x
ad
Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചു​ഴ​ലി​ക്കാ​റ്റ് വെ​സ്റ്റ് എ​ളേ​രി​യി​ൽ വ്യാ​പ​ക നാ​ശ​ന​ഷ്ടം

വെബ് ഡെസ്ക്
Published: October 22, 2026 03:40 AM IST | Updated: October 22, 2026 03:40 AM IST

ചു​ഴ​ലി​ക്കാ​റ്റി​ൽ ഭാ​ഗി​ക​മാ​യി ത​ക​ർ​ന്ന പാ​ല​ക്കു​ന്നി​ലെ മു​ര​ളി​യു​ടെ വീ​ട്.

ഭീ​മ​ന​ടി: വെ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ക​ഴി​ഞ്ഞ​ദി​വ​സം വൈ​കു​ന്നേ​രം ഉ​ണ്ടാ​യ ചു​ഴ​ലി​ക്കാ​റ്റി​ൽ വ​ൻ നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ചു. നൂ​റു​ക​ണ​ക്കി​ന് മ​ര​ങ്ങ​ൾ ക​ട​വ​ഴി വീ​ഴു​ക​യും വ​ൻ​തോ​തി​ൽ കൃ​ഷി​നാ​ശം സം​ഭ​വി​ക്കു​ക​യും ചെ​യ്തു. കൂ​ടാ​തെ പു​ത്ത​രി​യ​ങ്ക​ല്ല് രാ​ജേ​ഷ് എ​ന്നി​വ​രു​ടെ വീ​ട് പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. പ​ത്തോ​ളം വൈ​ദ്യു​ത​ി തൂ​ണു​ക​ൾ​ക്കും നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ചു.

പാ​ല​ക്കു​ന്നി​ലെ സു​ധാ​ക​ര​ൻ, മു​ര​ളി, മാ​ത്യു, സു​നി​ൽ മു​ള്ളി​ക്കാ​ട് എ​ന്നി​വ​രു​ടെ വീ​ടും ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. കു​ന്നും​കൈ റ​ഹ്മ​ത്തി​ന്‍റെ വീ​ടി​ന്‍റെ മു​ക​ളി​ലേ​ക്ക് മ​രം പൊ​ട്ടി​വീ​ണു. ചെ​മ്പ​ൻ​കു​ന്നി​ലെ ര​ഞ്ജി​ത്തി​ന്‍റെ വീ​ട് മ​രം വീ​ണ് ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. മൗ​ക്കോ​ട് ച​ന്ദ്രി​ക​യു​ടെ വീ​ടി​ന് ഇ​ടി​മി​ന്ന​ലേ​റ്റ് നാ​ശ​ന​ഷ്ട​മു​ണ്ടാ​യി. കൂ​ടാ​തെ മു​ള്ളി​ക്കാ​ട്, പൂ​ങ്ങോ​ട്, മേ​ല​ടു​ക്കം, എ​ന്നി​വി​ട​ങ്ങ​ളി​ലും കാ​റ്റി​ൽ വ​ൻ നാ​ശ​ന​ഷ്ട​ങ്ങ​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ട്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​വി.​അ​നു, വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​സീ​ത രാ​ജ​ൻ, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ ജ​നാ​ർ​ദന​ൻ, പ​ഞ്ചാ​യ​ത്തം​ഗം ര​ജ​നി രാ​ജീ​വ​ൻ, ടി.​വി.​ജോ​ണ്‍, കെ.​ഗീ​ത, ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ അ​നി​ൽ സി.​ഫി​ലി​പ്പ്, പ​ഞ്ചാ​യ​ത്ത് അ​സി. സെ​ക്ര​ട്ട​റി പി.​പി.​നാ​സ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags :

Recent News

Corehub Up