രാജഗിരി ആശുപത്രിയില്‍ ലോക ഓസ്റ്റിയോപൊറോസിസ് ദിനാചരണം ഫാ. ജോയ് കിളിക്കുന്നേല്‍ ഉദ്ഘാടനം ചെയ്യുന്നു.
കൊച്ചി: അസ്ഥികളുടെ ആരോഗ്യത്തെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനായി ആലുവ രാജഗിരി ആശുപത്രിയില്‍ ലോക ഓസ്റ്റിയോപൊറോസിസ് ദിനാചരണം സംഘടിപ്പിച്ചു. അഡ്മിനിസ്ട്രേഷന് ഡയറക്ടര്‍ ഫാ. ജോയ് കിളിക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ജേക്കബ് വര്‍ഗീസ് അധ്യക്ഷത വഹിച്ചു. എന്ഡക്രൈനോളജി വിഭാഗം മേധാവി ഡോ. പി.എസ്. സക്കറിയ, സീനിയര്‍ കണ്‍സള്‍ട്ടന്റുമാരായ ഡോ. അരുണ്‍ സി.എസ്. മേനോന്, ഡോ. ജെയിംസ് ആന്റണി എന്നിവര്‍ രോഗപ്രതിരോധത്തിലും ജീവിതശൈലിയിലും ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് അവബോധ ക്ലാസുകള്‍ നയിച്ചു.
മെഡിക്കല്‍ സൂപ്രണ്ട് ഡോ. സണ്ണി പി. ഓരത്തേല്‍, ഫിസിക്കല്‍ മെഡിസിന് ആന്‍ഡ് റീഹാബിലിറ്റേഷന്‍ വിഭാഗം മേധാവി ഡോ. ആഖില്‍ നബുഹാന്‍ , റൂമറ്റോളജി വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ. ഡാന്റിസ് ഇമ്മാനുവല്‍, എന്ഡക്രൈനോളജി കണ്‍സള്‍ട്ടന്റ് ഡോ. അരവിന്ദ് പ്രസാദ്, ചീഫ് ക്ലിനിക്കല്‍ ഡയറ്റീഷ്യന് പ്രിന്‍സി തോമസ് എന്നിവര്‍ സംസാരിച്ചു. ദിനാചരണത്തോടനുബന്ധിച്ച് പോസ്റ്റര്‍ മത്സരം നടത്തി. ദിനാചരണത്തിന്റെ ഭാഗമായി രാജഗിരി ആശുപത്രിയില്‍ 31 വരെ ഓസ്റ്റിയോപൊറോസിസ് ക്യാമ്പ് നടത്തും. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 50 പേര്‍ക്ക് സൗജന്യ കണ്സള്ട്ടേഷന് പുറമെ, ഡെക്സാ സ്കാനിംഗിന് 60 ശതമാനം ഇളവ് ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0484 2905000
Tags :