x
ad
Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലക്ഷം രൂപയുടെ ഉ​പ​ക​ര​ണ​ങ്ങ​ൾ മു​ഖ്യ​മ​ന്ത്രി കൈ​മാ​റി

വെബ് ഡെസ്ക്
Published: October 22, 2026 03:11 AM IST | Updated: October 22, 2026 03:11 AM IST

യുഡിഎ​ഫ് പു​ത്ത​ൻ​വേ​ലി​ക്ക​ര മ​ണ്ഡ​ലം ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച പാ​ലി​യേ​റ്റീ​വ് ഉ​പ​ക​ര​ണ​ങ്ങ​ൾ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ കൈ​മാ​റു​ന്നു.

പ​റ​വൂ​ർ: ല​ക്ഷം രൂ​പ​യു​ടെ പാ​ലി​യേ​റ്റീ​വ് ഉ​പ​ക​ര​ണ​ങ്ങ​ൾ കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പാ​ലി​യേ​റ്റീ​വ് കെ​യ​ർ യൂ​ണി​റ്റി​ന് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ കൈ​മാ​റി. യു​ഡി​എ​ഫ് മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ ര​ഞ്ജി​ത്ത് മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സു​നി​ൽ കു​ന്ന​ത്തൂ​ർ ഉ​പ​ക​ര​ണ​ങ്ങ​ൾ ഏ​റ്റു വാ​ങ്ങി.

യു​ഡി​എ​ഫ് പു​ത്ത​ൻ​വേ​ലി​ക്ക​ര മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച പരിപാടിയിലാണ്് ജീ​വ​കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ക​നും യു​ഡി​എ​ഫ് മ​ണ്ഡ​ലം ചെ​യ​ർ​മാ​നു​മാ​യ ര​ഞ്ജി​ത്ത് മാ​സ്റ്റ​റു​ടെ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്ന് പു​ത്ത​ൻ​വേ​ലി​ക്ക​ര സ്വ​ദേ​ശി​യാ​യ സേ​വ്യ​ർ പോ​ൾ തെ​ക്കി​നേ​ത്ത് ഒ​ന്ന​ര ല​ക്ഷം രൂ​പ​യു​ടെ പാ​ലി​യേ​റ്റീ​വ് ഉ​പ​ക​ര​ണ​ങ്ങ​ൾ വാ​ങ്ങി ന​ൽ​കി​യ​ത്.

ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​ടി. ജ​യ​ൻ, കോ​ൺ​ഗ്ര​സ്‌ ബ്ലോ​ക്ക്‌ പ്ര​സി​ഡ​ന്‍റ് ഫ്രാ​ൻ​സി​സ് വ​ലി​യ​പ​റ​മ്പി​ൽ, ക​ർ​ഷ​ക കോ​ൺ​ഗ്ര​സ്‌ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഡേ​വി​സ് പ​ന​ക്ക​ൽ, കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക്‌ വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​എ​സ്. അ​നി​ക്കു​ട്ട​ൻ, ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​കെ. ഉ​ല്ലാ​സ്, ഗ്രാ​മ പ​ഞ്ചാ​യ​ത്ത്‌ വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ന്‍റ​ണി പു​ത്ത​രി​ക്ക​ൽതുടങ്ങിയവർ പ്രസംഗിച്ചു,

Tags :

Recent News

Corehub Up