തലശേരി കോർപറേറ്റ് എഡ്യുക്കേഷൻ ഏജൻസിയുടെ കീഴിലുള്ള സ്കൂളുകൾക്കായി പ്രസിദ്ധീകരിക്കുന്ന സദ്ഗമയ മാഗസിന്റെ പ്രകാശനം വിമൽജ്യോതി എൻജിനിയറിംഗ് കോളജിൽ നട
ചെമ്പേരി: തലശേരി കോർപറേറ്റ് എഡ്യുക്കേഷൻ ഏജൻസിയുടെ കീഴിലുള്ള സ്കൂളുകൾക്കായി പ്രസിദ്ധീകരിക്കുന്ന സദ്ഗമയ മാഗസിൻ പ്രകാശനം ചെയ്തു. വിമൽജ്യോതി എൻജിനിയറിംഗ് കോളജിൽ നടന്ന ചടങ്ങിൽ ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി ആദ്യപ്രതി ചീഫ് എഡിറ്റർ സുനിൽ മാത്യൂസിന് നൽകി പ്രകാശനകർമം നിർവഹിച്ചു. കോർപറേറ്റ് മാനേജർ ഫാ. ഡോ. സോണി വടശേരിൽ, വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ പാലാക്കുഴി, എഡിറ്റോറിയൽ ബോർഡ് അംഗങ്ങളായ റിൻസി ഏബ്രഹാം, റോബർട്ട്, ഷിനോജ് സെബാസ്റ്റ്യൻ, വി. ആതിര തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ഡിജിറ്റൽ വെൽനസ് എന്നതാണ് ഈ ലക്കത്തിന്റെ മുഖ്യപ്രമേയം. ഡിജിറ്റൽ സാങ്കേതികവിദ്യയുടെ ഉത്തരവാദിത്വപൂർണമായ ഉപയോഗം, ഡിജിറ്റൽ ലോകവും യഥാർഥ ജീവിതവും തമ്മിലുള്ള സന്തുലിതാവസ്ഥ, സാങ്കേതികവിദ്യയുടെ അമിതോപയോഗം സൃഷ്ടിക്കുന്ന വെല്ലുവിളികൾ എന്നിവയെക്കുറിച്ചുള്ള അവബോധം വളർത്തുകയാണ് ഈ ലക്കത്തിന്റെ ലക്ഷ്യം.
Tags :