x
ad
Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​ഴ​ക്കു​ളം ചാ​യ് കാ​ര്‍​ണി​വ​ല്‍ സീ​സ​ണ്‍ 2: ലോ​ഗോ പ്ര​കാ​ശ​നം ചെയ്തു

വെബ് ഡെസ്ക്
Published: October 22, 2026 03:21 AM IST | Updated: October 22, 2026 03:21 AM IST

ചാ​യ് കാ​ർ​ണി​വ​ൽ സീ​സ​ൺ 2 ലോ​ഗോ പ്ര​കാ​ശ​നം മ​ഞ്ഞ​ള്ളൂ​ർ പ​ഞ്ചാ​യ​ത്തു പ്ര​സി​ഡ​ന്‍റ് ടോ​മി ത​ന്നി​ട്ടാ​മാ​ക്ക​ൽ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ സി​ജു സെ​ബാ​സ്റ്റ്യ​ന് ലോ​ഗോ കൈ​മാ​റി പ്ര​കാ​ശ​

വാ​ഴ​ക്കു​ളം: വാ​ഴ​ക്കു​ളം ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സെ​ന്‍റ് ജോ​ര്‍​ജ് ആ​ശു​പ​ത്രി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ പ്ര​വ​ര്‍​ത്തി​ച്ചു​വ​രു​ന്ന വാ​ഴ​ക്കു​ളം സൗ​ജ​ന്യ ഡ​യാ​ലി​സി​സ് സെ​ന്‍റ​റി​ന്‍റെ ധ​ന​ശേ​ഖ​ര​ണാ​ര്‍​ഥം ന​ട​ത്തു​ന്ന ചാ​യ് കാ​ര്‍​ണി​വ​ല്‍ സീ​സ​ണ്‍ ര​ണ്ടി​ന്‍റെ ഒ​ഫീ​ഷ്യ​ല്‍ ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു.

ഒ​രു വ​ര്‍​ഷം പ്ര​വ​ര്‍​ത്ത​നം പൂ​ര്‍​ത്തീ​ക​രി​ച്ചി​രി​ക്കു​ന്ന ഡ​യാ​ലി​സി​സ് സെ​ന്‍റെ​റി​ന്‍റെ അ​ടു​ത്ത പ്ര​വ​ര്‍​ത്ത​ന വ​ര്‍​ഷ​ത്തേ​ക്ക് ആ​വ​ശ്യ​മാ​യ ഫ​ണ്ട് ക​ണ്ടെ​ത്തു​ന്ന​തി​നാ​ണ് ചാ​യ് കാ​ര്‍​ണി​വ​ല്‍ ന​ട​ത്തു​ന്ന​ത്.

മ​ഞ്ഞ​ള്ളൂ​ര്‍ പ​ഞ്ചാ​യ​ത്തു പ്ര​സി​ഡ​ന്‍റ് ടോ​മി ത​ന്നി​ട്ടാ​മാ​ക്ക​ല്‍ ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റ് ചെ​യ​ര്‍​മാ​ന്‍ സി​ജു സെ​ബാ​സ്റ്റ്യ​ന് ലോ​ഗോ കൈ​മാ​റി​യാ​ണ് പ്ര​കാ​ശ​നം നി​ര്‍​വ​ഹി​ച്ച​ത്. 29 മു​ത​ല്‍ ന​വം​ബ​ര്‍ ഒ​ന്നു വ​രെ വൈ​കി​ട്ട് നാ​ല് മു​ത​ല്‍ രാ​ത്രി 10 വ​രെ​യാ​ണ് ചാ​യ് കാ​ര്‍​ണി​വ​ല്‍ സം​ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള​ത്. വാ​ഴ​ക്കു​ളം ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റ് സെ​ക്ര​ട്ട​റി ജോ​ണി മെ​തി​പ്പാ​റ, ട്ര​ഷ​റ​ര്‍ സാ​ജു ടി. ​ജോ​സ്, ഡോ. ​മാ​ത്യൂ​സ് ന​മ്പേ​ലി, ഡോ. ​സോ​ണി ജ​യിം​സ്, പ്ര​ഫ. ജോ​സ് അ​ഗ​സ്റ്റി​ന്‍, തോ​മ​സ് വ​ര്‍​ഗീ​സ്, ജി​ജി മാ​ത്യു തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.
ലോ​ഗോ മ​ത്സ​ര​ത്തി​ല്‍ വാ​ഴ​ക്കു​ളം ചാ​ത്തം​കോ​ട്ട് നി​തി​ന്‍ ജോ​ര്‍​ജ് ത​യാ​റാ​ക്കി​യ ലോ​ഗോ​യ്ക്കാ​ണ് ഒ​ന്നാം സ​മ്മാ​നം. മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​വ​രി​ൽ​നി​ന്ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 15 പേ​ര്‍​ക്ക് ചാ​യ് കാ​ര്‍​ണി​വ​ലി​ല്‍ പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​ങ്ങ​ളും ന​ല്‍​കു​മെ​ന്ന് സം​ഘാ​ട​ക​ര്‍ അ​റി​യി​ച്ചു.

Tags :

Recent News

Corehub Up