യ​ത്. മം​ഗ​ളു​രു​വി​ലെ നേ​ത്രാ​വ​തി പാ​ല​ത്തി​ൽ​നി​ന്ന് ചാ​ടി ക​ഫേ കോ​ഫി ഡേ ​സ്ഥാ​പ​ക​ൻ വി.​ജി.​ സി​ദ്ധാ​ർ​ഥ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ജീ​വ​നൊ​ടു​ക്കി​യ​തി​നു പി​ന്നാ​ലെ​യാ​ണ് ച​ന്ദ്ര​ഗി​രി​പാ​ല​ത്തി​ലും സ​മാ​ന​മാ​യ സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ച്ച​ത്. ആ​ത്മ​ഹ​ത്യ​ക​ൾ ത​ട​യാ​നാ​യി നേ​ത്രാ​വ​തി പാ​ല​ത്തി​ലും ഇ​പ്പോ​ൾ ഇ​രു​മ്പു​വേ​ലി​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.

ക​മ്പി​വേ​ലി കെ​ട്ടു​ന്ന​തി​ലൂ​ടെ ആ​ളു​ക​ൾ രാ​ത്രി​കാ​ല​ങ്ങ​ളി​ൽ വാ​ഹ​ന​ങ്ങ​ളി​ലെ​ത്തി പു​ഴ​യി​ലേ​ക്ക് മാ​ലി​ന്യ​ങ്ങ​ൾ വ​ലി​ച്ചെ​റി​യു​ന്ന​ത് ത​ട​യാ​നും സാ​ധി​ക്കു​മെ​ന്ന് ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. അ​റ​വു​മാ​ലി​ന്യ​വും സ​ത്കാ​ര​ച്ച​ട​ങ്ങു​ക​ളി​ലെ​യും മ​റ്റും ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ളും പു​ഴ​യി​ലേ​ക്ക് വ​ലി​ച്ചെ​റി​യു​ന്ന​ത് ഇ​വി​ടെ പ​തി​വാ​ണ്. അ​തേ​സ​മ​യം ക​മ്പി​വേ​ലി സ്ഥാ​പി​ക്കു​മ്പോ​ൾ പാ​ല​ത്തി​ൽ​നി​ന്നു​ള്ള ച​ന്ദ്ര​ഗി​രി പു​ഴ​യു​ടെ ദൃ​ശ്യ​ഭം​ഗി കൂ​ടി ന​ഷ്ട​മാ​വു​ക​യാ​ണെ​ന്ന വി​കാ​ര​വും പ​ല​രും പ​ങ്കു​വ​യ്ക്കു​ന്നു​ണ്ട്.

Tags :

Recent News

Corehub Up