കുട്ടമ്പുഴ പഞ്ചായത്തിലെ പന്തപ്ര ഉന്നതിയില്‍ കുരുന്നുകളെ ഷിബു തെക്കുംപുറം എംഎല്‍എ ആദ്യാക്ഷരം എഴുതിക്കുന്നു.
കുട്ടമ്പുഴ: അറിവിന്റെ ലോകത്തേക്ക് പന്തപ്ര ഉന്നതിയിലെ കുരുന്നുകള്‍ക്ക് ആദ്യാക്ഷരം പകര്‍ന്ന് ഷിബു തെക്കുംപുറം എംഎല്‍എ. കുട്ടമ്പുഴ പഞ്ചായത്തിലെ പന്തപ്ര ഉന്നതിയില്‍ സംഘടിപ്പിച്ച എഴുത്തിനിരുത്തല്‍ ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസി സാജു, കുട്ടമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് മേരി കുര്യാക്കോസ്, ജില്ലാ പഞ്ചായത്ത് അംഗം സൗമ്യ ശശി, ഊരു മൂപ്പന് കുട്ടന് ഗോപാലന്, കാണിക്കാരന് കണ്ണന് തുടങ്ങിയവര്‍ പങ്കെടുത്തു.
Tags :