കോട്ടയം ക്നാനായ കത്തോലിക്ക രൂപതയുടെ യുവജന സംഘടനയായ കെസിവൈഎൽ മലബാർ റീജിയൻ സുവർണ ജൂബിലി സമാപനത്തിന്റെ ഉദ്ഘാടനം കോട്ടയം അതിരൂപത സഹായ മെത്രാൻ മാർ തോ
മടമ്പം: കെസിവൈഎൽ എന്ന സംഘടനയെ ഇനിയും ശക്തമായ രീതിയിൽ മുന്നോട്ടുകൊണ്ടുപോകാൻ യുവജനങ്ങളുടെ ഭാഗത്തുനിന്ന് ശക്തമായ ഇടപെടലുകൾ ഉണ്ടാകണമെന്ന് കോട്ടയം അതിരൂപത സഹായ മെത്രാൻ മാർ തോമസ് ആനിമൂട്ടിൽ.
വിശ്വാസവും പാരന്പര്യങ്ങളും മുറുകെ പിടിച്ച് മുന്നേറാൻ യുവജനങ്ങൾ പ്രത്യേകം ശ്രദ്ധനൽകണമെന്നും മാർ ആനിമൂട്ടിൽ പറഞ്ഞു. കോട്ടയം ക്നാനായ കത്തോലിക്ക രൂപതയുടെ യുവജന സംഘടനയായ കെസിവൈഎൽ മലബാർ റീജിയൻ സുവർണ ജൂബിലി സമാപനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കെസിവൈഎൽ മലബാർ റീജിയന്റെ നേതൃത്വത്തിൽ കെസിവൈഎൽ മടമ്പം യൂണിറ്റിന്റെ സഹകരണത്തോടെ നടത്തിയ പരിപാടിക്ക് മലബാർ റീജിയൻ പ്രസിഡന്റ് ബോണി ജോസ് പടിയാനിക്കൽ അധ്യക്ഷത വഹിച്ചു.
മലബാർ റീജിയൻ ഡയറക്ടർ തോമസ് ചാക്കോ ഓണശേരിൽ, മടമ്പംയൂണിറ്റ് ചാപ്ലയിൻ ഫാ. ഷാജി വടക്കേതൊട്ടിയിൽ, താമരക്കാട് ഇടവകാംഗം അഡ്വ.ആൽബിൻ ജോണി, ഫാ.ജയിംസ് പൊങ്കാലയിൽ, കെസിവൈഎൽ അതിരൂപത പ്രസിഡന്റ് ജാക്സൺ സ്റ്റീഫൻ മണപ്പാട്ട്, ശ്രീപുരം ബറുമറിയം പാസ്റ്ററൽ സെന്റർ ഡയറക്ടർ ഫാ. ജോയി കട്ടിയാങ്കൽ, കെസിവൈഎൽ മടമ്പം യൂണിറ്റ് പ്രസിഡന്റ് റോബിൻ ബെന്നി പണ്ടാരശേരിൽ, മലബാർ റീജിയൻ സെക്രട്ടറി ടെസ്ലിൻ തോമസ് രാമച്ചനാട്ട് എന്നിവർ പ്രസംഗിച്ചു.
പരിപാടിയിൽ ഫാ. സജി മെത്താനത് രചിച്ച ജൂബിലിഗാനം മലബാർ റീജിയനിലെ 50 യുവജനങ്ങൾ ചേർന്ന് ആലപിച്ചു.
Tags :